കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌കിന് നിത്യേന നഷ്ടം 2500 കോടി; ട്വിറ്റര്‍ പണി തന്നു, കാരണം ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌കിന് വന്‍ നഷ്ടങ്ങള്‍. നിത്യേന 2500 കോടി രൂപയെങ്കിലും മസ്‌കിന് നഷ്ടമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം പരസ്യമായിരിക്കുകയാണ്. ഈ വര്‍ഷം നൂറ് ബില്യണില്‍ അധികം മസ്‌കിന് നഷ്ടമാകും. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞിരിക്കുകയാണ്.

ഇത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്ല വന്‍ വിജയക്കുതിപ്പ് തുടരുകയായിരുന്നു. എന്നാല്‍ അതിനെല്ലാം കൂടി ചേര്‍ത്താണ് ഇപ്പോഴുണ്ടായിരിക്കുന്നത് നഷ്ടം. ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ തിരിച്ചടി മസ്‌ക് നേരിട്ടിരിക്കുന്നത്. ഈ തകര്‍ച്ചയ്ക്ക് ട്വിറ്റര്‍ ഏറ്റെടുക്കലിനും പങ്കുണ്ട്.

1

ഇലോണ്‍ മസ്‌കിന്റെ സമ്പത്തിന് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ബ്ലൂംബര്‍ഗ് വെല്‍ത്ത് ഇന്‍ഡക്‌സിലാണ് മസ്‌ക് പിന്നോട്ട് പോയിരിക്കുന്നത്. ഒരാളുടെ ആസ്തി എത്രത്തോളമുണ്ടെന്ന് ഇതിലാണ് കണക്കാക്കുന്നത്. 340 ബില്യണിലെത്തിയിരുന്നു മസ്‌കിന്റെ ആസ്തി. എന്നാല്‍ 2022 മസ്‌കിന് തകര്‍ച്ചയുടെ വര്‍ഷമാണ്.

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

101 ബില്യണിന്റെ നഷ്ടമാണ് മസ്‌ക് ഈ വര്‍ഷം നേരിട്ടത്. നിത്യേന 2500 കോടിയുടെ നഷ്ടമാണ് ലോകത്തെ ഏറ്റവും ധനികനായ വ്യക്തി കൂടിയായ മസ്‌കിനുണ്ടാവുന്നത്. ഈ മാസം കഴിയുമ്പോള്‍ മസ്‌കിന്റെ ആസ്തി 170 ബില്യണായി കുറയും. ബ്ലൂംബര്‍ഗ് സൂചികയില്‍ തന്നെയാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

മസ്‌ക് ഒരുപാട് വെല്ലുവിളികളാണ് ഒരേസമയം നേരിടുന്നത്. എല്ലാ പ്രശ്‌നങ്ങളും ഒഴിവാക്കാനും മസ്‌കിന് സാധിക്കുന്നില്ല. തുടര്‍ച്ചയായി നഷ്ടം വന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ടെസ്ലയുടെ എക്‌സ് വിഭാഗത്തിലുള്ള വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇതില്‍ എയര്‍ബാഗ് തെറ്റായിട്ടാണ് വെച്ചിരുന്നത്.

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

അത് ടെസ്ലയുടെ ഓഹരികളില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയത്. 17 മാസത്തോളം വന്‍ കുതിപ്പാണ് ടെസ്ലയുടെ ഓഹരികളില്‍ ഉണ്ടായിരുന്നത്. അത് ഒന്നാകെ ഇടിച്ച് പൊളിഞ്ഞിരുന്നു. വിപണി മൂല്യത്തില്‍ പകുതിയും കമ്പനിക്ക് നഷ്ടമായി. ചൈനയിലും അതോടൊപ്പം കമ്പനി വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് ചൈനയില്‍ പ്രതിസന്ധി. യുഎസ് കഴിഞ്ഞാല്‍ ടെസ്ലയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ചൈന. ലൈറ്റുകളുടെ പ്രശ്‌നത്തെ തുടര്‍ന്ന് കാറുകള്‍ കമ്പനി നേരത്തെ തിരിച്ചുവാങ്ങിയിരുന്നു. അതിന് പുറമേ വിതരണ ശൃംഖലയിലും പ്രശ്‌നങ്ങള്‍ നേരിടുകയാണ്.

എല്ലാത്തിനും പുറമേ അസംസ്‌കൃത വസ്തുക്കള്‍ക്ക് വന്‍ തോതില്‍ വില വര്‍ധിച്ചതും ടെസ്ലയ്ക്കും മസ്‌കിനുമേറ്റ തിരിച്ചടിയാണ്. ട്വിറ്ററിനായി കൂടുതല്‍ സമയം മസ്‌ക് മാറ്റിവെച്ചതാണ് ഈ തകര്‍ച്ചയ്ക്ക് കാരണം. ആഴ്ച്ചയില്‍ 80 മണിക്കൂറായിരുന്നു മസ്‌ക് ചെലവിട്ടത്. ഇപ്പോഴത് 120 മണിക്കൂറായി മാറിയിരിക്കുകയാണ്.

English summary
elon musk lose 2500 per day and expecting one billion lose this year after twitter take over,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X