പ്രക്ഷോഭകര്‍ക്ക് പിന്തുണ; അമേരിക്കയ്‌ക്കെതിരേ പരാതിയുമായി ഇറാന്‍ യുഎന്നില്‍

  • Posted By:
Subscribe to Oneindia Malayalam

ന്യുയോര്‍ക്ക്: രാജ്യത്തെ സര്‍ക്കാരിനെതിരേ പ്രക്ഷോഭകരെ ഇളക്കിവിടുകയും അശാന്തി വിതയ്ക്കാന്‍ പരിശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് അമേരിക്കയ്‌ക്കെതിരേ പരാതിയുമായി ഇറാന്‍ യുഎന്നില്‍. തന്റെ ഹീനമായ ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് അക്രമങ്ങള്‍ നടത്താന്‍ പ്രേരണ നല്‍കിയെന്നാണ് ഇറാന്റെ ആരോപണം.

തീര്‍ഥാടനത്തിലും രാഷ്ട്രീയം; ഖത്തര്‍ പൗരന്‍മാരെ ഉംറ ചെയ്യാന്‍ സൗദി അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പരാതി

യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനം

യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനം

അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യുഎന്‍ ചാര്‍ട്ടറിനുമെതിരാണെന്നും ഇറാന്റെ യു.എന്‍ അംബാസഡര്‍ ഗുലാമലി ഖൊസ്രു യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന് നല്‍കിയ കത്തില്‍ പറയുന്നു. രാജ്യത്തെ വിധ്വംസക ശക്തികള്‍ക്ക് പിന്തുണ നല്‍കിയ അമേരിക്കന്‍ നടപടി എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തി.

ആഭ്യന്തരകാര്യങ്ങളിലെ ഇടപെടല്‍

ആഭ്യന്തരകാര്യങ്ങളിലെ ഇടപെടല്‍

ബാഹ്യശക്തികളാല്‍ നിയന്ത്രിക്കപ്പെട്ട ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന വ്യാജേന രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ ഇടപെടാനുള്ള നീക്കങ്ങള്‍ അമേരിക്ക ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും നിരന്തരമായ ട്വീറ്റുകളിലൂടെ നടത്തിയ ആഹ്വാനങ്ങളെ കത്തില്‍ ഇറാന്‍ വിമര്‍ശിച്ചു.

സാമൂഹ്യമാധ്യമങ്ങളെ ദുരുപയോഗം ചെയ്തു

സാമൂഹ്യമാധ്യമങ്ങളെ ദുരുപയോഗം ചെയ്തു

ഫെയ്‌സ്ബുക്കും ട്വിറ്ററും ഉപയോഗിച്ച് ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും ഭരണമാറ്റത്തിന് ജനങ്ങളെ പ്രക്ഷോഭരംഗത്തിറക്കാനും അമേരിക്ക ശ്രമിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇറാന്‍ കുറ്റപ്പെടുത്തി. പ്രക്ഷോഭ വേളയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഇറാന്‍ ഭരണകൂടം താല്‍ക്കാലികമായി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അക്രമം വ്യാപിപ്പിക്കാന്‍ ഇവയെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഇറാന്റെ കത്തിന് മറുപടി നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

കൊല്ലപ്പെട്ടത് 22 പേര്‍

കൊല്ലപ്പെട്ടത് 22 പേര്‍

രാജ്യത്ത് വര്‍ധിച്ചുവരുന്ന വിലവര്‍ധനവിനെതിരേ എന്ന പേരില്‍ ഡിസംബര്‍ 28ന് ആരംഭിച്ച ഇറാന്‍ പ്രക്ഷോഭത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ഞൂറോളം പ്രക്ഷോഭകരെയാണ് ഇതേത്തുടര്‍ന്ന് ഇറാന്‍ അറസ്റ്റ് ചെയ്തത്. പലയിടങ്ങളിലും സര്‍ക്കാരും സൈനികരും ഏറ്റുമുട്ടി. ചിലയിടങ്ങളില്‍ പോലിസ് സ്‌റ്റേഷനുകളും സൈനിക താവളങ്ങളും ആക്രമിക്കാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചത് വലിയ സംഘര്‍ഷത്തിനിയാക്കി. തുടര്‍ന്നുണ്ടായ വെടിവയ്പ്പിലാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്.

ട്വിറ്റര്‍ സന്ദേശങ്ങള്‍

ട്വിറ്റര്‍ സന്ദേശങ്ങള്‍

ഇറാനില്‍ മാറ്റത്തിന് സമയമായെന്നും ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിനെതിരേ അവര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ലോകത്ത് ഭീകരവാദം വിതയ്ക്കുന്ന ഇറാനില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭം അമേരിക്കയിലെ മുഴുവന്‍ സ്വാതന്ത്ര്യ സ്‌നേഹികളെയും പുളകം കൊള്ളിക്കുമെന്നായിരുന്നു മൈക്ക് പെന്‍സിന്റെ ട്വീറ്റ്. ഇറാനികള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നതെന്നും അവരെ പിന്തുണക്കാന്‍ ഓരോരുത്തരും തയ്യാറാവണമെന്നും അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കിഹാലെയും പറയുകയുണ്ടായി.

അക്രമങ്ങള്‍ വ്യാപിക്കരുത്

അക്രമങ്ങള്‍ വ്യാപിക്കരുത്

അതേസമയം, ഇറാന്‍ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രാജ്യത്ത് അക്രമസംഭവങ്ങള്‍ തുടരുന്ന സാഹചര്യം ഉണ്ടാവരുതെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. പ്രക്ഷോഭകര്‍ക്കെതിരായ പ്രതികാരനടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ല. രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാവുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
iranian diplomat charges us with inciting protests

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്