മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!! ചോര്‍ന്നത് 46 മില്യണ്‍ മൊബൈല്‍ വിവരങ്ങള്‍, അന്വേഷണം!

  • Written By:
Subscribe to Oneindia Malayalam

ക്വാലാലംമ്പൂര്‍: മൊബൈല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങി മലേഷ്യ സര്‍ക്കാര്‍. രാജ്യത്തെ 46 മില്യണ്‍ ഉപഭോക്താക്കളുടെ മൊബൈല്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റ സംഭവത്തിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ഏഷ്യല്‍ അടുത്ത കാലത്തുണ്ടായ വിവര ചോര്‍ച്ചയാണ് രാജ്യത്തുണ്ടായതെന്നാണ് കണക്കുകൂട്ടല്‍. മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മള്‍ട്ടിമീഡിയ കമ്മീഷന്‍ (MCMC)നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നത്.

വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച വൃത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുവെന്നും സംഭവത്തില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മള്‍ട്ടിമീഡിയ കമ്മീഷന്‍ വ്യക്തമാക്കി. മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ട് വിലാസം, സിം കാര്‍ഡ‍് ഡാറ്റ, എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്.

mobile

ഒക്ടോബറിലാണ് ലോയാത്ത് നെറ്റ് എന്ന പ്രാദേശിക ടെക്നോളജി വെബ്സൈറ്റ് ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ന്ന വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

32 മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള മലേഷ്യയില്‍ മലേഷ്യന്‍ പൗരന്മാര്‍ക്ക് പുറമേ ഒരാള്‍ക്ക് ഒന്നിലധികം കണക്ഷന്‍ ഉള്ളതും മലേഷ്യ സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുടേയും ടെലിഫോണ്‍ വിവരങ്ങളുള്‍പ്പെടെ 46 മില്ല്യന്‍ പേരുടെ വിവരങ്ങള്‍ പുറത്തായതെന്നാണ് സര്‍ക്കാര്‍ വിവരം.

English summary
Malaysia is investigating an alleged attempt to sell the data of more than 46 million mobile phone subscribers online, in what appears to be one of the largest leaks of customer data in Asia.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്