മലേഷ്യന്‍ സ്കൂളില്‍ തീപിടുത്തം: 25 പേര്‍ മരിച്ചു, മരണം സംഭവിച്ചത് ശ്വാസം മുട്ടി!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി:മലേഷ്യന്‍ സ്കൂളിലുണ്ടാ യ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ചു. മലേഷ്യന്‍ തലസ്ഥാന നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്‍ഡന്മാരുമാണ് മരിച്ചത്. താഹ്ഫിസ് ദാറുല്‍ ഖുറാന്‍ ഇറ്റിഫാഖിയത്ത് എന്ന മതസ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ മുകളിലത്തെ നില പൂര്‍ണ്ണമായും കത്തി നശിച്ചതായാണ് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസിന്‍റെ നേതൃത്തിലാണ്  രക്ഷാ പ്രവര്‍ത്തനം നടന്നത്. കെട്ടിടത്തിനുള്ളില്‍ പുക തിങ്ങിയതോടെ ശ്വാസം കിട്ടാതെയാണ് പലരും മരിച്ചിട്ടുള്ളതെന്നാണ് സൂചന.

fire

ആറ് കുട്ടികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കും തീപിടുത്തത്തില്‍‌ പരിക്കേറ്റിട്ടുണ്ടെന്ന് ക്വാലാലമ്പൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ് വ്യക്തമാക്കി. സംഭവത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ട്വീറ്റില്‍ അനുശോചനം അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ ഫയര്‍സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍എന്‍ജിനുകള്‍ സ്ഥലത്തെത്തി ഉടന്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Twenty-five people, most of them students, were killed when a fire tore through a religious school in the Malaysian capital Kuala Lumpur on Thursday, an official said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്