യുഎസ്സിനെ ഇളക്കി മറിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ വരവ്, ബൈഡനെതിരെ.... മെക്‌സിക്കന്‍ അതിര്‍ത്തിയിലെത്തി
വാഷിംഗ്ടണ്‍: അമേരിക്കയെ ഒന്നാകെ ഇളക്കി മറിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തി. കഴിഞ്ഞ ശനിയാഴ്ച്ച നടത്തിയ രാഷ്ട്രീയ റാലിയില്‍ വന്‍ ജനക്കൂട്ടമാണ് അണിനിരന്നത്. ഇതിന് പിന്നാലെ മൂന്നാം വട്ടവും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. ഒഹായോവിലെ വെല്ലിംഗ്ടണിലായിരുന്നു റാലി. ഇതിന് പിന്നാലെ പുതിയ നീക്കങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തി സന്ദര്‍ശിച്ചിരിക്കുകയാണ്. ട്രംപ്. പഴയ കുടിയേറ്റ വിഷയം വീണ്ടും കത്തിക്കാനുള്ള പ്ലാനിലാണ് ട്രംപ്.

നിരവധി അധികൃത കുടിയേറ്റക്കാരെയാണ് അടുത്തിടെയായി യുഎസ്സില്‍ പിടികൂടുന്നത്. ഇതാണ് ട്രംപ് ഉയര്‍ത്തി കാണിക്കുന്നത്. ജോ ബൈഡനെതിരെ കടുത്ത ആക്രമണങ്ങളാണ് ട്രംപ് ഈ വിഷയത്തില്‍ ഉയര്‍ത്തുന്നത്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടുമൊത്താണ് ട്രംപ് അതിര്‍ത്തിയിലെത്തിയത്. ഇവിടെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച മതില്‍ മുന്‍ പ്രസിഡന്റ് സന്ദര്‍ശിച്ചു. വെസ്ലാകോയ്ക്ക് സമീപമുള്ള ഈ മതിലിന്റെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ബൈഡന്‍ ഭരണകൂടം അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായി മുന്നോട്ടുപോകുന്നില്ല.
നേരത്തെ ട്രംപ് മികച്ച രീതിയില്‍ വിജയിച്ച ഒഹായോവിലായിരുന്നു റാലി നടത്തിയത്. താന്‍ തന്നെയാണ് വിജയിച്ചതെന്നായിരുന്നു ട്രംപ് ആവര്‍ത്തിച്ചത്. 2016ലും 2020ലും ഞാന്‍ വിജയിച്ചു. അടുത്ത തവണയും നമ്മള്‍ തന്നെ ജയിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ അതിര്‍ത്തിയിലെ പ്രതിരോധത്തെ ബൈഡന്‍ നശിപ്പിച്ചെന്ന് ട്രംപ് നേരത്തെ കുറ്റപ്പെടുത്തി. യുഎസ് ഇതുവരെ കാണാത്ത തരത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ വന്നുകൊണ്ടിരിക്കുകയാണ് ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ പല നയങ്ങളും തീരുമാനങ്ങളും ബൈഡന്‍ അധികാരത്തില്‍ വന്ന ശേഷം തിരുത്തിയിരുന്നു.
Recommended Video
ബൈഡന്‍ ഭരണകൂടത്തില്‍ നിരവധി പേരെയാണ് അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റ് ചെയ്തത്. ഇതാണ് റിപബ്ലിക്കന്‍ പാര്‍ട്ടി ഇപ്പോള്‍ ആയുധമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് പിടിക്കാന്‍ കുടിയേറ്റ വിഷയം മുഖ്യ ചര്‍ച്ചയാക്കുമെന്ന് നേരത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി പറഞ്ഞിരുന്നു. നേരത്തെ എല്‍ പാസോയ്ക്ക് സമീപമുള്ള അതിര്‍ത്തി കമലാ ഹാരിസും സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം ഡെമോക്രാറ്റുകളും തുടങ്ങിയിട്ടുണ്ട്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടും 2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ട്രംപിന്റെ റാലി പല മാധ്യമങ്ങളും അവഗണിച്ചതും വലിയ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications