അഫ്ഗാനിസ്ഥാനില്‍ പിഴച്ച് ജോ ബൈഡന്‍, ഇടപെടാന്‍ സമ്മര്‍ദമേറുന്നു, അവധിക്കാലം വെട്ടിച്ചുരുക്കുന്നു
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ വന്‍ വന്‍ പ്രിതിസന്ധിയിലാണ്. പ്രതികരിക്കാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദമേറി വരികയാണ്. അതേസമയം രാഷ്ട്രീയപരമായി തിരിച്ചടി നേരിടാതിരിക്കാന്‍ ബൈഡന്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്ത ദിവസം തന്നെ വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനാണ് ബൈഡന്റെ തീരുമാനം. അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുമെന്ന് ഉറപ്പാണ്. അഫ്ഗാനില്‍ നിന്ന് ജനങ്ങള്‍ അഭയാര്‍ത്ഥികളായി പല രാജ്യങ്ങളിലേക്കും പോവുന്നുണ്ട്. ഇവരെ സ്വീകരിക്കാനും യുഎസ് തയ്യാറായേക്കും. പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും അഭയം നല്‍കുന്ന കാര്യവും യുഎസ് പരിഗണിച്ചേക്കും.
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

പക്ഷേ ഇത്രയൊക്കെയാണെങ്കിലും ബൈഡന് കാര്യങ്ങള്‍ ശുഭകരമല്ല. രാഷ്ട്രീയ എതിരായ ഡൊണാള്‍ഡ് ട്രംപ് വ്യാപക പ്രചാരണവുമായി ബൈഡനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബൈഡന്‍ രാജിവെക്കണമെന്ന് വരെ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നം വഷളാക്കിയത് ബൈഡന്‍ ഭരണകൂടമാണെന്ന് ട്രംപ് പറയുന്നു.അതേസമയം അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് കൂടിയുണ്ടായാല്‍ അത് ബൈഡന്റെ നയങ്ങളെ കാര്യമായി ബാധിക്കും. എത്രയും പെട്ടെന്ന് അഫ്ഗാനില്‍ ഇടപെട്ട് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാവും ബൈഡന്‍ നടത്തുക. ലോകരാജ്യങ്ങളില്‍ പലരും ബൈഡന്‍ സൈന്യത്തെ പിന്‍വാങ്ങാന്‍ അനുവദിച്ചത് തെറ്റായി പോയെന്ന നിലപാടിലാണ്.
അതേസമയം അവധിക്കാല ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ് ബൈഡന്‍. ക്യാമ്പ് ഡേവിഡ് പ്രസിഡന്‍ഷ്യല്‍ റെസിഡെന്‍സില്‍ നിന്ന് ബൈഡന്‍ വാഷിംഗ്ടണിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. അഫ്ഗാനിസ്ഥാനിലെ നിലപാട് വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ വെച്ച് ബൈഡന്‍ പ്രഖ്യാപിക്കും. നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഉടന്‍ തന്നെ ബൈഡന്‍ രാജ്യത്തോട് ചില നിര്‍ണായക വിഷയങ്ങള്‍ സംസാരിക്കുമെന്ന് പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ടീമുമായി ബൈഡന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സള്ളിവന്‍ പറഞ്ഞു. വിഷയത്തില്‍ ഗൗരവത്തോടെ ഇടപെട്ടില്ലെങ്കില്‍ അത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബൈഡന് ഉറപ്പാണ്.
കാബൂളില്‍ നിന്നുള്ള ഹൃദയഭേദകമായ പല ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ഇത് ബൈഡന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധത്തില്‍ യുഎസ്സിനേറ്റ പരാജയത്തിനും നാണക്കേടിനും സമാനമായിട്ടാണ് അഫ്ഗാനിസ്ഥാനിലെ അവസ്ഥയെ വിലയിരുത്തുന്നത്. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇതുവരെ ഒരു പ്രസ്താവന മാത്രമാണ് ബൈഡന്‍ നടത്തിയത്. യുഎസ് പിന്‍വാങ്ങുന്ന കാര്യം മാത്രമാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കഴിഞ്ഞ 20 കൊല്ലമായി 80 മില്യണിലധികം യുഎസ് ഡോളര്‍ അഫ്ഗാന്‍ സൈന്യത്തിന്റെ പരിശീലനത്തിനായി അടക്കം യുഎസ് ചെലവിട്ടിട്ടുണ്ട്. എന്നിട്ടും ഇത്ര വേഗം എങ്ങനെ സൈന്യം കീഴടങ്ങി എന്ന ചോദ്യമാണ് ബൈഡന് നേരിടേണ്ടി വരിക.
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
മാസങ്ങളായി അഫ്ഗാനില്‍ നിന്ന് കളം വിടാന്‍ യുഎസ് തീരുമാനിച്ചിരിക്കുകയായിരുന്നു. കൃത്യമായ സന്ദേശവും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ വലിയ ആശങ്കകളാണ് കാബൂള്‍ പിടിച്ചതോടെ ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ കാബൂള്‍ വിമാനത്താവളത്തില്‍ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്.അമേരിക്കയുടെ സൈനിക വിമാനത്തില്‍ കയറിപ്പറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യം. അമേരിക്കന്‍ മാധ്യമങ്ങളും ബൈഡനെതിരെ തിരിഞ്ഞ് കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ അടക്കം മികച്ച പ്രവര്‍ത്തനം നടത്തി കൈയ്യടി നേടിയ ബൈഡന് പക്ഷേ അഫ്ഗാനില്‍ പിഴച്ചെന്നാണ് വിലയിരുത്തല്‍. അതേസമയം അഫ്ഗാനിലെ സൈനിക സാന്നിധ്യത്തിന് അമേരിക്കന്‍ ജനങ്ങളിലും വലിയ താല്‍പര്യമില്ലെന്നാണ് ഡെമോക്രാറ്റുകളുടെ വിലയിരുത്തല്‍.












Click it and Unblock the Notifications