ഇസ്രായേലിന് യുഎസ്സിന്റെ അടിയന്തര സൈനിക സഹായ പാക്കേജ്: 8 മില്യണ്‍ പ്രഖ്യാപിച്ച് ബൈഡന്‍
വാഷിംഗ്ടണ്‍: പലസ്തീനുമായുള്ള യുദ്ധത്തിന് പിന്നാലെ ഇസ്രായേലിന് വന്‍ സഹായവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അടിയന്തര സൈനിക സഹായ പാക്കേജായി എട്ട് ബില്യണ്‍ യുഎസ് ഡോളറാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. നേരത്തെ ഗസാ മുനമ്പ് വഴി ഇസ്രായേല്‍ നഗരങ്ങളിലേക്ക് നുഴഞ്ഞു കയറിയ ഹമാസ് പ്രവര്‍ത്തകര്‍ അയ്യായിരത്തോളം മിസൈലുകളാണ് വര്‍ഷിച്ചത്. ഇസ്രായേല്‍ ജനങ്ങള്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
ഇസ്രായേലില്‍ ദേശീയ അവധി ദിനമായതിനാല്‍ ഹമാസിന്റെ ആക്രണം സൈന്യത്തെ അടക്കം അമ്പരപ്പിച്ചു. പുലര്‍ച്ചെയായിരുന്നു ആക്രമണം. നിരവധി പേര്‍ ഇതിനോടകം കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറിലേറെ മരണങ്ങള്‍ സംഭവിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ ഇസ്രായേലില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും നടക്കുന്നതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇസ്രായേല്‍ സുരക്ഷാ സേന ഈ മേഖലയില്‍ സുരക്ഷ പുനസ്ഥാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും യുദ്ധത്തെ അപലപിച്ചു. ഹമാസ് തീവ്രവാദികള്‍ എന്നാണ് ബ്ലിങ്കന്‍ ഇവരെ വിശേഷിപ്പിച്ചത്. യുഎസ് ഇസ്രായേലിനൊപ്പമുണ്ടാവും.
ഈ ആക്രമണത്തില്‍ മരിച്ചവര്‍ക്കായി അനുശോചനം രേഖപ്പെടുത്തുന്നതായും ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രായേലില്‍ നടന്നിട്ടുള്ള സ്‌ഫോടനങ്ങളെയും, മറ്റ് ആക്രമണങ്ങളെയും അപലപിക്കുന്നതായി ബ്രസീല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബ്രസീല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications