കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ പ്രതിഷേധക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പോലീസിനെതിരെ സോഷ്യല്‍ മീഡിയ, വിവാദം

Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനില്‍ പ്രതിഷേധക്കാരിക്ക് നേരെ കലാപവിരുദ്ധ സേനയുടെ ലൈംഗികാതിക്രമം. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഒരു യുവതിയെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടിച്ച് മാറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ ആകെ പ്രതിഷേധം ആളിക്കത്തുകയാണ്. ഞങ്ങള്‍ നീതി വേണമെന്ന ആവശ്യം ഇറാനിലെ തെരുവില്‍ മുഴങ്ങുകയാണ്. പോലീസ് ചീഫിന്റെ രാജിയാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

സര്‍ക്കാര്‍ അനുകൂലികളും ഈ സംഭവത്തെ തള്ളി പറഞ്ഞിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. സോഷ്യല്‍ മീഡിയക്ക് ഇറാനില്‍ നിരോധനമുണ്ട്. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ പലരും ഷെയര്‍ ചെയ്തിട്ടുണ്ട്.

1

ദശാബ്ദങ്ങള്‍ക്കിടെ ഇറാന്‍ കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പോലീസ് കസ്റ്റഡിയില്‍ മഹ്‌സാ അമിനി എന്ന 22കാരി കൊല്ലപ്പെട്ടതോടെയാണ് ഇറാനില്‍ പ്രക്ഷോഭം അലയടിക്കാന്‍ തുടങ്ങിയത്. ഇവരുടെ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പ്രേതങ്ങളോട് സംസാരിക്കും; മേഗനും ഹാരിയും പിരിയും, പ്രവചിച്ച് ബ്രിട്ടീഷ് ജ്യോതിഷിപ്രേതങ്ങളോട് സംസാരിക്കും; മേഗനും ഹാരിയും പിരിയും, പ്രവചിച്ച് ബ്രിട്ടീഷ് ജ്യോതിഷി

സദാചാര പോലീസിംഗിനെ തുടര്‍ന്ന് യുവതിക്ക് ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് മരിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതോടെ ഹിജാബ് ഉപേക്ഷിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു. ഇറാന്‍ സര്‍ക്കാര്‍ പോലീസ് സേനയെ ഉപയോഗിച്ച് ഇത് അടിച്ചമര്‍ത്താനും ശ്രമിക്കുന്നുണ്ട്.

നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ

ഇറാന് പുറത്തും ഈ പ്രതിഷേധം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. തെഹറാനിലെ അര്‍ജന്റീന സ്‌ക്വയറിലാണ് യുവതിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ഒരു മെയിന്‍ റോഡില്‍ ഒരു കൂട്ടം പോലീസ് ഓഫീസര്‍മാര്‍ ഈ യുവതിയെ വളഞ്ഞിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ ഇവരുടെ കഴുത്തിന് പിടിച്ച് വലിക്കുന്നുണ്ട്. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചിഴക്കുകയാണ്.

മുത്തശ്ശി മരിച്ചു, സങ്കടക്കുറിപ്പുമായി സിഇഒ, ഇത് കമ്പനിയുടെ പരസ്യമല്ലേ എന്ന് സോഷ്യല്‍ മീഡിയമുത്തശ്ശി മരിച്ചു, സങ്കടക്കുറിപ്പുമായി സിഇഒ, ഇത് കമ്പനിയുടെ പരസ്യമല്ലേ എന്ന് സോഷ്യല്‍ മീഡിയ

ഇതിനിടയില്‍ ഒരു പോലീസ് ഓഫീസര്‍ പിന്നില്‍ നിന്ന് വന്ന് ഇവരെ പിടിക്കുകയും, ഇവരുടെ വസ്ത്രത്തിന്റെ അടിഭാഗത്ത് പിടിക്കുകയുമായിരുന്നു. ഇതിനിടയില്‍ ഈ യുവതി നിലത്തേക്ക് വീഴുകയായിരുന്നു. അവര്‍ ആ സ്ത്രീയുടെ മുടി പിടിച്ച് വലിക്കുന്നുവെന്ന് ഒരു സ്ത്രീ പിന്നില്‍ നിന്ന് വിളിച്ച് പറയുന്നുണ്ട്.

ഹിജാബ് ധരിക്കാതെയാണ് ഈ യുവതി പ്രതിഷേധത്തിന് ഇറങ്ങിയത്. ഇവര്‍ ഇവിടെ നിന്ന് ഓടിപ്പോകാനും ശ്രമിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇതിനിടയില്‍ ചിരിക്കുന്നുണ്ട്. അതേസമയം ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് തെഹറാന്‍ പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസ് പറഞ്ഞു.

മനശാസ്ത്രപരമായ യുദ്ധ തന്ത്രമാണ് എതിരാളികള്‍ പുറത്തെടുക്കുന്നതെന്നും, ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടുകയാണെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസ് കസ്റ്റഡിയില്‍ സ്ത്രീകള്‍ക്ക് ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വരുന്നതായി വര്‍ഷങ്ങളായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

English summary
iran police sexually assault a women who protest againt government, incident creates huges uproar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X