• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹജ്ജിന് മുസ്ലിങ്ങള്‍ ചെയ്യുന്നതെന്ത്, മുസ്ലിങ്ങളുടെ വിശ്വാസങ്ങളിങ്ങനെ

  • By Sandra

റിയാദ്: ലോകത്തെമ്പാടുമുള്ള മുസ്ലിങ്ങളുടെ കൂടിച്ചേരലായ ഹജ്ജിന് മക്കയില്‍ തുടക്കമായി. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഞായറാഴ്ചയാണ് നടക്കുന്നത്. ഭക്തസംഗമവേദിയായി മാറിയ തമ്പുകളുടെ നഗരിയായ മിനായിലേക്ക് ഹജ്ജ് തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച രാത്രി മുതല്‍ തന്നെ എത്തിത്തുടങ്ങിയിട്ടുണ്ട്. ബസിലും കാല്‍നടയായും എത്തുന്ന ഭക്തരുടെ തിരക്കും തല്‍ബിയത്ത് മന്ത്രങ്ങളുമാണ് മിനായിലേക്കുള്ള വഴികളിലെല്ലാം.

ഇന്ത്യന്‍ ഹജ്ജ് കമ്മറ്റിയ്ക്ക് കീഴില്‍ ഹജ്ജിനായി പുറപ്പെട്ട ഇന്ത്യന്‍ സംഘം ശനിയാഴ്ചയാണ് മിനായിലെത്തിയത്. ഹജിന്റെ തയ്യാറെടുപ്പുകള്‍ക്കായി മിനായിലെത്തുന്ന തീര്‍ത്ഥാടകര്‍ അറഫാ ദിനമൊഴികെ ദുല്‍ഹജ്ജ് 13വരെയുള്ള ദിവസങ്ങളില്‍ മിനായിലാണ് കഴിയുക. ഞായറാഴ്ച പുലര്‍ച്ചെ വരെ ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനാനിര്‍ഭരവുമായി കഴിച്ചുകൂട്ടുന്ന ഹാജിമാര്‍ ഞായറാഴ്ച അറഫാ സംഗമത്തില്‍ പങ്കെടുക്കും.

മക്ക

മക്ക

അള്ളാഹുവിന്റെ വസതിയെന്ന് വിളിയ്ക്കുന്ന കഅബ സൗദി അറേബ്യയിലെല മക്ക മസ്ജിദുല്‍ ഹറമിനകത്താണ് സ്ഥിതി ചെയ്യുന്നത്. പ്രവാചകന്‍ ഇബ്രാഹിം നബിയും മകന്‍ ഇസ്മായീലും അല്ാഹുവിന്റെ നര്‍ദ്ദശ പ്രകാരം പണികഴിപ്പിച്ച ആദ്യത്തെ ആരാധനാലയമാണ് കഅബ. ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ വെളുത്ത വസ്ത്രം ധരിച്ച് കഅബയെ ഏഴ് തവണ പ്രദക്ഷിണം വയ്ക്കുകയും കറുത്ത കല്ലില്‍ ചുംബിക്കാന്‍ ശ്രമിയ്ക്കും. തവാബ് എന്നാണ് ഇതിന്റെ പേര്.

ഹാജറ

ഹാജറ

ഹാജറ വെള്ളത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ കഅബയും ഗ്രാന്‍ഡ് മോസ്‌കും ഉള്‍പ്പെടുന്ന രണ്ട് കുന്നുകളാണ് സഫയും മര്‍വ്വയും. ഹജ്ജിന്റെ ആദ്യദിവസങ്ങളില്‍ ഹാജറിനോടുള്ള ആദരസൂചകമായി ഏഴ് തവണ രണ്ടുകുന്നുകള്‍ക്കിടയിലൂടേയും തീര്‍ത്ഥാടകര്‍ നടക്കും. സഫയില്‍ നിന്ന് മര്‍വ്വയിലേക്കുള്ള വഴികള്‍ മാര്‍ബിള്‍ പതിച്ചതും എയര്‍ കണ്ടീഷന്‍ ചെയ്തതുമാണ്. തീര്‍ത്ഥാടകര്‍ക്ക് കുടിയ്ക്കാനുള്ള വെള്ളവും പൈപ്പുകളില്‍ ഒരുക്കിയിട്ടുണ്ട്.

