മ്യാൻമാറിൽ നിന്ന് ലഭിച്ചത് ദുരനുഭവങ്ങൾ, മടങ്ങുന്നത് ഭീതിയിൽ, വെളിപ്പെടുത്തലുമായി റോഹിങ്ക്യൻ ജനത

 • Posted By:
Subscribe to Oneindia Malayalam

ദാക്ക: മ്യാൻമാറിലേയ്ക്കുളള മടക്കയാത്രയെ ഭീതിയോടെയാണ് റോഹിങ്ക്യൻ ജനങ്ങൾ നോക്കി കാണുന്നത്. തിരികെ നാട്ടിലെത്തിയാൽ ശേഷിക്കുന്ന ജീവൻ തന്നെ ബാക്കിയുണ്ടാകുമോ എന്ന ഭീതിയും അവര്‍ക്കുണ്ട്. അത്രയ്ക്ക് ദുരിത പീഡനമാണ് സ്വന്തം രാജ്യത്ത് നിന്ന് ജനങ്ങൽക്ക് നേരിടേണ്ടി വന്നത്. സൈന്യത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് വർഗ-പ്രായഭേദമന്യയെ റോഹിങ്ക്യൻ ജനങ്ങളെല്ലാം ഇരയായിട്ടുണ്ട്. എന്നാൽ തിരികെ മാതൃരാജ്യത്തിലേയ്ക്കു പോകുമ്പോഴും ഇതേ ഭയവും പേറിയാണ് പോകുന്നത്. നരക സമാനമായ ജീവിതമായിരുന്നു മ്യാൻമാറിലേത് ഇനിയും അത് ആവർത്തികുമോയെന്ന ഭീതിയും അവർക്കുണ്ട്. തങ്ങൾക്കു സുരക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ മ്യാൻമാറിലേയ്ക്ക് മടങ്ങി പോവുകയുള്ളൂവെന്നും ജനങ്ങൾ അറിയിച്ചിട്ടുണ്ട്.

മാപ്പ് പറയണം അല്ലെങ്കിൽ നിയമ നടപടി, ബിജെപി എംപിക്കെതിരെ തുറന്ന യുദ്ധത്തിന് തയ്യാറായി പ്രകാശ് രാജ്

ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന റോഹിങ്ക്യൻ ജനതയെ സ്വീകരിക്കാൻ തയ്യാറാണെന്നു മ്യാൻമാർ സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധമായ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വെച്ചിട്ടുണ്ട്. മ്യാൻമാർ തലസ്ഥാനമായ നായ്പേയ് തൗവിൽവെച്ചാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ രാജ്യം തയ്യാറാണെന്നും എത്രയും പെട്ടെന്നു തന്നെ ജനങ്ങളെ രാജ്യത്തിലേയ്ക്ക് മടക്കി കൊണ്ടു പോകുമെന്നും അറിയിച്ചിട്ടുണ്ട്.

തിരിച്ചു പോകാൻ ഭയം

തിരിച്ചു പോകാൻ ഭയം

ഫ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച കുടിലുകളിലാണ് ബംഗ്ലാദേശിൽ റേഹിങ്ക്യൻ ജനങ്ങൾ താമസിക്കുന്നത്. വളരെ പരിമിതമായ സ്ഥലത്താണ് ജനങ്ങൾ തമാസിക്കുന്നത്. ആനയുടേയും ഇഴ ജന്തുക്കളുടേയും ഭീക്ഷണിയുണ്ടെങ്കിലും ജീവിതം സമാധനപരമാണ് അഭയാർഥികൾ പറയുന്നു. എന്നാൽ നാട്ടിലേയ്ക്കുള്ള തിരിച്ചു പോക്ക് ഭയാനകമാണെന്നും ഇവർ പറയുന്നു. മ്യാൻമാർ സർക്കാരിൻരെ വാക്കുകൾ തങ്ങൾക്ക് വിശ്വസമില്ലെന്നും തിരികെ പോകാൻ ഭയമണെന്നും ഇവർ പറയുന്നു. പലരും മാതൃരാജ്യത്തിലേയ്ക്കുളള തിരിച്ചു പോക്കിനെക്കുറിച്ച് രോക്ഷത്തോടെയാണ് പ്രതികരിച്ചത്.

