കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സ്വാതന്ത്ര്യമാണ് മെയിന്‍; ആദ്യ ട്വീറ്റില്‍ തന്നെ മുന്‍ ഉടമകളെ 'കുത്തി' ഇലോണ്‍ മസ്‌ക്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യ ട്വീറ്റില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്. സ്വതന്ത്രമായ അഭിപ്രായ പ്രകടനം ജനാധിപത്യത്തിന്റെ അടിത്തറയാണ്, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍, എന്നും ഇലോണ്‍ മസ്‌ക് ഇടപാട് പ്രഖ്യാപിച്ച പ്രസ്താവനയില്‍ പറഞ്ഞു. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയിട്ടുള്ള കരാര്‍ കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌ക് ഒപ്പുവെച്ചത്.

44 ബില്യണ്‍ ഡോളറിന്റെ ഇടപാട് ആണ് അന്തിമമായിരിക്കുന്നത്. പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നം മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി വിശ്വാസം വര്‍ദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാ മനുഷ്യരെയും ആധികാരികമാക്കുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഇലോണ്‍ മസ്‌ക് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിന് 'അസാമാന്യമായ സാധ്യതകള്‍' ഉണ്ടെന്നും അത് അണ്‍ലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

ദിലീപ് അകത്തോ പുറത്തോ? ഇന്നറിയാം; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കുംദിലീപ് അകത്തോ പുറത്തോ? ഇന്നറിയാം; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

1

ഈ മാസം ആദ്യം, എലോണ്‍ മസ്‌ക് ട്വിറ്ററിലെ 9.2 ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. ഇത് അദ്ദേഹത്തെ കമ്പനിയിലെ രണ്ടാമത്തെ വലിയ ഓഹരി ഉടമയാക്കിയിരുന്നു എന്നിരുന്നാലും, കമ്പനിയുടെ ബോര്‍ഡിന്റെ ഭാഗമാകാന്‍ അദ്ദേഹം വിസമ്മതിച്ചു. ട്വിറ്ററിന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ട്. ഞങ്ങളുടെ ടീമുകളെ ഓര്‍ത്ത് അഗാധമായ അഭിമാനമുണ്ട്, ഒരിക്കലും പ്രാധാന്യമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് ഇലോണ്‍ മസ്‌കുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം, ട്വിറ്റര്‍ സി ഇ ഒ പരാഗ് അഗര്‍വാള്‍ പറഞ്ഞു.

2

നേരത്തെ ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ സ്വീകരിക്കാന്‍ മടിച്ച് നിന്നിരുന്ന ട്വിറ്റര്‍ മാനേജ്മെന്റ് ഒടുവില്‍ അദ്ദേഹത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ട്വിറ്റര്‍ വാങ്ങുന്നതില്‍ നിന്ന് പല വിധത്തില്‍ ഇലോണ്‍ മസ്‌കിനെ തടയാനും അധികൃതര്‍ ശ്രമിച്ചിരുന്നു. ട്വിറ്ററിലെ തന്നെ മറ്റ് ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ ഓഹരികള്‍ വിലകുറച്ച് നല്‍കി ഇലോണ്‍ മസ്‌കിന്റെ സ്വാധീനം ഇല്ലാതാക്കാനായിരുന്നു ശ്രമം. ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടിയ ശേഷമായിരുന്നു ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന് കൈമാറിയത്.

3

ഇലോണ്‍ മസ്‌കിന്റെ സാമ്പത്തിക ശേഷി കൂടി കണക്കിലെടുത്താണ് മറ്റാരുടെയും സഹായമില്ലാതെ തന്നെ ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. അതേസമയം ടെസ്ലയ്ക്കോ സ്പേസ് എക്സിനോ ഈ ഇടപാടില്‍ യാതൊരു പങ്കുമില്ല. നേരത്തെ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയര്‍ന്നിരുന്നു. 51.5 ഡോളറിലാണ് ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ട്വിറ്റര്‍ ഓഹരികളുടെ വിപണനം. അതേസമയം ട്വിറ്ററിന് വലിയ സാധ്യതകളുണ്ടെന്നായിരുന്നു നേരത്തെ മസ്‌ക് പറഞ്ഞിരുന്നത്.

4

ട്വിറ്റര്‍ സി ഇ ഒ പരാഗ് അഗര്‍വാള്‍ നേരത്തെ ഇലോണ്‍ മസ്‌കിനെ ട്വിറ്റര്‍ ബോര്‍ഡിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇത് അദ്ദേഹം നിരസിച്ചതോടെ വലിയ ഏറ്റുമുട്ടല്‍ തന്നെ ട്വിറ്ററും മസ്‌കും തമ്മിലുണ്ടായിരുന്നു. ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം. ട്വിറ്റര്‍ പലരുടെയും ശബ്ദം ഇല്ലാതാക്കുന്നവരാണ് ഇലോണ്‍ മസ്‌ക് ആരോപിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വീറ്റ് ചെയ്തതിലൂടെ ട്വിറ്റര്‍ മാനദണ്ഡങ്ങള്‍ ഇലോണ്‍ മസ്‌ക് ലംഘിച്ചെന്ന് ഇക്കാലയളവില്‍ കമ്പനി കുറ്റപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു.

ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
മീനാക്ഷിയെ കാത്ത് നിൽക്കുകയാണ് മഞ്ജു വാര്യർ, ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

English summary
Elon Musk tweet about freedom of expression in his first tweet after taking over Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X