കുവൈറ്റിലെ പ്രവാസികള്‍ക്ക് പണി വരുന്നു..!! പ്രതിവര്‍ഷം ഒരു ലക്ഷം വിദേശികളെ നാടുകടത്താന്‍ പദ്ധതി..!!!

  • Posted By:
Subscribe to Oneindia Malayalam

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നും വര്‍ഷത്തില്‍ ഒരു ലക്ഷം വീതം വിദേശികളായ ആളുകളെ നാടുകടത്താന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും ജനസംഖ്യാ നിയന്ത്രണത്തിനുമാണ് പദ്ധതി. എംപിമാരായ വലീദ് അല്‍ തബ്ത ബാഇ, ഡോ. മുഹമ്മദ് അല്‍ ഹുവല, ഡോ. ആദില്‍ അല്‍ ദംഹി, ഉസാമ അല്‍ ശാഹിന്‍ എന്നിവരാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

kuwai

ഓരോ വര്‍ഷവും ഒരു ലക്ഷം പേരെ വീതം നാടുകടത്തുന്നത് വഴി പത്തുവര്‍ഷത്തിനകം രാജ്യത്ത് ഒരു മില്യണ്‍ വിദേശികളെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വദേശികളുടെ എണ്ണത്തേക്കാള്‍ വിദേശികളുള്ളത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക കാര്യങ്ങളില്‍ വെല്ലുവിളിയാണെന്നാണ് അഭിപ്രായമുയരുന്നത്. നിരവധി മലയാളികളക്കം വിദേശികളാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നത്. വിദേശികളായവരെ നാട് കടത്താനുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയാല്‍ അത് പ്രവാസികള്‍ക്ക് ഇരുട്ടടിയാകുമെന്നുറപ്പാണ്.

English summary
Kuwait MPs demanded to depot 1 lack of foriegn men each year from the Country.
Please Wait while comments are loading...