കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts

ബഹ്റൈനില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മനാമ: ബഹ്‌റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൂറയിലാണ് കോഴിക്കോട് താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയിലില്‍ സ്വദേശിയെ അബ്ദുള്‍ സഹാദിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകള്‍ പിറകില്‍കെട്ടി തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു സഹാദിന്റെ മൃതദേഹം കണ്ടെത്തിയത്.
റൂമില്‍ കണ്ടെത്തിയ മൃതദേഹത്തിനരികില്‍ മുളകുപൊടി എണ്ണ എന്നിവ വിതറിയിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാനാണ് ഇതെന്നാണ് സൂചന. കൊല്ലപ്പെട്ടയാള്‍ക്ക് വിസയും യാത്രാ രേഖയും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോലീസെത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം ഒമ്പതിന് മറ്റൊരു മലയാളി യുവാവും ബഹ്‌റൈനില്‍ കുത്തേറ്റ് മരിച്ചിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൊച്ചുവേറ്റില്‍ ചിന്ദുദാസ്(30) ആണ് കൊല്ലപ്പെട്ടത്.
Comments
English summary
malayalai man killed in bhrain
Story first published: Wednesday, July 4, 2018, 15:21 [IST]