Get Updates
Get notified of breaking news, exclusive insights, and must-see stories!

റംസാനിലും മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ അതിക്രമം; വിശ്വാസികളെ പുറത്താക്കി

ജറുസലേം: മസ്ജിദുല്‍ അഖ്സയില്‍ വീണ്ടും അതിക്രമവുമായി ഇസ്രായേല്‍ സൈന്യം. റംസാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നമസ്‌കരിക്കാന്‍ എത്തിയ ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്ത് വിട്ടിട്ടുണ്ട്. ഇസ്ലാംമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലം എന്ന് അറിയപ്പെടുന്ന മസ്ജിദുല്‍ അഖ്‌സയില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യം വിശ്വാസികളെ പുറത്താക്കിയത്.

കൂടാതെ ചില വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം പള്ളിയിലേക്ക് ഇരച്ചെത്തി തങ്ങളോട് ഇവിടം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും ഒരു ഫലസ്തീനിയന്‍ പൗരന്‍ അല്‍ ജസീറയോട് പറഞ്ഞു. ഞങ്ങള്‍ക്കൊപ്പം പ്രായമായവരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.

al aqsa

അതിനാല്‍ തന്നെ തങ്ങള്‍ ഇവിടം വിടാന്‍ നിര്‍ബന്ധിതരായി. ഞാന്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്നു എന്നും അപ്പോഴാണ് സൈന്യം വന്ന് എന്നെ വിളിച്ച് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത് എന്നും ഒരു വൃദ്ധനും പറഞ്ഞു. റംസാന്‍ മാസത്തില്‍ മസ്ജിദുല്‍ അഖ്സയില്‍ താമസിച്ച് മുസ്സീം മത വിശ്വാസികള്‍ ആരാധന നടത്താറുണ്ട്. ഇതികാഫ് എന്നാണ് ഇതിനെ വിളിക്കുന്നത്.

റംസാന്‍ മാസത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് മസ്ജിദുല്‍ അഖ്സയില്‍ എത്താറുള്ളത്. കഴിഞ്ഞ വര്‍ഷം റംസാനിലും പലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം അഴിച്ച് വിട്ടിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുല്‍ നബവി എന്നിവ കഴിഞ്ഞാല്‍ മുസ്ലീങ്ങള്‍ വിശുദ്ധമായി കരുതുന്ന മൂന്നാമത്തെ പള്ളിയാണ് ജറുസലേം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുല്‍ അഖ്സ.

Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം

1967 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ജോര്‍ദാനില്‍ നിന്ന് പഴയ നഗരം ഉള്‍പ്പെടെയുള്ള കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ പിടിച്ചെടുത്തിരുന്നു. ഇതിന് ശേഷം ജറുസലേമിനെ ഇസ്രായേല്‍ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ഇതിന് അംഗീകാരം ലഭിച്ചില്ല. പതിറ്റാണ്ടുകളായി അഖ്സ പള്ളിയുടെ ഭരണ നിര്‍വഹണം നടത്തുന്നത് ജോര്‍ദാന്‍ ആണ്.

1994-ല്‍ ഇസ്രായേല്‍ ജോര്‍ദ്ദാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരമുള്ള ഒരു പ്രത്യേക ക്രമീകരണത്തിലൂടെയാണ് മസ്ജിദുല്‍ അഖ്‌സയില്‍ വഖഫ് ഭരണം നടത്തുന്നത്. അതിനാല്‍ തന്നെ ഇസ്രയേല്‍ സൈന്യം പള്ളിയുടെ ഭൂമിയില്‍ അവരുടെ സാന്നിധ്യം നിലനിര്‍ത്തി പോരുന്നു. ജൂത വിശ്വാസികളും അവകാശ വാദം ഉന്നയിക്കുന്ന പള്ളിയില്‍ അതിനാല്‍ തന്നെ പലപ്പോഴും മുസ്ലീം വിശ്വാസികളെ ഇസ്രായേല്‍ സൈന്യം തടയാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+