കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്കേസിന് മുകളില്‍ ബൈബിള്‍ മാത്രം..

  • By Soorya Chandran
Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: മാജിക്കല്‍ റിയലിസം കൊണ്ട് വിശ്വസാഹിത്യത്തെ മാറ്റിയെഴുതിയ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് എന്ന ഗാബോ വിടവാങ്ങിയിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ എഴുത്തുകാരനായിരുന്നു മാര്‍ക്കേസ്.

ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരു പക്ഷേ മാര്‍ക്കേസിന്റേത് തന്നെയാകണം. മുപ്പതിലധികം ഭാഷകളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ലോകത്ത് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. സ്പാനിഷ് ഭഷയില്‍ ബൈബിള്‍ കഴിഞ്ഞാല്‍ പിന്നെ വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് മാര്‍ക്കേസിന്റെ പുസ്തകങ്ങളാണ്.

Gabriel Garcia Marquez

മാര്‍ക്കേസിന്റെ മാസ്റ്റര്‍ പീസ് 'ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍' അഞ്ച് കോടിയലധികമാണ് വിറ്റുപോയത്. ഇപ്പോഴും പുസ്തകത്തിന് വിപണയില്‍ നല്ല ഡിമാന്റ് ആണ്. കോളറാകാലത്തെ പ്രണയവും ഇത്തരത്തില്‍ വിപണി കയ്യടക്കിയ പുസ്തകമായിരുന്നു.

1967 ല്‍ ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ പ്രസിദ്ധീകരിച്ചത്‌നെ കുറിച്ച് ഒരു കഥയുണ്ട്. ആദ്യം കുറച്ച് കോപ്പികള്‍ മാത്രം അച്ചടിച്ചാല്‍ മതി എന്നായിരുന്നു പ്രസാധകരുടെ തീരുമാനം. എന്നാല്‍ എഡിറ്ററുടെ വായനനയില്‍ പുസ്തകത്തിന്റെ സാധ്യത തിരിച്ചറിയപ്പെട്ടു. പിന്നീട് 20000 കോപ്പികള്‍ അടിച്ചു. ചൂടപ്പം പോലെ ആ കോപ്പികളെല്ലാം വിറ്റഴിഞ്ഞു.

ലാറ്റിനമേരിക്കയിലെ പുസ്തകക്കടകളില്‍ മാര്‍ക്കേസിന്റെ പുസ്തകം വാങ്ങാന്‍ ആളുകള്‍ ബഹളുമുണ്ടാക്കാതെ ക്യൂ നിന്നു. ഈ പ്രതിഭാസം ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചു. അങ്ങനെ മാര്‍ക്കേസ് ജീവിച്ചിരിക്കുന്ന ഇതിഹാസമായി.

English summary
Gabriel Garcia Marquez: Only the Bible sold more copies than his book.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X