കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കോവിഡ് വകഭേദം: തെക്കൻ ആഫ്രിക്കയിലേയ്ക്ക് യാത്ര നിരോധനം നിർദ്ദേശിച്ച് യൂറോപ്പ്

പുതിയ കോവിഡ് വകഭേദം: തെക്കൻ ആഫ്രിക്കയിലേയ്ക്ക് യാത്ര നിരോധനം നിർദ്ദേശിച്ച് യൂറോപ്പ്

Google Oneindia Malayalam News

യൂറോപ്പ്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന്റെ ഭാഗമായി യാത്ര നിരോധനം ഏർപ്പെടുത്തി യൂറോപ്പ്. ഇതിന്റെ ഭാഗമായി ജർമ്മനി, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിലേയ്ക്കുളള യാത്രാ നിരോധിച്ചു.

കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം തടയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

1

വർദ്ധിച്ച് വരുന്ന കോവിഡിന്റെയും പുതിയ കോവിഡ് വകഭേദത്തിന്റെയും പിന്നാലെയാണ് ദക്ഷിണാഫ്രിക്കയിലേയ്ക്കും തിരിച്ചുമുളള യാത്ര നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ പ്രത്യേകം നിർദ്ദേശം നൽകിയത്.
"ബി .1.1.529 എന്ന ആശങ്കയുടെ പുതിയ വൈറസ് വകഭേദമാണ്. ഈ വകഭേദം കാരണം ദക്ഷിണാഫ്രിക്കൻ മേഖലയിൽ നിന്നുള്ള വിമാന യാത്ര നിർത്താൻ അടിയന്തര നടപടി സജീവമാക്കണം. ഇതിനായി മറ്റ് രാജ്യങ്ങൾക്ക് നിർദ്ദേശം നൽകി. യൂറോപ്യൻ യൂണിയൻ ചീഫ് ഉർസുല വോൺ ഡെർ ലെയ്നാണ് നിർദ്ദേശം നൽകി ട്വീറ്റ് ചെയ്തത്.

ഒടിടിയിലെ കോടികള്‍ക്ക് നികുതിയടച്ചോ? ആശീര്‍വാദ് ഓഫീസില്‍ ഉള്‍പ്പട്ടെ ആദായനികുതി വകുപ്പ് റെയ്​ഡ്​ഒടിടിയിലെ കോടികള്‍ക്ക് നികുതിയടച്ചോ? ആശീര്‍വാദ് ഓഫീസില്‍ ഉള്‍പ്പട്ടെ ആദായനികുതി വകുപ്പ് റെയ്​ഡ്​

2

പുതിയ വകഭേദത്തിന്റെ ഭാഗമായി ഇന്ന് രാത്രി മുതൽ ജർമ്മനിയിൽ പുതിയ യാത്രാ നിയന്ത്രണങ്ങൾ ഉണ്ടാകും. അത് ദക്ഷിണാഫ്രിക്കയെയും "ഒരുപക്ഷേ അയൽ രാജ്യങ്ങളെയും" ബാധിക്കുമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. വാക്‌സിനേഷൻ എടുത്താലും അവർ എത്തുമ്പോൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. "ഇപ്പോൾ ആവിശ്യം കരുതൽ ആണ്. ഒരു പുതിയ കോവിഡ് വകഭേദമാണ് ഇത്. അത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകും" സ്പാൻ പറഞ്ഞു, ജർമ്മനി ക്രൂരമായ പകർച്ചവ്യാധിയുടെ നാലാമത്തെ തരംഗത്തിന്റെ പിടിയിലാണ്.

അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്‌സ്വാന, സിംബാബ്‌വെ, മൊസാംബിക്, നമീബിയ, ഈശ്വതിനി എന്നിവിടങ്ങളിലുള്ളവർക്ക് റോമിൽ പ്രവേശനം നിരോധിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.

