ഹാഫിസ് ​സെയ്ദിന്റെ രാഷ്ട്രീയ പ്രവേശനം!!! നെഞ്ചിടിപ്പോടെ ലോകരാജ്യങ്ങൾ!!! ലക്ഷ്യം....!!!

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സെയ്ദ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. നിലവിലുള്ള തീവ്രവാദ സംഘടനായ ജമാത്ത്-ഉദ്-ദവയുടെ പേര്മാറ്റി ലീഗ് പാകിസ്താൻ എന്നാക്കിയാണ് സെയ്ദ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

മോദിയെ നേരിടാൻ വിശാല സഖ്യത്തിനാകില്ല!!! കോൺഗ്രസിനെ വിശ്വാസിക്കാൻ കഴിയില്ലെന്ന് സിപിഎം!!!

സെയ്ദ്  പാർട്ടി രജിസ്റ്റർ ചെയ്യാനായി തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആഗസ്റ്റ് 14 ന് ലാഹോറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ആഗോള ഭീകരൻ

ആഗോള ഭീകരൻ

അമേരിക്കയും ഇന്ത്യയും കൂടാതെ സെയ്ദിനെ ലോകരാജ്യങ്ങൾ ആഗോള ഭീകരന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അന്തർദേശീയ ഭീകരവാദിയായി പ്രഖ്യാപിച്ചിട്ടും പാകിസ്താനിലെ ചില മത സംഘടനകളിൽ സെയ്ദിന് ഇപ്പോഴും സ്വാദീനമുണ്ട്.

സെയ്ദിന്റെ രാഷ്ട്രീയപ്രവേശനം

സെയ്ദിന്റെ രാഷ്ട്രീയപ്രവേശനം

ആഗോള ഭീകരനായ സെയ്ദിന്റെ രാഷ്ട്രീയ പ്രവേശനം ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ജനിപ്പിക്കുന്നതാണ്. പാക് സൈന്യവുമായും ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സെയ്ദ്. അതു കൊണ്ട് തന്നെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സെയ്ദിന്റെ രാഷ്ട്രീയ പ്രവേശനം ചങ്കിടിപ്പ് സൃഷ്ടിക്കുന്നതാണ്.

പാകിസ്താനിൽ നിന്നുള്ള ആയുധ ശേഖരണം

പാകിസ്താനിൽ നിന്നുള്ള ആയുധ ശേഖരണം

സെയ്ദിന്റെ നേതൃത്വത്തിലുള്ള ജമാത്ത്-ഉദ്-ദവ തീവ്രവാദ സംഘടന പാകിസ്താനിൽ നിന്ന് രഹസ്യമായി ആയുധം ശേഖരിക്കുന്നതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ആയുധ ശേഖരണത്തിന് നേതൃത്വം നൽകുന്നത് സെയ്ദിന്റ പകരക്കാരനായ അബ്ദുൾ മക്കിയാണ്. ആയുധത്തിന് പുറമേ പണശേഖരണവും നടത്തുന്നതായി റിപ്പോർട്ടുണ്ട്.

വീട്ടു തടങ്കലിൽ

വീട്ടു തടങ്കലിൽ

കഴിഞ്ഞ ജനുവരി 31 മുതൽ സെയ്ദും നാലു കൂട്ടാളികളും പാകിസ്താനിലെ ഭീകര വിരുദ്ധ നിയമവും പൊതു നിയമവും അനുസരിച്ച് വട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. വരുന്ന സെപ്റ്റംബറിൽ തടങ്കൽ കലാവധി അവസാനിക്കാനിരിക്കെ രണ്ടുമാസത്തേക്കും കൂടി കലാവധി നീട്ടിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

സെയ്ദിന്റെ തടങ്കൽ കലാവധി

സെയ്ദിന്റെ തടങ്കൽ കലാവധി

സെയ്ദിന്റെ വീട്ടുതടങ്കൽ കാലാവധി രണ്ടു മാസത്തേക്കു കൂടി നീട്ടിയതിനെതിരെ പ്രതിഷേധവുമായി അബ്ദുൾ റഹ്മാൻ മക്കി രംഗത്തെത്തിയിരുന്നു.കൂടാതെ അധികൃതർക്ക് ശക്തമായ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

തീവ്രവാദ സംഘടന

തീവ്രവാദ സംഘടന


പാകിസ്താനിൽ ലഷ്കർ ഈ-തോയിബ നിരോധിച്ചുവെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാൽ 2001 ലെ ഇന്ത്യൻ പാർളമെന്റ് ആക്രമണത്തെ തുഠർന്ന് ജമാത്ത്-ഉദ് -ദവയായി ലഷ്കർ വീണ്ടും ഉയർന്നു വന്നിരുന്നു. 2008 ലെ മുംബൈ അക്രമണത്തിന് ശേഷം സംഘടനയുടെ പേര് തെഹ് രീകെ ആസാദി ജമ്മു കശ്മീർ എന്നു മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും സംഘടനയുടെ പേര്മാറ്റി രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുക്കുകയാണ്

English summary
Jamaat-ud-Dawa (JuD) chief and the mastermind of Mumbai terrorist attack Hafiz Muhammad Saeed has reportedly decided to launch his own political party in Pakistan by renaming his terror outfit JuD as Milli Muslim League Pakistan.
Please Wait while comments are loading...