മ്യാൻമാർ കടൽ തീരത്ത് ബോട്ടും പ്രതീക്ഷിച്ച് ആയിരങ്ങൾ; ദുരിതം വിട്ടൊഴിയാതെ റോഹിങ്ക്യൻ ജനങ്ങൾ

  • Posted By:
Subscribe to Oneindia Malayalam

റാഖെന: റോഹിങ്ക്യകളുടെ ജീവിതത്തിൽ ദുരന്തം തുടർകഥയാകുന്നു. ഇപ്പോഴു ബംഗ്ലാദേശിലേയ്ക്കുള്ള റോഹിങ്ക്യൻ മുസ്ലീം അഭയാർഥികളുടെ പലായനം തുടരുകയാണ്. ബംഗ്ലാദേശിലേയ്ക്കുള്ള ബോട്ടും പ്രതീക്ഷിച്ച് 1000 ഓളം റോഹിങ്ക്യൻ ജനങ്ങളാണ് മ്യാൻമാറിലെ ബീച്ചിൽ ദുരിതജീവിതം നയിക്കുന്നത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക് ടെൻഡുകളിലാണ് അഭയാർഥികൾ താമസിക്കുന്നത്. കനത്ത ചൂടാണ് ഇവിടെ. റെഡ്ക്രോസ് സൊസൈറ്റി നൽകിയ പ്ലാസ്റ്റിക് ടെൻഡുകളിലാണ് ഇവരുടെ താമസം. മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്കു പോകാനായുള്ള ബോട്ടിനു വേണ്ടിയാണ് ഇവിടെ കാത്തിരിക്കുന്നത്. ഈ ദുരിത ജീവിതം ഒരുമാസമായി തുടരുകയാണ്.

ഇന്ത്യ- ചൈന ബന്ധം ഇടയുന്നു? കാരണം ട്രംപ്... ,ചതുർരാഷ്ട്ര സഖ്യത്തിൽ ചൈനയില്ല

റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള മ്യാൻമാർ സർക്കാരിന്റെ ക്രൂരത ഇപ്പോഴും തുടരുകയാണ്. എന്നാൽ സർക്കാർ തങ്ങളുടെ ഭാഗം ശരിയാണെന്നു വാദിക്കുകയാണ്. മ്യാൻമാറിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ കൂട്ടപ്പാലായത്തിനെതിരെ യുഎൻ രംഗത്തെത്തിയിരുന്നു. യുഎന്നിലെ കൂടാതെ മ്യാൻമാർ സർക്കാർ നടപടിക്കെതിരെ മറ്റു രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. എന്നിട്ടും മ്യാൻമാർ സർക്കാർ തങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല.

രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ? 111 പേജുള്ള സത്യാവാങ്മൂലം സമർപ്പിച്ചു, തീരുമാനം ഉടൻ...

ബംഗ്ലാദേശിലേയ്ക്കുള്ള പലായനം

ബംഗ്ലാദേശിലേയ്ക്കുള്ള പലായനം

മ്യാൻമാറിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്നാണ് റോഹിങ്ക്യൻ മുസ്ലീങ്ങൾ മാത്യരാജ്യം വിട്ടു ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. ദിനം പ്രതി നിരവധിപ്പേരാണ് മ്യാൻമാറിൽ നിന്ന് പോകുന്നത്. മ്യാൻമാർ സൈന്യത്തിന്റേ ആക്രമത്തിൽ ഭയന്നാണ് വീടും നാടും ഉപേക്ഷിച്ചു ഇവർ മറ്റും രാജ്യങ്ങളിലേയ്ക്കു പോകുന്നത്. കൂടുതൽ ജനങ്ങളും കൂടിയേറുന്നത് ബംഗ്ലാദേശിലേയ്ക്കാണ്.

