കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ പൊതുസഭയെ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും; ചര്‍ച്ചാ വിഷയമായി ഇന്ത്യയുടെ സ്ഥിരാഗത്വവും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി വാഷിങ്ംടണില്‍ നിന്നും ന്യൂയോര്‍ക്കിലെത്തി. വൈറ്റ് ഹൗസിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും ക്വാഡ് രാഷ്‌ട്രത്തലവൻമാരുമായും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎൻ പൊതുസഭയുടെ 76ാം സെക്ഷനെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്.

'കെപിസിസി ഭാരവാഹികള്‍ വരെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു'; ഇനി ഒരു പദവിയും നല്‍കില്ല: കെ സുധാകരന്‍'കെപിസിസി ഭാരവാഹികള്‍ വരെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു'; ഇനി ഒരു പദവിയും നല്‍കില്ല: കെ സുധാകരന്‍

തീവ്രവാദം, കോവിഡ് പ്രതിരോധം, ആഗോള കാലാവസ്ഥ വ്യതിയാനം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി യുഎന്‍ പൊതുസഭയ്ക്ക് മുമ്പാകെ ഉന്നയിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടവും അദ്ദേഹം വ്യക്തമാക്കിയേക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ചയായിരുന്നു പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്.

narendramodif

ഇന്ത്യയുടെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്‍സിയെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രശംസിച്ചുവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാൻ വിഷയത്തിൽ എടുത്ത നിലപാട് ശ്രദ്ധേയമാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിര അംഗത്വം ഉണ്ടായിരിക്കണമെന്നും പ്രസിഡന്റ് ബൈഡന്‍ അസന്ദിഗ്ധമായി പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തൊരു നോട്ടമാണിത് നസ്രിയ നസ്റിന്‍; സാരിയില്‍ തിളങ്ങിയ പുത്തന്‍ ചിത്രവുമായി താര സുന്ദരി

ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചകളെക്കുറിച്ച് വാഷിംഗ്ടൺ ഡിസിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. , "ഞങ്ങൾക്ക് രണ്ടാമത്തെ കോവിഡ് തരംഗം നേരിടേണ്ടി വന്നപ്പോള്‍ യുഎസ് സർക്കാര്‍, അമേരിക്കയിലെ ജനങ്ങള്‍, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, വാക്സിന്‍ നിര്‍മാത്താക്കള്‍ എന്നിവയുൾപ്പെടെ കാണിച്ച ഐക്യദാർഢ്യത്തിന് പ്രധാനമന്ത്രി മോദി യോഗത്തില്‍ നന്ദി പറഞ്ഞു."-ഹർഷ് ശൃംഗ്ല കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പ്രസിഡന്റ് ജോ ബിഡൻ സ്വീകരിച്ചു. അദ്ദേഹത്തിന്റെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. H1b വിസ പോലുള്ള ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടുവെന്നും ഹർഷവർധൻ ശൃംഗല പറഞ്ഞു. കൊവിഡ് പ്രതിരോധം, ഇന്ത്യ-യുഎസ് വ്യാപാര ബന്ധം, ഗാന്ധിയന്‍ ആശയങ്ങള്‍ എന്നിവും മോദി-ബൈഡന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

ബൈഡന്റെ നേതൃത്വത്തില്‍ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ വളര്‍ച്ച ശക്തമാവുകയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മില്‍, വ്യാപാരം പ്രാധാന്യമായി തന്നെ തുടരും, നമ്മുടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം യഥാര്‍ത്ഥത്തില്‍ പരസ്പര പൂരകമാണെന്ന് ഞങ്ങള്‍ കാണുന്നു. താങ്കളുടെ പക്കലുള്ളതും ഞങ്ങളുടെ പക്കലുള്ളതുമായ കാര്യങ്ങളുണ്ട്, അതിനുശേഷം നാം അത് പരസ്പര പൂരകമാക്കുന്നു. ഈ ദശകത്തിലെ വ്യാപാര മേഖല, വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്നും ഞാന്‍ കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ-യുഎസ് ബന്ധത്തിന് ലോകം നേരിടുന്ന പല വെല്ലുവിളികളെയും പരിഹരിക്കാന്‍ സാധിക്കുമെന്ന് താന്‍ ദീര്‍ഘകാലമായി വിശ്വസിക്കുന്നുണ്ടെന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്. 2006ല്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ 2020ല്‍ ഇന്ത്യയും അമേരിക്കയുമായിരിക്കും ഏറ്റവു അടുപ്പമുള്ള രാജ്യങ്ങളെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ബൈഡന്‍ ഓര്‍മ്മിപ്പിച്ചു.

അടുത്ത വാരം യുഎസ്സില്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് ബൈഡന്‍ മോദിയെ അറിയിച്ചു. ഗാന്ധിയുടെ അഹിംസാ സന്ദേശം ഞങ്ങള്‍ യുഎസ് ജനതയെ ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പരമുള്ള വിശ്വാസത്തെ കുറിച്ച് എപ്പോഴും മഹാത്മാ ഗാന്ധി പറയാറുണ്ടായിരുന്നു. ആഗോള തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരമുള്ള വിശ്വാസമാണ് ഇപ്പോള്‍ വേണ്ടതെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

English summary
Narendra Modi will address the UN General Assembly today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X