കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഹൂത്തികളുടെ റോക്കറ്റാക്രമണം; വാര്‍ത്ത നിഷേധിച്ച് യുഎഇ, വിശദീകരണം ഇങ്ങനെ...

Google Oneindia Malayalam News

Recommended Video

cmsvideo
ദുബായില്‍ ഹൂത്തികളുടെ റോക്കറ്റാക്രമണം? | Oneindia Malayalam

ദുബായ്/ബെയ്‌റൂത്ത്: വളരെ ആശങ്ക നിറഞ്ഞ വാര്‍ത്തയാണ് ഗള്‍ഫില്‍ നിന്ന് വന്നിരിക്കുന്നത്. ദുബായ് വിമാനത്താവളത്തില്‍ റോക്കറ്റാക്രമണം നടന്നുവെന്നാണ് വാര്‍ത്ത. യമനിലെ ഹൂത്തി വിമതരാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഇത്തരം ആക്രമണം നടന്നിട്ടില്ലെന്ന് യുഎഇ ഭരണകൂടം പ്രതികരിച്ചു.

ഒട്ടേറെ മലയാളികളുള്ള രാജ്യമായണ് യുഎഇ. അവിടെയുള്ള പ്രധാന വിമാനത്താവളമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ ആക്രമണം നടന്നുവെന്ന വാര്‍ത്ത അല്‍പ്പനേരമെങ്കിലും ആരെയും ആശങ്കയിലാഴ്ത്തുന്നതാണ്. ഹൂത്തികളുടെ വാദം പൂര്‍ണമായി തള്ളിയിരിക്കുകയാണ് യുഎഇ ഭരണകൂടം. വാര്‍ത്തയുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ....

തിങ്കളാഴ്ച വൈകീട്ട്

തിങ്കളാഴ്ച വൈകീട്ട്

തിങ്കളാഴ്ച വൈകീട്ടാണ് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മാധ്യമം ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റോക്കറ്റാക്രമണം നടത്തിയെന്നായിരുന്നു വാര്‍ത്ത. തങ്ങളുടെ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ഹൂത്തികള്‍ അവകാശപ്പെടുന്നു.

സൗദിയിലേക്ക് മിസൈല്‍... പക്ഷേ യുഎഇ

സൗദിയിലേക്ക് മിസൈല്‍... പക്ഷേ യുഎഇ

ഹൂത്തികളുടെ മാധ്യമ വിഭാഗം പുറത്തുവിട്ട വിവരം ഒട്ടേറെ അന്താരാഷ്ട്ര മാധ്യമങ്ങളും നല്‍കി. സൗദിയിലേക്ക് ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തുന്ന വാര്‍ത്ത ഇടക്കിടെ വരുന്നതാണ്. സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്കാണ് ഹൂത്തികള്‍ മിസൈലുകള്‍ തൊടുത്തുവിടാറ്.

സമദ് ടൈപ്പ്-3 ഡ്രോണ്‍

സമദ് ടൈപ്പ്-3 ഡ്രോണ്‍

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു തിങ്കളാഴ്ച വൈകീട്ട് വന്ന വിവരം. തങ്ങളുടെ ആളില്ലാ വിമാനമാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് ഹൂത്തി സൈന്യം അവകാശപ്പെടുന്നു. സമദ് ടൈപ്പ്-3 എന്ന പേരിലുള്ള ഡ്രോണ്‍ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഹൂത്തികള്‍ അവകാശപ്പെട്ടു.

യുഎഇയുടെ വിശദീകരണം

യുഎഇയുടെ വിശദീകരണം

എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യുഎഇ ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തി. ദുബായ് വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നിട്ടേയില്ലെന്ന് യുഎഇ വിശദമാക്കി. വാര്‍ത്ത തെറ്റാണ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പതിവ് പോലെ നടക്കുന്നുണ്ടെന്നും യുഎഇ അറിയിച്ചു.

ആരാണ് ഹൂത്തികള്‍

ആരാണ് ഹൂത്തികള്‍

ഇറാന്റെ സഹായത്തോടെ യമനില്‍ പ്രവര്‍ത്തിക്കുന്ന ഷിയാ സംഘമാണ് ഹൂത്തികള്‍. യമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഹൂത്തികളെ യുഎന്‍ അംഗീകരിച്ചിട്ടില്ല. സൗദി സഖ്യസേന ഹൂത്തികള്‍ക്കെതിരെ യമനില്‍ യുദ്ധത്തിലാണ്. സൗദി സഖ്യസേനയില്‍ യുഎഇയും അംഗങ്ങളാണ്.