 അഭയാർഥി ക്യാമ്പുകൾ നിറഞ്ഞു

അഭയാർഥി ക്യാമ്പുകൾ നിറഞ്ഞു

ലക്ഷത്തോളം റോഹിങ്ക്യൻ ജനങ്ങളാണ് ബംഗ്ലദേശിലേയ്ക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ബംഗ്ലാദേശിലുള്ള അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്. ജനങ്ങളെ ഉൾകൊള്ളാൻ കഴിയില്ലെങ്കിൽ പോലും വളരെ ബുദ്ധിമുട്ടിയാണ് ക്യാമ്പുകളിൽ താമസിക്കുകയാണ്. ഇതിനു പരിഹാരമായി എല്ലാവരേയും കൂടുതൽ സൗകര്യമുള്ള മറ്റൊരു ക്യാമ്പിലേയ്ക്ക് മാറ്റുമെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.

അഭയാർഥികളുടെ എണ്ണം കൂടുന്നു

അഭയാർഥികളുടെ എണ്ണം കൂടുന്നു

ദിനംപ്രതി മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറുന്ന റോഹിങ്ക്യൻ ജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. ആഗസ്റ്റ് 25 ആരംഭിച്ച സംഘർഷത്തിൽ ആറു ലക്ഷത്തോളം ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇനിയും ജനങ്ങളുടെ എണ്ണം കൂടാനാണ് സാധ്യത. എന്നാൽ പുതുതായി ബംഗ്ലാദേശ് ക്യാമ്പിൽ എത്തുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ സ്ഥിതി വളരെ കഷ്ടം നിറഞ്ഞതാണ്. മൃഗങ്ങളുടെ ആക്രമണങ്ങളിൽ പെട്ടും അസുഖങ്ങൾ ബാധിച്ചു നിരവധിപേരാണ് മരണപ്പെടുന്നത്.

പ്രതികരിക്കാതെ മ്യാൻമാർ സർക്കാർ

പ്രതികരിക്കാതെ മ്യാൻമാർ സർക്കാർ

രാജ്യത്ത് ഇത്രയധികം പ്രശ്നം സംഭവിച്ചിട്ടും മ്യാൻമാർ സർക്കാർ പ്രശ്നത്തെ നിസാരവൽക്കരിക്കുകയാണ് ചെയ്യുന്നത്. യുഎൻ ഉൾപ്പെടെ ലോക രാജ്യങ്ങൾ ജനങ്ങളെ മാത്യരാജ്യത്തിലേയ്ക്ക് തിരികെ വിളിക്കണമെന്നു പറയുമ്പോഴും സർക്കാർ മൗനത്തിലാണ്. എന്നാൽ തങ്ങളുടെ രാജ്യത്ത് പ്രശ്നങ്ങളൊന്നുമില്ലെന്ന മട്ടിലാണ് മ്യാൻമാറിന്റെ പ്രതികരണങ്ങളും പ്രവർത്തനങ്ങളും.

റോഹിങ്ക്യൻ പ്രശ്നം

റോഹിങ്ക്യൻ പ്രശ്നം

മ്യാൻമാറിൽ ആഭ്യന്തരകാലാപത്തിനെ തുടർന്നാണ് റോഹിങ്ക്യൻ മുസ്ലീംങ്ങൾ അടുത്തുള്ള രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത്. എന്നാൽ പല രാജ്യങ്ങളും അഭായാർഥികളെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പലായനം ചെയ്ത് 6 ലക്ഷത്തിലേറെ അഭയാർഥികൾ ബംഗ്ലാദേശ് അഭയം നൽകുകയായിരുന്നു. ബംഗ്ലാദേശ് സർക്കാർ തയ്യാറാക്കിയ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്. എന്നീട്ടും രാജ്യത്തിലേയ്ക്കുള്ള റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്.ജനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആളുകൾ ക്യാമ്പിലുണ്ട്. എന്നാൽ ഇതിനു പരിഹാരമായി സർക്കാർ പുതിയ ക്യാമ്പുകൾ നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ്. എന്നാൽ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ അഭയാർഥികളെ തിരിച്ച് മാതൃരാജ്യത്തേയ്ക്ക് തിരിച്ചു വിളിക്കണമെന്നുളള ആവശ്യം ബംഗ്ലാദേശ് മ്യാൻമാറിനെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ മ്യാൻമാർ തയ്യാറായിട്ടില്ല.

English summary
Some 1,000 Rohingya Muslims desperate to leave Myanmar are camped on this exposed, sun-baked beach on the Bay of Bengal waiting for a boat to carry them to sanctuary in Bangladesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്