യുഎഇ മഴ തേടുന്നു, പ്രത്യേക പ്രാര്‍ഥന ചൊവ്വാഴ്ച

  • Written By:
Subscribe to Oneindia Malayalam

അബൂദബി: മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം (ഇസ്തിഖാഅ്) നിര്‍വഹിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച എല്ലാ പള്ളികളിലും വീടുകളിലും നമസ്‌കാരം നിര്‍വഹിക്കണം. രാവിലെ 7.30 ന് ആയിരിക്കും പ്രാര്‍ഥന.

Rain latest

യുഎഇയില്‍ താമസിക്കുന്ന എല്ലാ വിശ്വാസികളും പ്രാര്‍ഥനയില്‍ പങ്കു കൊള്ളണമെന്ന് ശൈഖ് ഖലീഫ അഭ്യര്‍ഥിച്ചു. മഴയാല്‍ ഭൂമിയെ അനുഗ്രഹിക്കണമെന്ന് അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. പ്രവാചകചര്യ അനുസരിച്ചാണ് ഈ പ്രാര്‍ഥന നടത്തുന്നത്. മഴയില്ലാതെ കഷ്ടപ്പെടുമ്പോള്‍ ഇത്തരം പ്രത്യേക നമസ്‌കാരം നിര്‍വഹിച്ച് ദൈവത്തോട് പ്രാര്‍ഥിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

English summary
President His Highness Shaikh Khalifa Bin Zayed Al Nahyan has called for prayers for rain — Salaat Al Istisqaa — be performed on Tuesday in all mosques and musallahs across the country.
Please Wait while comments are loading...