കരാറിൽ വിശ്വാസമില്ല

കരാറിൽ വിശ്വാസമില്ല

ബംഗ്ലാദേശ്- മ്യാൻമാർ‌ സർക്കാരുകൾ ഒപ്പിട്ട കരാറിൽ തങ്ങൾക്ക് വിശ്വാസമില്ലയെന്നു റോഹിങ്ക്യകൾ വ്യക്തമാക്കിയിട്ടുണ്ട്. രാഖൈനിൽ നടന്നത് വംശീയ ഉൻമൂലനമാണെന്ന യുഎന്നിന്റെ വാദം മ്യാൻമാർ സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കൂടാതെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങൾ എങ്ങനെ നാട്ടിലേയ്ക്ക് മടങ്ങുമെന്നും റോഹിങ്ക്യകൾ ചോദിക്കുന്നുണ്ട്.

 മനുഷ്യാവകാശ സംഘടന

മനുഷ്യാവകാശ സംഘടന

റോഹിങ്ക്യൻ ജനങ്ങളെ തിരികെ മ്യാൻമാറിലേയ്ക്ക് അയക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിട്ടുണ്ട്. മ്യാൻമാറിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ മടക്കി അയക്കാൻ കഴിയില്ലെന്നു സംഘടന വ്യക്തമാക്കിയിട്ടുണ്ട്. മ്യാൻമാറിൽ റോഹിങ്ക്യൻ നേരിട്ട ദുരിത ജീവിതത്തെ വിവരിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തിരികെ മ്യാൻമാറിലേയ്ക്ക് ചെന്നാൽ വീണ്ടും ദുരനുഭവമായിരിക്കുമോയെന്നും റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്.

സൈന്യത്തിന്റെ പീഡനം

സൈന്യത്തിന്റെ പീഡനം

ബുദ്ധമത ഭൂരിഭക്ഷ രാഷ്ട്രമായ മ്യാൻമാറിൽ 2017 ആഗസ്റ്റ് 25 മുതലാണ് മുസ്ലീം വിഭാഗക്കാരായ റോഹിങ്ക്യൻ ജനങ്ങൾക്കു നേരെ ആക്രമണം ആരംഭിച്ചത്. പീഡനം സഹിക്കുന്നതിവും അപ്പുറമായപ്പോൾ റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാറിലേയ്ക്ക് പലായനം ചെയ്തു. ഏകദേശം 6 ലക്ഷം പേരാണ് ഇപ്പോൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിലുള്ളത്.

cmsvideo
  രോഹിങ്ക്യന്‍ മുസ്ലിംകളോടുള്ള ക്രൂരത തുടരുന്നു
  മ്യാൻമാർ പൗരത്വം നൽകണം

  മ്യാൻമാർ പൗരത്വം നൽകണം

  റോഹിങ്ക്യൻ വിഷയത്തിൽ ചർച്ചയ്ക്കു തയ്യാറായി മ്യാൻമാറും ബംഗ്ലാദേശും രംഗത്തെത്തിയിരുന്നു. സൈനിക ആക്രമണങ്ങളെ തുടർന്ന് ബംഗ്ലാദേശിലേയ്ക്ക് പോയ ജനങ്ങളെ തിരികെ കൊണ്ടു വരാനാൻ തയ്യാറാണെന്നു മ്യൻമാർ നേതാവ് ആങ് സങ്ങ് സൂകി അറിയിച്ചിരുന്നു. അതെ സമയം വർഷങ്ങളായി മ്യാൻമാറിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് രാജ്യത്തെ പൗരത്വം നൽകണമെന്നു ബംഗ്ലാദോശ് ആവശ്യപ്പെട്ടിട്ടുണ്ട്.

  English summary
  ne day after Secretary of State Rex Tillerson finally labeled the brutal treatment of Rohingya Muslims in Myanmar “ethnic cleansing,” representatives from Bangladesh and Myanmar announced they had inked a preliminary agreement negotiating the possible repatriation of the displaced, persecuted, Rohingya population back to Myanmar. Amnesty International called the news “unthinkable” for a country that has not yet addressed the atrocities committed against this minority population, let alone the system that has oppressed them for decades.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്