3

പുതിയ ബി.1.1.529 വകഭേദത്തെ കുറിച്ച് ശാസ്ത്രജ്ഞർ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി റോബർട്ടോ സ്പെറൻസ പറഞ്ഞു, "അതിനിടയിൽ, ഞങ്ങൾ പരമാവധി ജാഗ്രതയുടെ പാത പിന്തുടരും". അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഇന്ന് 1200 ജി എം റ്റി മുതൽ ദക്ഷിണാഫ്രിക്കയിൽ നിന്നും അതേ അയൽ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും നിരോധിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു.

പുതിയ കോവിഡ് വകഭേദം എയ്ഡ്‌സ് രോഗിയിൽ നിന്നോ ? വൈറസ് മാറ്റം, കേസുകൾ എന്നിവയെക്കുറിച്ച് അറിയാം...പുതിയ കോവിഡ് വകഭേദം എയ്ഡ്‌സ് രോഗിയിൽ നിന്നോ ? വൈറസ് മാറ്റം, കേസുകൾ എന്നിവയെക്കുറിച്ച് അറിയാം...

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
4

അതേസമയം, ദക്ഷിണാഫ്രിക്കയിൽ മാറ്റം സംഭവിച്ച കോവിഡിന്റെ പുതിയ വകഭേദം 30 - ലധികം പേരിലാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ശാസ്ത്രജ്ഞർ ആശങ്കയിലാണ്. പുതിയ കോവിഡ് വകഭേദം പ്രതിരോധ ശേഷി കുറയാൻ കാരണമായേക്കാവുന്ന വിധമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വൈറോളജിസ്റ്റായ ഡോ. ടോം പീക്കോക്ക് വ്യാഴാഴ്ച സോഷ്യൽ മീഡിയ വഴി കോവിഡ് പുതിയ വകഭേദത്തിന്റെ വിശദാംശങ്ങൾ പോസ്റ്റ് ചെയ്തു, അദ്ദേഹം എഴുതിയത് ഇങ്ങനെ ;- " വിശ്വസിക്കാൻ കഴിയാത്ത വിധം ഉയർന്ന അളവിലുള്ള കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇത് യഥാർത്ഥത്തിൽ ആശങ്കയുണ്ടാക്കുമെന്ന് സൂചിപ്പിക്കുന്നതാണ്". "ആഫ്രിക്കയിലെ ഒരു പ്രദേശത്ത് ഇപ്പോൾ ഈ വൈറസ് വളരെ കുറഞ്ഞ അളവിൽ ആണെന്ന് ഊന്നിപ്പറയേണ്ടതാണ്, എന്നിരുന്നാലും, ആ ഭയാനകമായ പുതിയ വകഭേദം വന്ന വൈറസ് കാരണം നമ്മൾ വളരെയധികം ശ്രദ്ധ കൊടുക്കണം. ഇത് മിക്കവാറും എല്ലാറ്റിനേക്കാളും ആന്റിജനിക് ആയി മോശമാകുമെന്ന് ഊഹിക്കാം" - അദ്ദേഹം എഴുതി.

കോവിഡ് പുതിയ വകഭേദത്തിന്റെ ആദ്യ കേസുകൾ നവംബർ 11 - ന് ബോട്സ്വാനയിൽ സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ദക്ഷിണാഫ്രിക്കയിലും അതേ കോവിഡ് വകഭേദത്തിൽ പെട്ട ഒരു കേസ് സ്ഥിരീകരിച്ചു. ഔദ്യോഗികമായി പുതിയ വകഭേദം രേഖപ്പെടുത്തിയ മറ്റൊരു രാജ്യം ഹോങ്കോങ്ങ് ആണ്. അവിടെ ദക്ഷിണാഫ്രിക്കയിൽ നിന്നും ഒക്ടോബർ 22 മുതൽ നവംബർ 11 വരെ ഹോങ്കോങ്ങിൽ തങ്ങിയ 36 കാരനിൽ കണ്ടെത്തി. ഇയാൾ ക്വാറന്റൈനിൽ ആയിരിക്കുമ്പോൾ ഇത്തരത്തിൽ പ്രത്യേക വകഭേദം നവംബർ 13 - ന് കണ്ടെത്തി.

English summary
New south african covid variant; European Union proposes banning flights from south africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X