ഇസ്രയേലില്‍ വെടിവെയ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, പിന്നില്‍ ഭീകരരെന്ന് പോലീസ്

  • Written By:
Subscribe to Oneindia Malayalam

ജെറുസലേം: ഇസ്രായേലില്‍ ഉണ്ടായ വെടിവെയ്പില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഓള്‍ഡ‍് ജെറുസലേം നഗത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആക്രമണം നടത്തിയ മൂന്ന് പേര്‍ ഭീകരരാണെന്ന് തെളിഞ്ഞതായി ഇസ്രായേലി പോലീസ് വക്താവ് വ്യക്തമാക്കി. പ്രദേശത്തെ പോലീസ് യൂണിറ്റിനെ ലക്ഷ്യം വച്ചാ​ണ് ആക്രമണമുണ്ടായിട്ടുള്ളതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

03-14-

അക്രമികളില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേല്‍പ്പിക്കാനും ശ്രമിച്ചിരുന്നു. അക്രമികളെ മൂന്ന് പേരെയും പോലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ വധിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

English summary
Two Israeli policemen died after Palestinian gunmen reportedly opened fire near Al Aqsa compound in Jerusalem's Old City, before they too were killed in a gunfight.
Please Wait while comments are loading...