Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫേസ്ബുക്ക്' ഇനി വേറെ പേരിൽ? ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പേര്... ചരിത്രം കുറിക്കാൻ 'മെറ്റാവേഴ്‌സ്'

ന്യൂയോർക്ക്: പതിനേഴര വർഷം മുമ്പ് മാർക്ക് സക്കർബർഗ് എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്ക് എന്ന പേരിൽ ഒരു സോഷ്യൽ നെറ്റ് വർക്കിങ് സർവ്വീസ് ആദ്യമായി ഉരുക്കഴിച്ചെടുത്തപ്പോൾ ഉള്ള ലോകമല്ല ഇപ്പോഴുള്ളത്. ലോകത്തിന്റെ ആ മാറ്റത്തിൽ ഫേസ്ബുക്കിനും വലിയ പങ്കുണ്ട്. ഇന്ന് ലോകത്തിലെ ഒന്നാം നമ്പർ സോഷ്യൽ നെറ്റ് വർക്കിങ് സർവ്വീസ് ആണ് ഫേസ്ബുക്ക്.

ഫേസ്ബുക്കിലൂടെയാണ് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ലോകത്തിലെ ആദ്യത്തെ പത്ത് കോടീശ്വരൻമാരിൽ ഒരാളായതും. ഇന്ന് വാട്‌സ് ആപ്പും ഇൻസ്റ്റഗ്രാമും എല്ലാം ഫേസ്ബുക്കിന്റെ കീഴിൽ ആണ്. കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന 'ഫേസ്ബുക്ക്' എന്ന പേര് ഒറ്റ ദിവസം കൊണ്ട് മാറ്റിയാൽ എങ്ങനെയിരിക്കും? സംഗതി സത്യമാണെന്നാണ് റിപ്പോർട്ടുകൾ. റീ ബ്രാൻഡിങ്ങിന്റെ ഭാഗമായി ഫേസ്ബുക്ക്, അവരുടെ പേര് മാറ്റുന്നു എന്നാണ് 'ദി വെർജ്' റിപ്പോർട്ട് ചെയ്യുന്നത്.

1

അടുത്ത ആഴ്ചയോടെ ഫേസ്ബുക്ക് അവരുടെ കമ്പനിയുടെ പേര് മാറ്റാൻ പദ്ധതിയിടുന്നു എന്നാണ് ദി വെർജ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 'മെറ്റാവേഴ്‌സ്' എന്ന പുത്തൻ പദ്ധതിയിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് എന്നാണ് പറയുന്നത്. ഈ കാര്യത്തെ കുറിച്ച് നേരിട്ട് അറിയാവുന്ന സോഴ്‌സിനെ ഉദ്ധരിച്ചാണ് ദി വെർജ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

2

ഒക്ടോബർ 28 ന് ആണ് ഫേസ്ബുക്കിന്റെ വാർഷിക കണക്ട് കോൺഫറൻസ് നടക്കുന്നത്. പേരുമാറ്റത്തെ കുറിച്ച് കമ്പനി സ്ഥാപകനും സിഇഒയും ആയ മാർക്ക് സക്കർബർഗ് അന്ന് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു സോഷ്യൽ മീഡിയ കമ്പനി എന്നതിനപ്പുറത്തേക്ക് നീങ്ങുന്നതിനാണ് ഇതുവഴി ഫേസ്ബുക്ക് ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ, ഒരുപാട് വിവാദങ്ങളിൽ ഫേസ്ബുക്ക് പെടുകയും ചെയ്തിരുന്നു.

3

റീ ബ്രാൻഡിങ് നടക്കുന്നതോടെ, ഇപ്പോഴത്തെ ഫേസ്ബുക്ക് അടക്കം എല്ലാ സേവനങ്ങളും ഒരൊറ്റ മാതൃ കമ്പനിയുടെ കീഴിൽ ആകുമെന്നാണ് കരുതുന്നത്. അതായത്, ഇപ്പോഴത്തെ ഫേസ്ബുക്ക് ആപ്പും വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ മറ്റ് ഉത്പന്നങ്ങൾ പോലെ ഒരു മാതൃകമ്പനിയുടെ കീഴിലാകും. എന്തായാലും ഈ വിഷയത്തിൽ പ്രതികരണം നടത്താൻ ഫേസ്ബുക്കിന്റെ ഒരു വക്താവിനെ സമീപിച്ചിരുന്നു എന്നും ആ വ്യക്തി ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല എന്നും വെർജ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

4

ഒരു സോഷ്യൽ മീഡിയ കമ്പനിയിൽ നിന്ന് ഒരു മെറ്റാവേഴ്‌സ് കമ്പനി എന്ന നിലയിലേക്ക് ലോകം തങ്ങളെ കാണുന്ന രീതിയിൽ തങ്ങൾ ഫലപ്രദമായി മാറുകയാണെന്ന് കഴിഞ്ഞ ജൂലായിൽ തന്നെ മാർക്ക് സക്കർബർഗ് പറഞ്ഞിരുന്നു. വെർജിന് നൽകിയ അഭിമുഖത്തിൽ തന്നെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്തായാലും, നിലവിൽ എആർ ഗ്ലാസ്സുകൾ പോലെയുള്ള കൺസ്യൂമർ ഹാർഡ് വെയറുകൾ നിർമിക്കുന്നതിനായി പതിനായിരത്തോളം ജീവനക്കാരെ ഫേസ്ബുക്ക് നിയമിച്ചിട്ടുണ്ട്. എആർ ഗ്ലാസ്സുകൾ (ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ്സ്) മൊബൈൽ ഫോണുകൾ പോലെ സർവ്വസാധാരണമാകും എന്നാണ് സക്കർബർഗിന്റെ വിലയിരുത്തൽ.

