കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന ദുരന്തം; സഹപൈലറ്റ് ഇടിച്ചിറക്കിയത്

  • By Gokul
Google Oneindia Malayalam News

പാരീസ്: ജര്‍മന്‍ വിങ്‌സ് വിമാനം ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതത്തില്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്. യാതൊരു തകരാറുമില്ലാതിരുന്ന വിമാനം സഹപൈലറ്റ് ഇടിച്ചിറക്കുകയായിരുന്നെന്ന് ബ്ലാക് ബോക്‌സില്‍ നിന്നും കോക്പിറ്റ് റെക്കോര്‍ഡറില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പറയുന്നു. വിമാനക്കമ്പനിയുടെ ഔദ്യോഗികവക്താവ് െ്രെബസ് റോബിന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

അപകടം നടക്കുന്ന സമയം വിമാനത്തിലെ മറ്റൊരു പൈലറ്റ് കോക്പിറ്റിന് പുറത്തായിരുന്നു. അസ്വാഭാവികത തോന്നിയത് മൂലം പുറത്തുപോയ പൈലറ്റ് കോക്പിറ്റിന്റെ വാതിലില്‍ ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിമാനക്കമ്പനി പറയുന്നു. എന്നാല്‍ വാതില്‍ തുറക്കാന്‍ വിമാനം നിയന്ത്രിച്ചിരുന്ന സഹപൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്‌സാണ് (28) തയ്യാറാകുന്നില്ല.

germanwings-passenger-jet

വിമാനം ഇടിച്ചിറക്കാനായി സഹപ്രവര്‍ത്തകനെ ഏതെങ്കിലും തരത്തില്‍ കോക്പിറ്റില്‍ നിന്നും പുറത്താക്കിയതാകാനാണ് സാധ്യതയെന്ന് അന്വേഷണോദ്യോഗസ്ഥരും വിലയിരുത്തുന്നു. എയര്‍ കണ്‍ട്രോളേഴ്‌സും പലതവണ വിമാനവുമായി ആശയവിനിമയം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സഹപൈലറ്റ് അവയെല്ലാം മനപൂര്‍വം അവഗണിക്കുകയായിരുന്നു.

വിമാനം സ്‌ഫോടനത്തെ തുടര്‍ന്നോ യന്ത്രത്തകരാറിനോ തുടര്‍ന്നോ അപകടത്തില്‍ പെട്ടെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ആത്മഹത്യ ചെയ്യാനായി സഹപൈലറ്റ് മനപൂര്‍വം വിമാനം ഇടിച്ചിറക്കുകയായിരുന്നെന്ന വിവരം വിമാനക്കമ്പനിയെയും ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. 150 പേരാണ് ജര്‍മന്‍ വിങ്‌സ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടത്.

English summary
Germanwings crash: 'co-pilot's actions leave us speechless,' says airline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X