ജർമ്മൻ പള്ളിയിൽ വെടിവെപ്പ്; 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും പോലീസ് ട്വീറ്റ് ചെയ്തു.

ഹാംബർഗ്: ജര്‍മ്മനിയില്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഹാംബര്‍ഗിലെ യഹോവ വിറ്റ്‌നസ് സെന്ററിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരിൽ അക്രമിയം ഉണ്ടെന്നാണ് സൂചന.എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഗരത്തിന്റെ വടക്കൻ ജില്ലയായ ഗ്രോസ് ബോർസ്റ്റലിലെ കെട്ടിടത്തിൽ നിന്നാണ് ആദ്യ വെടിയൊച്ച കേട്ടതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും പോലീസ് ട്വീറ്റ് ചെയ്തു.
പോലീസ് എത്തിയതിന് ശേഷം മുകളിലെ നിലയിൽ നിന്ന് വെടിയൊച്ച കേട്ടിരുന്നതായും കമ്മ്യൂണിറ്റി സെന്ററിൽ കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒന്ന് അക്രമകാരിയുടേതാകാം എന്നും പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഒരു അക്രമി മാത്രമാണ് ഉണ്ടായതെന്നാണ് പോലീസ് നിഗമനം. പ്രദേശത്ത് അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബൈബിൾ പഠനത്തിനായാണ് വിശ്വാസികൾ ഒത്തുകൂടിയതെന്നാണ്
പ്രാദേശിക ദിനപത്രമായ ഹാംബർഗർ അബെൻഡ്‌ബ്ലാറ്റ് റിപ്പോർട്ട് ചെയ്തത്.
അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ജർമ്മിനിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്യ 2020 ൽ ഹനാവിൽ തീവ്ര വലതുപക്ഷ ബന്ധങ്ങളുള്ള അക്രമി തുർക്കിയിൽ നിന്നുള്ള കുടിയേറ്റക്കാർ ഉൾപ്പെടെ ഒമ്പത് പേരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications