കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാന്‍സാനിയയില്‍ ഭൂകമ്പം; 13 പേര്‍ മരിച്ചു, പരിക്കേറ്റത് 200 ഓളം പേര്‍ക്ക്

  • By Sandra
Google Oneindia Malayalam News

ഡൊഡോമ: ടാന്‍സാനിയയില്‍ ഭൂകമ്പത്തില്‍ 13 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭീകമ്പത്തില്‍ 203 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നോര്‍ത്ത് വെസ്റ്റ് ടാന്‍സാനിയയിലായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. വിക്ടോറിയ തടാകത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. പത്ത് കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹജ്ജിന് മുസ്ലിങ്ങള്‍ ചെയ്യുന്നതെന്ത്, മുസ്ലിങ്ങളുടെ വിശ്വാസങ്ങളിങ്ങനെഹജ്ജിന് മുസ്ലിങ്ങള്‍ ചെയ്യുന്നതെന്ത്, മുസ്ലിങ്ങളുടെ വിശ്വാസങ്ങളിങ്ങനെ

ഭൂകമ്പത്തെത്തുടര്‍ന്ന് പരിക്കേറ്റവരെക്കൊണ്ട് പ്രദേശത്തെ ആശുപത്രികള്‍ നിറഞ്ഞെന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളും വ്യാപകമായി തകര്‍ന്നിട്ടുണ്ട്. ടാന്‍സാനിയയ്ക്ക് പുറമേ റുവാണ്ട, ബറുണ്ടി, കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

tanzania

നേരത്തെ 2007ല്‍ ടാന്‍സാനിയയിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത ആറ് രേഖപ്പെടുത്തിയ ഭൂകമ്പം ടാന്‍സാനിയയെ ഉലച്ചുകളഞ്ഞിരുന്നു.

English summary
5.7 magnitude earth quake in Tanzania killed 13 and injured 203. Local hpospitals are rushed with the injured people and not easy to manage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X