കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത ഇസ്ലാമിക നിയമങ്ങളുള്ള ഇറാനിലെ വനിത ഫുട്ബോള്‍ ടീമില്‍ കളിക്കാരായി 8 പുരുഷന്‍മാര്‍!

Google Oneindia Malayalam News

ടെഹ്‌റാന്‍: യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ ഇറാനില്‍ നിന്നും വനിത ഫുട്‌ബോള്‍ ടീം ലോകത്തിന്റെ മുന്നിലേയ്ക്ക് കാലെടുത്ത് വച്ചത് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. ഷിയഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ എന്തിനും ഏതിനും അന്തിമ വാക്ക് മതപുരോഹിതന്റേതാണ്. പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരാളെ കുത്തിക്കൊല്ലേണ്ടി വന്ന പെണ്‍കുട്ടിയെ തൂക്കു കയറിലേയ്ക്ക് വിലച്ചിഴച്ച രാജ്യം. എന്തിനേറെ സ്ത്രീകളെ അടിച്ചമര്‍ത്തി ഭരിച്ചതിന്റെ അടയാളങ്ങള്‍ ഇനിയും അവശേഷിയ്ക്കുന്നുണ്ട് ഇറാനില്‍. ഇപ്പോഴും തുടരുന്നുമുണ്ട്.

പക്ഷേ ലോകത്തിന് മുന്നില്‍ ഇറാന് അഭിമാനത്തോടെ വിളിച്ച് പറയാന്‍ പറ്റിയ ഒന്നായിരുന്നു വനിത ഫുട്‌ബോള്‍ ടീം. എന്നാല്‍ ഏറെ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഈ ടീമിനെ ചുറ്റിപ്പറ്റി പുറത്ത് വരുന്നത്. വനിത ഫുട്‌ബോള്‍ ടീമിലെ എട്ട് കളിക്കാര്‍ പുരുഷന്‍മാരാണത്രേ.

Iran Football Team

ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാത്ത എട്ട് പുരുഷന്‍മാരാണ് ഇറാന്‍ ടീമുലുള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലിംഗ പരിശോധനയ്ക്ക് ഇവരെ വിധേയരാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. 1979 മുതല്‍ തന്നെ ഇറാനില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നിയമവിധേയമായിരുന്നു. സ്വവര്‍ഗരതി. വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എന്നിവയൊക്കെ നിഷിദ്ധമായ രാജ്യമാണ് ഇറാന്‍. സ്ത്രീകളുടെ വസ്ത്രധാരണത്തിനും കടുത്ത നിയന്ത്രണങ്ങളുണ്ട്.

ഇതേ നിയമങ്ങള്‍ പിന്തുടരുമ്പോഴും ദേശീയ വനിത ഫുട്‌ബോള്‍ ടീമില്‍ എങ്ങനെ പുരുഷന്‍മാര്‍ ഉള്‍പ്പെട്ടു എന്നതാണ് വിരോധാഭാസം. ഭര്‍ത്താവ് അനുവദിയ്ക്കാത്തതിനാല്‍ രാജ്യത്തിന് പുറത്ത് പോകാന്‍ കഴിയാതെ ഏഷ്യാകപ്പ് നഷ്ടമായ ഇറാന്‍ വനിത ഫുട്‌ബോള്‍ ടീം ക്യാപ്ടന്‍ നിലോഫര്‍ അര്‍ദലനെപ്പറ്റി ആഴ്ചകള്‍ക്ക് മുമ്പാണ ്‌വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ടീം വീണ്ടും വിവാദത്തിലാകുന്നത്.

English summary
Most players on Iran’s women’s team are men: official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X