Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം; ഫ്രാന്‍സും സൗദിയും 18 ബില്യന്‍ ഡോളര്‍ കരാറുകളില്‍ ഒപ്പുവച്ചു

റിയാദ്: സൗദി അറേബ്യയും ഫ്രാന്‍സും തമ്മില്‍ 18 ബില്യണ്‍ ഡോളറിന്റെ 19 കരട് കരാറുകളില്‍ ഒപ്പുവച്ചു. സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മൂന്നു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് വിവിധ മേഖലകളുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്. പെട്രോ കെമിക്കല്‍, ജല സംസ്‌ക്കരണം, ടൂറിസം, ആരോഗ്യം, കൃഷി, സാംസ്‌കാരികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്ന് ഫ്രഞ്ച്-സൗദി ബിസിനസ് ഫോറം അറിയിച്ചു.

സൗദി അറേബ്യയിലെ ജുബൈലില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നത് അടക്കമുള്ള 9 ബില്യന്‍ ഡോളറിന്റെ കരട് കരാറുകളിലാണ് സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയും ഫ്രഞ്ച് എണ്ണ ഭീമനായ ടോട്ടലും തമ്മില്‍ ഒപ്പുവച്ചത്. എണ്ണ മേഖലയിലെ സഹകരണ കരാറുകള്‍ പത്ത് ബില്യന്‍ ഡോളറിന്റെതായിരിക്കുമെന്ന് അരാംകോ എക്സിക്യൂട്ടീവ് പ്രസിഡന്റ് അമീന്‍ അന്നാസിര്‍ പറഞ്ഞു.

 french-visit

ഈ വര്‍ഷം അവസാനത്തോടെ സൗദി സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇവയുമായി ബന്ധപ്പെട്ട അന്തിമ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സൗദി ഊര്‍ജ്ജ-എണ്ണ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ്, നിക്ഷേപ സഹകരണ മന്ത്രി മാജിദ് അല്‍ ഖസബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം ഫ്രാന്‍സ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളെ കുറിച്ച് ധാരണയായത്. സര്‍ക്കാര്‍ കമ്പനികള്‍ക്ക് പുറമെ ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികളും വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയക്കുകയുണ്ടായി.

പുതിയ കരാറുകളോടെ സൗദിയും ഫ്രാന്‍സും തമ്മില്‍ എണ്ണമേഖലയിലുള്ള സഹകരണം ഇരട്ടിയാവും. സൗദി അരാംകോയുടെ ഓഹരികള്‍ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിന് മുന്നോടിയായാണ് സഹകരണം. കിരീടവകാശിയുടെ സന്ദര്‍ശനത്തോടെ സൗദി, ഫ്രാന്‍സ് സാമ്പത്തിക ഫോറവും നിലവില്‍ വന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+