5

ഒരു സോഷ്യൽ മീഡിയ കമ്പനി എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ഒരുപാട വെല്ലുവിളികൾ ഫേസ്ബുക്കിന് ഇന്ന് നേരിടേണ്ടി വരുന്നുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതയും ഡേയ്റ്റ പ്രൈവസിയും മറ്റും വലിയ വിമർശനങ്ങൾക്കും നിയമ പ്രശ്‌നങ്ങൾക്കും എല്ലാം വഴിവച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഫ്രാൻസെസ് ഹോഗൻ എന്ന വിസിൽ ബ്ലോവർ പുറത്ത് വിട്ട വിവരങ്ങൾ ഫേസ്ബുക്കിനെ ഏറെ പ്രതിരോധത്തിൽ ആക്കി. സോഷ്യൽ മീഡിയ കമ്പനി എന്നതിൽ നിന്ന് ഒരു മാറ്റം അവർ ഏറെ കൊതിക്കുന്നു എന്ന് തന്നെ വിലയിരുത്തേണ്ടിവരും.

6

റീ ബ്രാൻഡിങ്ങിന്റെ പേരിൽ എന്ത് പേരായാരിക്കും ഫേസ്ബുക്ക് സ്വീകരിക്കുക എന്ന ചോദ്യവും ഇതോടെ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഫേസ്ബുക്കിലെ തന്നെ ഏറ്റവും ഉന്നതരായി പല ഉദ്യോഗസ്ഥർക്ക് പോലും ഇതേ കുറിച്ച് അറിവില്ലെന്നാണ് വെർജ് റിപ്പോർട്ട് ചെയ്യുന്നത്. 'ഹൊറൈസൺ' എന്നൊരു പേര് ആകാനുള്ള സാധ്യത ദി വെർജ് റിപ്പോർട്ടർ തള്ളിക്കളയുന്നും ഇല്ല. അടുത്തിടെ ഫേസ്ബുക്ക് അവരുടെ ഉത്പന്നങ്ങൾക്ക് നൽകിയ പേരുകൾ തന്നെയാണ് ഇത്തരം ഒരു സാധ്യത ചർച്ചയാക്കുന്നതും.

7

വെർച്വൽ ലോകത്ത് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളുമായി 'മെറ്റാവേഴ്‌സിൽ' ചുവടുറപ്പിക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം എന്ന് ഏറെക്കുറേ വ്യക്തമാണ്. അടുത്തിടെയാണ്, ഈ പ്രൊജക്ടിലേക്ക് പതിനായിരത്തോളം പേരെ പുതിയതായി നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആയിരിക്കും ഈ നിയമനം. നേരിട്ടല്ലാതെ, ന്നൊൽ നേരിട്ട് എന്നതുപോലെ ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനും ഒക്കെ കഴിയുന്ന ഒരു വെർച്വൽ ഇടം ആയിരിക്കും മെറ്റാവേഴ്‌സ്. അഞ്ച് കോടിയോളം ഡോളർ ആണ് ഈ മേഖലയിൽ ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

7

ലോകത്ത് ആദ്യമായിട്ടൊന്നും അല്ല വമ്പൻ കമ്പനികൾ റീ ബ്രാൻഡിങ്ങിന്റെ ഭാഗമായി ഇത്തരത്തിൽ പേര് മാറ്റുന്നത്. 2015 ൽ ഗൂഗിൾ പൂർണമായും ആൽഫബെറ്റ് എന്ന മാതൃകമ്പനിയുടെ കീഴിലേക്ക് മാറിയിരുന്നു. വെറും ഒരു സെർച്ച് എൻജിൻ എന്നതിൽ നിന്ന് ഇന്ന് ഡ്രൈവറില്ലാ കാറും ഹെൽത്ത് ടെക്‌നോളജിയും ഒക്കെയുള്ള വൈവിധ്യങ്ങളിലേക്ക് ഗൂഗിൾ മാറിക്കഴിഞ്ഞു. സ്‌നാപ് ചാറ്റ് അവരുടെ പേര് സ്‌നാപ് ഐഎൻസി എന്നാണ് റീ ബ്രാൻഡിങിന്റെ ഭാഗമായി മാറ്റിയത്. അതേ വർഷം തന്നെ സ്വയം ഒരു 'ക്യാമറ കമ്പനി' എന്ന് വിശേഷിപ്പിക്കാനും തുടങ്ങിയിരുന്നു.

9

2004 ൽ ആയിരുന്നു ഫേസ്ബുക്കിന്റെ തുടക്കം. ഹാർവാർഡ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന മാർക്ക് സക്കർബർഗ് സുഹൃത്തുക്കളും സഹമുറിയൻമാരും ആയിരുന്ന എഡ്യുർഡോ സാവെറിൻ, ആൻഡ്ര്യൂ മക്കല്ലം, ഡസ്റ്റഖിൻ മോസ്‌കോവിറ്റ്‌സ്, ക്രിസ് ഹ്യൂസ് എന്നിവർക്കൊപ്പമാണ് ഇങ്ങനെ ഒരു സോഷ്യൽ നെറ്റ് വർക്കിങ് സർവ്വീസ് തുടങ്ങിയത്. ഹാർവാർഡിലെ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായിരുന്നു ഇത്. എന്നാൽ പിന്നീട് മറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളേയും ഉൾക്കൊള്ളാൻ തുടങ്ങി. 2006 മുതൽ, 13 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഫേസ്ബുക്കിൽ അക്കൗണ്ട് തുറക്കാം. 2020 ലെ കണക്ക് പ്രകാരം 2.8 ബില്യൺ ശരാശരി പ്രമാസി ഉപയോക്താക്കൾ ആണ് ഫേസ്ബുക്കിനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+