മിനാ

മിനാ

മിനായുടെ സൗത്ത് വെസ്റ്റായി സ്ഥിതിചെയ്യുന്ന അറാഫത്തിലാണ് ആദ്യത്തെ മുസ്ലിം ഹജ്ജില്‍ പ്രവാചകന്‍ മുഹമ്മദ് നബി അവസാനമായി പ്രഭാഷണം നടത്തിയത്. ഇതിന്റെ ഓര്‍മ്മ പുതുക്കാനാണ് ദുല്‍ഹജ്ജ് മാസത്തിന്റെ എട്ടാം ദിവസം അറഫാ സംഗമമായി ആചരിക്കുന്നത്. ഹജ്ജിന്റെ രണ്ടാം ദിനത്തില്‍ 20 ലക്ഷം പേരാണ മിനായിലേക്കുള്ള വഴിയില്‍ മുസ്ദലീഫ സന്ദര്‍ക്കുന്നതിന് മുമ്പായി അറഫാത്ത് സന്ദര്‍ശിക്കുക.

 ഹജ്ജ്

ഹജ്ജ്

ഹജ്ജ് നടക്കുന്ന മക്കയുള്‍പ്പെടെയുള്ള സ്ഥലമാണ് മക്കാട്ട് എന്നറിയപ്പെടുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം പ്രഖ്യാപിയ്ക്കാനാണ് തീര്‍ത്ഥാടകര്‍ മെക്കാട്ടില്‍ പ്രവേശിക്കുക. സൗദിയില്‍ നിന്ന് വിമാനത്തിലാണ് ഹജ്ജിനെത്തുന്നവര്‍ തങ്ങളുടെ ലക്ഷ്യം പ്രഖ്യാപിക്കുന്നതിനായി മെക്കാട്ടിലെത്തുക. പുരുഷന്മാര്‍ ഉറക്കെയും സ്ത്രീകള്‍ പതിഞ്ഞ ശബ്ദ്ത്തിലുമാണ് തങ്ങളുടെ ലക്ഷ്യം വിളിച്ചുപറയുക.

ഇബ്രാഹിമിന്

ഇബ്രാഹിമിന്

ഇബ്രാഹിമിന് ചെകുത്താനില്‍ നിന്ന് ആകര്‍ഷമുണ്ടായ സ്ഥലമാണ് ജമറാത്ത്. ഹജ്ജിന്റെ നാലാം ദിനത്തില്‍ ജമറാത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ ജമറാത്ത് പാലത്തിന് സമീപത്തായി സ്ഥാപിച്ച വലിയ തൂണുകളിലേക്ക് കല്ലെറിയും. ചെകുത്താനെ കല്ലെറിയുന്നു എന്നാണ് വിശ്വാസം. മക്കയില്‍ നിന്ന് മടങ്ങിപ്പോകുന്നതിന് മുമ്പായി മൂന്ന് തവണ ഈ ചടങ്ങ് ആവര്‍ത്തിക്കും.

ബലി പെരുന്നാളിന്റെ

ബലി പെരുന്നാളിന്റെ

ബലി പെരുന്നാളിന്റെ ആചാരപ്രകാരമുള്ള ആടിനെയോ പശുവിനെയോ ബലികൊടുക്കുന്നത് ഹാദിയില്‍ വെച്ചാണ്. ഇബ്രാഹിമിന്റെ ത്യാഗത്തിന്റെ ഓര്‍മ്മയ്ക്കാണ് ബലി നടത്തുന്നത്. ഇന്ന് മക്കയിലെ ആധുനിക തീര്‍ത്ഥാടകര്‍ക്കായി അറവുപുരകള്‍ മക്കയ്ക്ക് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.

സ്ത്രമാണ്

സ്ത്രമാണ്

ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രമാണ് ഇഹറം. വെള്ള നിറത്തിലുള്ള നീളത്തിലുള്ള തുണിയാണിത്. പുരുഷന്മാര്‍ തലമുണ്ഡനം ചെയ്യണമെന്നും സ്ത്രീകള്‍് ശിരസ്സും ശരീരവും മറയ്ക്കണമെന്ന് നിര്‍ബന്ധമുണ്ട്. സ്ത്രീകള്‍ ചെറിയ കഷ്ണം മുടി മുറിച്ച് കളയണമെന്നും വിശ്വാസത്തിന്റെ ഭാഗമായുണ്ട്.

English summary
What Muslims do on haj, Muslim's believes on Haj. Haj pilgrims ready to do their Haj in Meccah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more