കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കണ്ണുള്ള 'അഫ്ഗാന്‍ പെണ്‍കുട്ടി' വ്യാജ പേരില്‍ പാകിസ്താനില്‍

  • By Meera Balan
Google Oneindia Malayalam News

പെഷവാര്‍: 'അഫ്ഗാന്‍ പെണ്‍കുട്ടി' എന്ന പേരില്‍ ലോകം മുഴുവന്‍ പ്രശ്തയയായ ഷര്‍ബത് ഗുലയ്‌ക്കെതിരെ പാകിസ്താനില്‍ കേസ്. വ്യാജ രേഖകള്‍ ഹാജാരാക്കി പാകിസ്താന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കാന്‍ ശ്രമിച്ചതിനാണ് ഗുലയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. പെഷവാറില്‍ വ്യാജ പേരിലാണ് അഫ്ഗാന്‍ പെണ്‍കുട്ടി ജീവിക്കുന്നത്. പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ സ്റ്റീവ് മക്കറിയുടെ ക്യാമറയാണ് അഫ്ഗാനിലെ അഭയാര്‍ഥിയായ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. 1985 ല്‍ നാഷണല്‍ ജിയോഗ്രാഫിക്കിന്റെ കവര്‍ ചിത്രമായി മാറുന്നതോടെയാണ് ഷര്‍ബത് പ്രശസ്തയാകുന്നത്.

സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശകാലത്ത് അനാഥയാക്കപ്പെട്ട ഷര്‍ബതിനെ പാകിസ്താനിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ വച്ചാണ് സ്റ്റീവ് മക്കറി കാണുന്നത്. 1985 ലാണ് പച്ചകണ്ണുകളുള്ള തീക്ഷ്ണമായ നോട്ടമുള്ള ഈ പെണ്‍കുട്ടിയുടെ ചിത്രം അദ്ദേഹം പകര്‍ത്തുന്നത്. അഫ്ഗാനിലെ ദുരിതവും പ്രതിഷേധവും ഒക്കെ ആ പെണ്‍കുട്ടിയുടെ കണ്ണുകളിലൂടെ ലോകം വായിച്ചറിഞ്ഞു.

Sharbat Gula

മക്കറിയ്ക്ക് പക്ഷേ പെണ്‍കുട്ടിയുടെ പേര് അറിയില്ലായിരുന്നു. അങ്ങനെ അഫ്ഗാന്‍ പെണ്‍കുട്ടി എന്ന പേരില്‍ ഷര്‍ബതിന്റെ ചിത്രം പ്രചരിച്ചു. 17 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ മക്കറി തന്നെ അഫ്ഗാനിസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ നിന്നും ഷര്‍ബതിനെ കണ്ടെത്തി. അന്ന് വെറും 12 വയസലുണ്ടായിരുന്ന ഷര്‍ബബത് 2002 കണ്ടെത്തുമ്പോള്‍ മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു.

2014ലാണ് തിരിച്ചറിയല്‍ കാര്‍ഡിനായി ഷര്‍ബത് വ്യാജ രേഖകള്‍ സമര്‍പ്പിച്ചത്.ഷര്‍ബത് ബീബി എന്ന പേരിലാണ് അവര്‍ തിരിച്ചറിയല്‍ രേഖയ്ക്ക് അപേക്ഷിച്ചത്. പെഷവറാണ് തന്‍റെ ജന്മ ദേശമെന്നും ഷര്‍ബത് അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നു. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോയില്‍ നിന്നാണ് പച്ച കണ്ണുള്ള ഷര്‍ബതിനെ അധികൃതര്‍ തിരിച്ചറിഞ്ഞത്.

English summary
National Geographic's 'Afghan girl' found in Pak with fake ID.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X