 ഹൂത്തി സൈന്യം

ഹൂത്തി സൈന്യം

ഹൂത്തികള്‍ യുഎഇയെ ആക്രമിച്ചുവെന്ന് നേരത്തെയും വാര്‍ത്ത വന്നിരുന്നു. ഹൂത്തി സൈന്യമാണ് ഇത്തരം വാര്‍ത്തകള്‍ പരസ്യമാക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച ആക്രമണം നടന്നുവെന്ന വാര്‍ത്ത യുഎഇ വ്യോമയാന അതോറിറ്റി നിഷേധിച്ചു. സൗദി സഖ്യസേന യമനില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യുഎന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

യുഎന്‍ റിപ്പോര്‍ട്ട്

യുഎന്‍ റിപ്പോര്‍ട്ട്

അടുത്തിടെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ സൗദി സഖ്യസേന ആക്രമണം നടത്തിയിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം. സൗദി സഖ്യസേനയെ കുറ്റപ്പെടുത്തിയാണ് യുഎന്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് സൗദി സഖ്യസേന തള്ളി.

സൗദി സഖ്യസേന പറയുന്നു

സൗദി സഖ്യസേന പറയുന്നു

മുന്‍വിധിയോടെയുള്ള റിപ്പോര്‍ട്ടാണിതെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി പറയുന്നു. ഹൂത്തികള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയാണ് യുഎന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും സഖ്യസേന വിശദീകരിച്ചു. ഹൂത്തികളുടെ സമ്മര്‍ദ്ദം കാരണമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ യുഎന്‍ പുറത്തുവിടുന്നതെന്നും സൈന്യം കുറ്റപ്പെടുത്തി.

ഹൂത്തികളുടെ വിവരം അപൂര്‍ണം

ഹൂത്തികളുടെ വിവരം അപൂര്‍ണം

ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഹൂത്തികള്‍ പുറത്തുവിട്ട വിവരങ്ങള്‍ അപൂര്‍ണമായിരുന്നു. ആക്രമിച്ചുവെന്ന് പറയുന്നതല്ലാതെ കൂടുതല്‍ വിശദീകരണങ്ങള്‍ അവര്‍ പരസ്യമാക്കിയിരുന്നില്ല. നഷ്ടങ്ങളുണ്ടായോ, വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചോ എന്നീ വിവരങ്ങളൊന്നും ഹൂത്തി സൈന്യം കൈമാറിയിരുന്നില്ല.

സൗദിയില്‍ രണ്ടിടത്ത്

സൗദിയില്‍ രണ്ടിടത്ത്

കഴിഞ്ഞദിവസം സൗദിയിലെ നജ്‌റാനിലും ജിസാനിലും ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഹൂത്തികള്‍ നിയന്ത്രണത്തിലാക്കിയ യമനിലെ ഹുദൈദ തുറമുഖം സഖ്യസേനയ്ക്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഈ മേഖലിയലൂടെ ചരക്കുമായി പോയ സൗദിയുടെ കപ്പലുകള്‍ കഴിഞ്ഞമാസം ഹൂത്തികള്‍ ആക്രമിച്ചത് ഏറെ വിവാദമായിരുന്നു.

 ഇറാന്റെ പങ്കും നിഷേധവും

ഇറാന്റെ പങ്കും നിഷേധവും

ഹൂത്തികളുടെ ആക്രമണം ഒരു തവണ സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടായിരുന്നു. ഒട്ടേറെ ഹൂത്തി മിസൈലുകള്‍ സൗദിയിലേക്ക് വരുന്നുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയാണ് സൗദി സൈന്യം. ഹൂത്തികള്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നാണ് സൗദിയുടെയും അമേരിക്കയുടെയും ആരോപണം. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിക്കുന്നു.

തമിഴകത്ത് സ്റ്റാലിന്‍ ഇനി തലൈവര്‍; ഭീഷണിയുമായി അഴഗിരി!! ഡിഎംകെ പൊട്ടിത്തെറിയുടെ വക്കില്‍തമിഴകത്ത് സ്റ്റാലിന്‍ ഇനി തലൈവര്‍; ഭീഷണിയുമായി അഴഗിരി!! ഡിഎംകെ പൊട്ടിത്തെറിയുടെ വക്കില്‍

English summary
Gulf news- UAE denies report of Houthi drone attack on Dubai airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X