കീവില്‍ മനസ്സുനിറച്ച് ഇന്ത്യന്‍ ഭക്ഷണശാല, സുരക്ഷയൊരുക്കുന്നു, 70 പേര്‍ക്ക് ഭക്ഷണവുമെത്തിക്കും
കീവ്: യുക്രൈനില്‍ നിന്ന് മനസ്സിനെ ഞെട്ടിക്കുന്ന കാഴ്ച്ചകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. കാരുണ്യത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ ഭക്ഷണശാല. കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുക്രൈന്‍ പൗരന്മാര്‍ക്കും ഒരുപോലെ സുരക്ഷയൊരുക്കുകയാണ് ഈ ഭക്ഷണ ശാല. റഷ്യ ആക്രമണം തുടങ്ങിയ ശേഷം ഏഴുപത് പേര്‍ക്കാണ് ഇവര്‍ അഭയം നല്‍കിയത്. മനീഷ് ദാവെ നടത്തുന്ന റെസ്റ്റോറന്റിന്റെ പേര് സാഥിയ എന്നാണ്. തന്റെ റെസ്റ്റോറന്റിനെ ബോംബര്‍ ഷെല്‍ട്ടര്‍ ആക്കി മാറ്റി എന്നാണ് മനീഷ് ദാവെ പറയുന്നത്. കീവിലെ ചോക്കോലിവ്‌സ്‌കി ബുലെവാര്‍ഡിലാണ് ഈ റെസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. സുരക്ഷയ്ക്കായി യുക്രൈന്‍ പൗരന്‍മാര്‍ ഇവിടേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.

ഭക്ഷണശാലയിലെത്തുന്ന എല്ലാവര്‍ക്കും യുക്രൈനുകാരെന്നോ ഇന്ത്യക്കാരെന്നോ നോക്കാതെ ഭക്ഷണം നല്‍കുന്നുണ്ടെന്ന് മനീഷ് ദാവെ പറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായിരുന്നു സാഥിയ റെസ്റ്റോറന്റ്. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് ഒരു വീടാണ് ഈ റെസ്‌റ്റോറന്റെന്ന് നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചിരുന്നു. പ്രതികരിച്ച വിദ്യാര്‍ത്ഥി ഈ റെസ്റ്റോറന്റില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. റഷ്യന്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ മനീഷ് ദാവെ തന്നെ വിളിച്ചുവെന്ന് ഈ വിദ്യാര്‍ത്ഥി പറഞ്ഞു. വൈകാതെ തന്നെ താന്‍ സാഥിയയിലേക്ക് സുരക്ഷ തേടി പോയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
നേരത്തെ താന്‍ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ദിനംപ്രതി പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരികയായിരുന്നു. എത്ര ദിവസം താമസസ്ഥലങ്ങള്‍ വ്യോമാക്രമണത്തില്‍ നിന്ന് സുരക്ഷിതമായിരിക്കുമെന്ന് ഭയമുണ്ടായിരുന്നു. ഇതാണ് മറ്റ് സ്ഥലങ്ങള്‍ തേടാന്‍ വിദ്യാര്‍ത്ഥിയെ പ്രേരിപ്പിച്ചത്. ഒരു ദിവസം ദാവെ ചിക്കന്‍ ബിരിയാണിയാണ് ഇവിടെ അഭയം തേടിയവര്‍ക്കായി നല്‍കിയത്. എന്നാല്‍ ഇവിടെ എത്ര കാലം ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്നാണ് പലരും സംശയത്തോടെ ചോദിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ തീര്‍ന്ന് തുടങ്ങുമെന്നാണ് ഭയം. ബാക്കിയുള്ള ഭക്ഷണ സാധനങ്ങളെല്ലാം ഇവിടെ ഉപയോഗിക്കുന്നുണ്ട്. അഞ്ച് ദിവസത്തേക്കുള്ള അരി ഇവിടെയുണ്ട്. പച്ചക്കറികളും മറ്റ് സാധനങ്ങളുമാണ് വാങ്ങുന്നത്.
അതേസമയം യുക്രൈനില്‍ പല സാധാരണക്കാരും സ്വന്തം കടകളില്‍ ഉല്‍പ്പന്നങ്ങള്‍ മാറ്റിയിട്ടുണ്ട്. ഒരു ബ്രൂവറി കട ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പകരം മൊളോട്ടോവ് കോക്ക്‌ടെയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. റഷ്യക്കെതിരെ ഉപയോഗിക്കാനുള്ള പെട്രോള്‍ ബോംബാണിത്. ഇവരുടെ ബോട്ടിലിംഗ് കേന്ദ്രം പെട്രോള്‍ ബോംബ് ഫാക്ടറിയായി മാറ്റിയിരിക്കുകയാണ്. യുക്രൈനിലെ ലിവ് നഗരത്തിലുള്ള പ്രവ്ദ ബ്രൂവറി ഇപ്പോള്‍ പെട്രോള്‍ ബോംബാണ് ഉണ്ടാക്കുന്നത്. ബോട്ടിലുകളില്‍ പുടിന്‍ ഹുയിലോ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് റഷ്യന്‍ പ്രസിഡന്റിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശമാണ്. യുക്രൈന്‍ പൗരന്‍മാരില്‍ അധികം പേരും ഇപ്പോള്‍ ബിയര്‍ കഴിക്കുന്നില്ല. അവര്‍ പെട്രോള്‍ ബോംബ് ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications