ചുവന്നു തുടുത്ത് ഗോമയിലെ ആകാശം, കോംഗോ ഭയപ്പെട്ടത് സംഭവിച്ചു.... നൈരംഗോഗോ ചുട്ടെരിക്കുന്നു
ബ്രാസവില്ലെ: കോംഗോയില്‍ 19 വര്‍ഷമായി ജനങ്ങള്‍ ഭയപ്പെട്ടത് ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. നൈരംഗോംഗോ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ നടുങ്ങിയിരിക്കുകയാണ് അവര്‍. ലോകത്തെ ഏറ്റവും അപകടകരമായ സജീവ അഗ്നിപര്‍വതമാണ് നൈരംഗോംഗോ. ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഗോമയില്‍ നിന്ന് പലാനയം ചെയ്യുകയാണ്. ഗോമയിലെ പല വീടുകളും ലാവയില്‍ ചുട്ടെരിഞ്ഞു. ആയിരങ്ങളാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. അര്‍ധരാത്രിയാണ് ഈ അഗ്നിപര്‍വത സ്‌ഫോടനം നടന്നത്. അതുകൊണ്ട് കിട്ടുന്നതും കൈയ്യിലെടുത്ത് ഓടുക മാത്രമേ ഗോമയിലെ നിവാസികള്‍ക്ക് മാര്‍ഗമുണ്ടായിരുന്നുള്ളൂ.

രണ്ട് മില്യണ്‍ ജനങ്ങളാണ് ഗോമയില്‍ താമസിക്കുന്നത്. ചുവന്നു തുടുത്ത ആകാശം കണ്ട് ജനങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ പരിഭ്രാന്തരായിരുന്നു. കാര്യമായ മുന്നറിയിപ്പുകളൊന്നും ഭരണാധികാരികളില്‍ നിന്ന് ലഭിച്ചിരുന്നില്ല. 2002ല്‍ ഇതേ നൈരംഗോംഗെ ഗോമ നഗരത്തെ വിറപ്പിച്ചിരുന്നു. അന്ന് നൂറ് കണക്കിന് പേരാണ് മരിച്ചത്. അന്ന് മുതല്‍ നൈരംഗോംഗോ തീ തുപ്പാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ് ഗോമ നിവാസികള്‍. എന്നാല്‍ 19 കൊല്ലത്തിന് ശേഷം അതേ തീ അവരെ തേടിയെത്തി. എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ പലായനം ചെയ്തുവെന്നോ ഇത്തവണ കണക്കുകളൊന്നും ലഭ്യമല്ല.
അതേസമയം ലാവ ഗോമയിലേക്ക് ഒഴുകിയെത്തുന്നുണ്ടോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് യുഎന്‍ സമാധാന സംരക്ഷണ സംഘം പറയുന്നു. എന്നാല്‍ സുരക്ഷ തേടി പലരും പലയിടത്തേക്ക് മാറുകയാണ്. പലരും ബോട്ടുകളില്‍ കയറി കിവു തടാകത്തിലേക്കാണ് പോയത്. കുറേ പേര്‍ ഗോമ കുന്നിലേക്കുമാണ് പോയത്. ഇത് വളരെ ഉയരം കൂടിയ പ്രദേശമാണ്. മൂവായിരത്തോളം പേര്‍ അയല്‍ രാജ്യമായ റുവാണ്ടയിലെ അതിര്‍ത്തിയിലേക്ക് പലായനം ചെയ്തു. ഒരുപാട് പേര്‍ എന്തൊക്കെ നഷ്ടമായെന്ന് നോക്കാന്‍ തിരികെ എത്തിയിട്ടുണ്ട്. ബുഹീനിലെ എല്ലാ വീടുകളും കത്തിയെരിഞ്ഞു. എല്ലാവരും കോംഗോയിലെ ജനങ്ങളെ രക്ഷിക്കാനായി വരണമെന്ന് ജനങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഗോമയില്‍ നിന്ന് ബെനി നഗരത്തിലേക്കുള്ള ഹൈവേ ലാവയെ തുടര്‍ന്ന് അടഞ്ഞിരിക്കുകയാണ്. ഗോമയിലെ വിമാനത്താവളത്തിലെ തൊട്ടുപുറത്ത് വരെ ലാവ എത്തിയെന്നാണ് റിപ്പോര്‍ട്ട്. 2002ല്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ലാവ ഒഴുകി നടക്കുകയായിരുന്നു. അന്നും വിമാനത്താവളത്തിന് പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. അതിവേഗം സഞ്ചരിക്കുന്ന ദീര്‍ഘനേരം തീക്ഷ്ണമായി നിലനില്‍ക്കുന്ന ലാവയാണ് നൈരംഗോംഗോയില്‍ ഉള്ളത്. അതാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്.
Recommended Video
പല മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും സംഘടനകളുടെയും ഹബ്ബാണ് ഗോമ. അതോടൊപ്പം കിഴക്കന്‍ കോംഗോയിലെ പല മേഖലയും സായുധ ഗ്രൂപ്പുകളുടെ ഭീഷണി നേരിടുന്നുണ്ട്. ഇവിടെ ഖനന മേഖല കൈയ്യടക്കാന്‍ വേണ്ടി ഇവര്‍ ശ്രമിക്കുന്നുണ്ട്. മൂന്ന് മണിയോടെ ലാവ ഒഴുകുന്നത് നിലച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നും നൈരംഗോംഗോയില്‍ പ്രകമ്പനങ്ങള്‍ ഉണ്ടായിട്ടുണ്ട്. തല്‍ക്കാലത്തേക്ക് അപകടം ഒഴിവായെന്ന് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications