Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക

ലോകത്തെ തന്ത്രപ്രധാന കടല്‍ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്ക. ഹോര്‍മുസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ അമേരിക്കന്‍ നാവിക സേന തടയും എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്റെ അനുമതി വാങ്ങി പോകുന്ന കപ്പലുകളെയും തടയുമെന്നാണ് അമേരിക്കയുടെ ഭീഷണി. കപ്പല്‍ പാത എല്ലാവര്‍ക്കും വേണ്ടി തുറന്നിടണം. അല്ലെങ്കില്‍ ആരും പോകില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം

അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താനില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചര്‍ച്ച ഉടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി ഇറാന് കടുത്ത ദിനങ്ങളാണ് വരാന്‍ പോകുന്നത് എന്ന് അമേരിക്ക പറയുന്നു. യുദ്ധം ശക്തിപ്പെടുമെന്നാണ് ട്രംപിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

us hormuz blockade gold crude impact-

അവധി കഴിഞ്ഞ് തിങ്കളാഴ്ച വിപണി സജീവമാകുമ്പോള്‍ അമേരിക്കയുടെ പുതിയ നീക്കത്തിന്റെ പ്രതിഫലനം പ്രകടമാകും. ക്രൂഡ് ഓയില്‍ വില കുതിച്ചുയരാനാണ് സാധ്യത. ഏഷ്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തുന്ന വഴിയാണ് ഹോര്‍മുസ്. ഇവിടെ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രൂഡ് വില കുതിക്കാന്‍ കാരണമായിരുന്നു. ഇനി അമേരിക്കയുടെ ഉപരോധം കൂടി വന്നാല്‍ വില പറക്കും.

ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ

അമേരിക്കന്‍ നാവിക സേന ജിസിസി രാജ്യങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. കൂടാതെ മെഡിറ്ററേനിയന്‍ കടലിലും സജ്ജമാണ്. ഇവരെ ഉപയോഗിച്ചാണ് അമേരിക്കയുടെ അടുത്ത നീക്കം. ബഹ്‌റൈനിലാണ് അമേരിക്കന്‍ നാവിക സേനയുടെ ജിസിസി രാജ്യങ്ങളിലെ പ്രധാന കേന്ദ്രം. ഇവിടെ ഇറാന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു.

എങ്ങനെയാണ് സ്വര്‍ണവില കുറയുക?

40 ദിവസത്തെ യുദ്ധത്തിന് ശേഷമാണ് ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞതും രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും. ചര്‍ച്ച പൊളിഞ്ഞതോടെ വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. ട്രംപിന്റെ പ്രസ്താവന ലോക വിപണിയിലെ ഇളക്കിമറിച്ചേക്കും. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിക്കും. ഡോളര്‍ മൂല്യം ഉയരും. മറ്റു കറന്‍സികളുടെ മൂല്യം കുറയും.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് കൂടുതല്‍ ഡോളര്‍ കണ്ടെത്താന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കും. ഇതോടെ ക്രൂഡ് ഓയിലിന്റെയും ഡോളറിന്റെയും മൂല്യം ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും വില ഉയരും. പെട്രോള്‍-ഡീസല്‍-വിമാന ഇന്ധന വില ഉയരാനാണ് സാധ്യത.

ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ക്രൂഡ് ഓയിലലിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചേക്കും. ഇത് സ്വര്‍ണവില കുറയാന്‍ ഇടയാക്കും. അമേരിക്കയുടെ ഭാവി നീക്കത്തിന് അനുസരിച്ചാകും വിപണിയിലെ വരുംദിവസങ്ങളിലെ മാറ്റം. അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+