"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി"
മലയാള സിനിമയിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനും ഒക്കെയായി തിളങ്ങിയ വ്യക്തിയാണ് രഞ്ജിത്ത്. എന്നാൽ അടുത്തകാലത്തായി പലവിധ ആരോപണങ്ങൾ നേരിടുകയാണ് അദ്ദേഹം. സിനിമാ സെറ്റിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ഒരു യുവനടി അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു.
ഈ സംഭവം കേരളത്തിലെ സിനിമാരംഗത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. മലയാള സിനിമയിലെ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് പുതിയ ചർച്ചകൾക്കും ഇത് വഴിതുറന്നിരുന്നു. നേരത്തെയും രഞ്ജിത്തിനെതിരെ സമാനമായ ചില പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തിൽ രഞ്ജിത്തിന്റെ നിലവിലെ അവസ്ഥ പറഞ്ഞുകൊണ്ട് സുനിൽ പരമേശ്വരൻ രംഗത്ത് വന്നിരുന്നു.

അതിൽ രഞ്ജിത്തിനെ അദ്ദേഹം ന്യായീകരിക്കുകയാണ് എന്ന തരത്തിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് വീണ്ടും സുനിൽ പരമേശ്വരൻ. താനൊരിക്കലും രഞ്ജിത്തിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതപിക്കുകയാണ് ചെയ്‌തതെന്നും പറയുകയാണ് അദ്ദേഹം.
മാത്രമല്ല കഴിഞ്ഞ ദിവസം ഈ വീഡിയോയുമായി ബന്ധപ്പെട്ട് തന്നെയൊരു വീട്ടമ്മ വിളിക്കുകയും അവർക്ക് സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും സുനിൽ പരമേശ്വരൻ തുറന്ന് സംസാരിക്കുകയുണ്ടായി. ആ വീട്ടമ്മയോട് രഞ്ജിത്ത് സഹകരിക്കണമെന്ന് പറഞ്ഞുവെന്നും ഇതേ ആവശ്യം മലയാളത്തിലെ രണ്ട് പ്രമുഖ നടൻമാർ അവരോട് ഉന്നയിച്ചുവെന്നും അത് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും സുനിൽ പരമേശ്വരൻ പറയുന്നു.
ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ പരമേശ്വരൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല ഒരുപക്ഷേ അടുത്തിടെ ഉണ്ടായ കേസ് ചിലപ്പോൾ രഞ്ജിത്ത് കുടുങ്ങിയതാവാമെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും സുനിൽ പരമേശ്വരൻ തുറന്ന് സംസാരിക്കുകയുണ്ടായി.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
ഞാൻ കഴിഞ്ഞ ദിവസം രഞ്ജിത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്‌തിരുന്നു. ഞാൻ അദ്ദേഹത്തെ ന്യായീകരിച്ചു എന്നാണ് ഒരു വീട്ടമ്മ വിളിച്ചപ്പോൾ പറഞ്ഞത്. എനിക്ക് നേരിട്ടൊരു അനുഭവമുണ്ടെന്നാണ് അവർ പറയുന്നത്. കലാപരമായി കഴിവുകൾ ഉള്ള ഒരാളാണ് താനെന്ന് അവർ പറയുന്നു. എനിക്ക് വലിയ രണ്ട് മക്കളുണ്ട്, കൊച്ചുമക്കളുണ്ട്. എഴുതാനുള്ള താൽപര്യം കൊണ്ട് ഞാൻ ഒരു കഥയുടെ കാര്യം പറയാൻ രഞ്ജിത്തിനെ സമീപിച്ചു.
അങ്ങനെ അദ്ദേഹത്തെ കോൺടാക്റ്റ് ചെയ്‌തു, ഒരു ഹോട്ടലിലേക്ക് വരാൻ പറഞ്ഞു. മാന്യമായി അവിടേക്ക് ചെന്നു, മാന്യമായി എന്നോട് പെരുമാറി. അദ്ദേഹം ചോദിച്ചുവത്രെ, ഞാൻ നിങ്ങൾക്ക് അവസരം നൽകിയാൽ, കലാപരമായ കഴിവ് പ്രയോജനപ്പെടുത്താനുള്ള രീതിയിൽ ഒരു പാട്ടോ കഥയോ ഒക്കെ നൽകിയാൽ എനിക്ക് പകരം എന്ത് പ്രയോജനം ലഭിക്കും? അപ്പോൾ അവർ തിരിച്ചു ചോദിച്ചു എന്ത് പ്രയോജനമാണ് രഞ്ജിത്ത് ഉദ്ദേശിക്കുന്നത് എന്ന്.
ഇതൊക്കെ അവർ പറഞ്ഞതാണ്. എന്റെ കൂടെ ഒരു ഡ്രൈവിന് വരാൻ പറ്റുമോ എന്നാണ് രഞ്ജിത്ത് ചോദിച്ചത്. അതുപോലെ അവർ പറഞ്ഞത് മലയാളത്തിലെ പ്രശസ്‌തരായ രണ്ട് നടൻമാർ, അവർക്ക് സിനിമയുമായി വല്യ ബന്ധമുള്ള സ്ത്രീയാണ്. അവരോട് ഇതുപോലെ ഡ്രൈവിന് വരാമോ എന്ന് ചോദിച്ചിട്ടുണ്ട്. ആ നടന്മാരുടെ പേര് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഉത്തമമായ ദാമ്പത്യം വഹിക്കുന്ന നടീനടൻമാർ എന്ന് വിചാരിക്കുന്നവരാണ്.
അതിലൊരാൾ കുപ്രസിദ്ധനാണ്, രണ്ടോ മൂന്നോ കല്യാണം കഴിച്ചയാൾ. അവരൊരു മോശം സ്ത്രീയല്ല. അങ്ങനെ അവർ രഞ്ജിത്തിനോട് പറഞ്ഞത്രേ, ഞാൻ ആ പണി ഇതുവരെ തുടങ്ങിയിട്ടില്ല. ആ പണി തുടങ്ങുമ്പോൾ ഞാൻ ആദ്യത്തെ കസ്‌റ്റമറായി രഞ്ജിത്തിനെ വിളിക്കാമെന്ന്. എത്ര വേഗമാണ് മനസിലെ വിഗ്രഹങ്ങൾ വീണുടയുന്നത് എന്ന് നോക്കണം.
ഞാനൊരിക്കലും അദ്ദേഹത്തെ വെള്ളപൂശാൻ ശ്രമിച്ചതല്ല, ഒരു കലാകാരനല്ലേ, എല്ലാവരും ക്ഷമിക്കട്ടെ പൊറുക്കട്ടെ എന്നാണ് ഉദ്ദേശിച്ചത്. ഒരു വീട്ടമ്മ വിളിച്ചപ്പോൾ പറഞ്ഞത് കേട്ടില്ലേ? അദ്ദേഹത്തിലെ കലാകാരൻ അധഃപതിച്ചുപോയി. ഒരുപക്ഷേ ആ പെൺകുട്ടി ചെയ്‌ത കഥാപാത്രം ശരിയാകാത്തതിനാൽ ഒന്ന് മാറ്റിയതാവാം, അപ്പോൾ അത് എല്ലാവരുടെയും മുന്നിൽ വച്ച് പറയാതെ കാരവനിൽ വച്ച് പറഞ്ഞതാവാം, അങ്ങനെയും ചിന്തിക്കാം.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്














Click it and Unblock the Notifications