ഹമാസിനെ ഒരിക്കലും ഇല്ലാതാക്കാന്‍ സാധിക്കില്ല; നെത്യാഹുവിനെ തള്ളി ഇസ്രായേല്‍ സൈന്യം
ജെറുസലേം: ഹമാസിനെ ഒരിക്കലും ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് ഇസ്രായേല്‍ സൈന്യം, ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള വലിയ നേതാക്കള്‍ ഹമാസിനെ ഇല്ലാതാക്കുന്നത് പ്രധാന യുദ്ധ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക വക്താവ് ഇക്കാര്യത്തില്‍ നിര്‍ണായക പരാമര്‍ശം നടത്തിയത്.
ഇസ്രായേലില്‍ സൈന്യവും രാഷ്ട്രീയ നേതൃത്വവും യുദ്ധത്തിന്റെ കാര്യത്തില്‍ രണ്ടുതട്ടിലാണെന്ന കാര്യം സ്ഥിരീകരിക്കുന്നതാണ് പരാമര്‍ശം. എന്നാല്‍ ഇസ്രായേലിലെ രാഷ്ട്രീയ നേതൃത്വം സൈനിക നേതൃത്വത്തോടെ യോജിക്കുന്നില്ല. ഹമാസിനെ ഇല്ലാതാക്കു കാര്യത്തില്‍ തീരുമാനം ഉറച്ചതാണെന്ന് നേതൃത്വം പറയുന്നു.

യുദ്ധം ആരംഭിച്ചിട്ട് എട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല. ഗാസയില്‍ ഇപ്പോഴും ഹമാസിനെ സാന്നിധ്യം സജീവമാണ്. വ്യാപക ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയിട്ടും അതിന് പൂര്‍ണമായ ഫലം കാണാന്‍ സാധിച്ചിട്ടില്ല. വലിയ നാശനഷ്ടങ്ങളാണ് പക്ഷേ ഗാസയില്‍ ഉണ്ടായത്.
ഇസ്രായേല്‍ സൈന്യത്തിന് മോശം പ്രതിച്ഛായ കൂടിയാണ് അന്താരാഷ്ട്ര തലത്തില്‍ ഇത് സമ്മാനിച്ചിരിക്കുന്നത്. ഇതില്‍ ഇസ്രായേല്‍ സൈന്യവും നിരാശയിലാണ്. എന്നാല്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹമാസിനെ ഇല്ലാതാക്കിയേ തീരൂ എന്ന തീരുമാനത്തിലാണ്.
ഹമാസിനെ ഇല്ലാതാക്കുമെന്ന് പറയുന്നത്, ആളുകളുടെ കണ്ണുകളില്‍ പൊടിയിടുന്നത് പോലെയാണ്. ഇതിന് ബദല്‍ കൊണ്ടുവരാന്‍ സാധിക്കണമെന്നും റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഹമാസ് എന്നത് ഒരു പ്രത്യശാസ്ത്രമാണ്. നമുക്ക് ഒരിക്കലും ഒരു പ്രത്യശാസ്ത്രത്രെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ഹഗാരി വ്യക്തമാക്കി.
അതേസമയം അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഗാസയിലെ ഇസ്രായേല്‍ ആക്രമണം ഹമാസിനെ ഇല്ലാതാക്കുന്നത് വരെ തുടരുമെന്നും പിഎംഒ അറിയിച്ചു.
യുദധത്തിന്റെ അത്യന്തികമായ ലക്ഷ്യം തന്നെ ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ്. അവര്‍ സൈനികപരമായും ഭരണപരമായും ഇല്ലാതാക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രായേല്‍ സൈന്യം ഇക്കാര്യത്തില്‍ ദൃഢനിശ്ചയത്തിലാണെന്നും പിഎംഒ അറിയിച്ചു. ഹഗാരി ഹമാസിനെ പ്രത്യയശാസ്ത്രമായിട്ടാണ് വിശേഷിപ്പിച്ചതെന്നും, അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും സൈന്യം അറിയിച്ചു.
അതേസമയം ഇസ്രായേലിന്റെ തിരിച്ചടിയില്‍ ഗാസയില്‍ ഇതുവരെ 37396 പേരാണ് മരിച്ചത്. ഭൂരിഭാഗവും സാധാരണക്കാരാണ്. എന്നാല്‍ ഗാസയിലെ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്. ലോകരാജ്യങ്ങള്‍ അടക്കം ഇസ്രായേലിന്റെ ഈ നടപടിയെ വിമര്‍ശിച്ചു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പലതും പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയും ചെയ്തു.












Click it and Unblock the Notifications