കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെതിരെ മുസ്ലീങ്ങള്‍ തന്നെ രംഗത്ത്; ബോംബിടാന്‍ മുസ്ലീം വനിതയും

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലും സിറിയയിവും കൂട്ടക്കുരുതികള്‍ നടത്തുന്ന ഐസിസിനെതിരെ മുസ്ലീങ്ങളും രംഗത്തെത്തിത്തുടങ്ങി. അമേരിക്കയും സഖ്യ കക്ഷികളും ഇറാഖിലും സിറിയയിലും ഐസിസിനെതിരെ വ്യോമാക്രമണം തുടങ്ങിക്കഴിഞ്ഞു. ഇവര്‍ക്കൊപ്പം ഇപ്പോള്‍ യുഎഇയും പങ്കു ചേര്‍ന്ന് കഴിഞ്ഞു.

യുഎഇയില്‍ നിന്നുള്ള ആദ്യ വനിത ഫൈറ്റര്‍ പൈലറ്റും ഐസിസിനെതിരെയുള്ള യുദ്ധത്തിന്റെ മുന്നണിപ്പോരാളിയാണ്. കഴിഞ്ഞ ദിവസം സിറിയയില്‍ നടത്തിയ വ്യോമാക്രകമണത്തില്‍ ഐസിസ് കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചത് ഹിജാബ് ധരിച്ച ഈ വനിതയായിരുന്നു.

Mariam Al Mansouri

35 കാരിയായ മേജര്‍ മറിയം അല്‍ മന്‍സൗറിയാണ് യുഎഇയുടെ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത്. അബുദാബിക്കാരിയായ മറിയം യുഎഇയുടെ ചരിത്രത്തിലെ ആദ്യ വനിത ഫൈറ്റര്‍ പൈലറ്റ് ആണ്. സൈനിക യൂണിഫോമിലുള്ള മറിയത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

മറിയം വ്യോമാക്രമണത്തില്‍ പങ്കെടുത്തതിനപ്പുറം അറബ് രാജ്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു എന്നതിനാണ് പ്രാധാന്യം. ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ വേണ്ടി ആഹ്വാനം ചെയ്യുന്ന ഐസിസുകാര്‍ക്കെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്ന് തന്നെ എതിര്‍പ്പുയരുന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. ഐസിസിന്റെ പ്രവര്‍ത്തനങ്ങളെ അല്‍ ഖ്വായ്ദ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ പോലും തള്ളിക്കളഞ്ഞുകൊണ്ടിരിക്കുകയാണ്.

ഐസിസ് ഭീകരര്‍ സ്ത്രീകള്‍ക്ക് നേരെ അഴിച്ചുവിട്ട അതിക്രമങ്ങളുടെ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. മറിയത്തിനെ പോലെ ഒരു മുസ്ലീം വനിത അവര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേരുന്നതും വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സൗദി അറേബ്യ പോലും ഐസിസിനെതിരെ നടത്തുന്ന പോരാട്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു തുടങ്ങി.

English summary
Muslim Countries against ISIS, UAE's first woman Fighter Pilot dropped Bomb on ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X