'കാനഡ സുരക്ഷിതമായൊരിടമാണ്, അവന്‍ പറയാറുണ്ടായിരുന്നു' : കാര്‍ത്തികിന്റെ അച്ഛന്‍ പറയുന്നു
ന്യൂഡല്‍ഹി: കാനഡയിലെ ടൊറന്‍ന്റോയില്‍ വെടിയേറ്റ് മരിച്ച കാര്‍ത്തിക്കിന്റെ അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്. 'കാനഡ സുരക്ഷിതമായൊരിടമാണ്. 21കാരനായ കാര്‍ത്തിക് വാസുദേവ് ഗാസിയാബാദ് സ്വദേശിയാണ്. ഈ വര്‍ഷം ജനുവരിയിലാണ് മാനേജ്‌മെന്റ്
കോഴ്‌സുമായി ബന്ധപ്പെട്ട് സെനിക്ക കോളജിലേക്ക് പഠിക്കാനായി പോയത്. പാര്‍ട്ട് ടൈം ജോലിയും കാര്‍ത്തിക് അവിടെ ചെയ്യുമായിരുന്നു. ടൊറന്‍ന്റോയിലെ സബ്‌വേ സ്‌റ്റേഷന്റെ എന്‍ട്രന്‍സില്‍ വച്ചാണ് കാര്‍ത്തികിന് വെടിയേറ്റത്. അക്രമി നിരവധി തവണയാണ് കാര്‍ത്തിക്കിന് നേരെ വെടിയുതിര്‍ത്തത്.
ജോലി കഴിഞ്ഞ് തിരികെപ്പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന മെഡിക്കല്‍ ഉദ്യോഗ്സ്ഥന്‍ കാര്‍ത്തിക്കിനെ പരിശോധിക്കുകയും വേഗത്തില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആശുപത്രിയില്‍വെച്ചാണ് മരണം സ്ഥിരീകരിച്ചത്. അവിടത്തെ പൊലീസില്‍ നിന്നും മകന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നും കാര്‍ത്തിക്കിന്റെ അച്ഛന്‍ ജിതേഷ് വാസുദേവ് പറഞ്ഞു.

എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. പക്ഷേ എനിക്ക് നീതി വേണം. മകന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം. എന്താണ് അക്രമിയുടെ ഉദ്ദേശ്യമെന്നും എനിക്ക് അറിയണം. സത്യസന്ധനായ ഒരു വിദ്യാര്‍ഥിയായിരുന്നു തന്റെ മകനെന്നും അവിടത്തെ പൊലീസിനെ ബന്ധപ്പെട്ടിട്ടും വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും കാര്‍ത്തിക്കിന്റെ അച്ഛന്‍ പറയുന്നു. അതേ സമയം കാര്‍ത്തിക്കിന്റെ മൃതശരീരം ഇന്ത്യയിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചെന്നും എന്നാല്‍ ഇതിന് ഏകദേശം 7-8 ദിവസം എടുക്കുമെന്നാണ് ഇവര്‍ പറയുന്നതെന്നും അച്ഛന്‍ വിശദീകരിച്ചു.
ഇവിടത്തെ സര്‍ക്കാരില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ പോലും ലഭിച്ചില്ല. മകന്റെ ശരീരം ഇന്ത്യയിലെത്തിക്കണമെന്നും ഈ പിതാവ് ആവശ്യപ്പെടുന്നു. കാര്‍ത്തിക്കിന്റെ സ്വപ്‌നമായിരുന്നു കാനഡയിലേക്ക് പോകുക എന്നത്. പലപ്പോഴും ഞാന്‍ വിളിക്കുന്ന സമയത്ത് വെളുപ്പിന് ഒരു മണിക്കെല്ലാം അവന്‍ ജോലി കഴിഞ്ഞ് വരികയായിരിക്കും. ഇതൊരു സുരക്ഷിതമായ നഗരമാണെന്ന് അവന്‍ പറയാറുണ്ടെന്നും ടെന്‍ഷന്‍ ആകേണ്ട കാര്യമില്ലെന്നും അവന്‍ പറയാറുണ്ടെന്നും അച്ഛന്‍ പറഞ്ഞു.
എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍
വെളുപ്പിന് 4.30ന് മെട്രോ സ്റ്റേഷനില്‍ വച്ചാണ് അവന് വെടിയേറ്റത്. ഇതൊരു സുരക്ഷിത നഗരമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കാര്‍ത്തിക്കിന്റെ അച്ഛന്‍ പറഞ്ഞു. അതേ സമയം വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications