Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെല്‍റ്റയുടെ പുതിയ വകഭേദം ബ്രിട്ടനില്‍, അതിതീവ്രം, ബ്രിട്ടനില്‍ അതിവേഗം പടരുന്നു, ഇന്ത്യ ഭയക്കേണ്ട

ലണ്ടന്‍: കൊവിഡിന്റെ തീവ്രത അവസാനിച്ചുവെന്ന യൂറോപ്പ്യന്‍ രാജ്യങ്ങളുടെ വാദം പൊളിയുന്നു. കൂടുതല്‍ ശക്തമായ വകഭേദം ബ്രിട്ടനില്‍ പടര്‍ന്ന് പിടിക്കുകയാണ്. കൊവിഡ് പൂര്‍ണമായും വിട്ടുപോയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എവൈ.4.2 എന്നുള്ള ജനിതകമാറ്റം വന്ന വകഭേദമാണ് ബ്രിട്ടനില്‍ ആകെ പടര്‍ന്ന് പിടിക്കുന്നത്. യുകെയില്‍ വാക്‌സിനേഷന്റെ വേഗം വളരെ പതുക്കെയാണ്. അതുകൊണ്ട് തന്നെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. എവൈ.4.2 ഭീഷണി തല്‍ക്കാലം ഇന്ത്യയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

1

ഡെല്‍റ്റ വേരിയന്റിനേക്കാള്‍ അതിവേഗത്തില്‍ പടരുന്ന വകഭേദമാണ് ബ്രിട്ടനിലുള്ളതെന്ന് ഡോക്ടര്‍മാര്‍ പരയുന്നു. ബ്രിട്ടനില്‍ ഈ വേരിയന്റിന്റെ തീവ്രത പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പുതിയ വകഭേദങ്ങള്‍ കൊണ്ടുള്ള കേസുകളാണ് വര്‍ധിക്കുന്നത്. ഡെല്‍റ്റയെ അപേക്ഷിച്ച് പുതിയ വകഭേദത്തിന് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ബ്രിട്ടനില്‍ അത്തരം കേസുകളുടെ എണ്ണം കൂടുതലാണെന്നതിന് തെളിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ബ്രിട്ടീഷ് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.

കൊറോണവൈറസിന് ജനിതക മാറ്റം വന്നോയെന്ന് അറിയേണ്ടതുണ്ട്. അതല്ലെങ്കില്‍ രോഗത്തിന്റെ തീവ്രത കൂടുന്നത് കൊണ്ട് ജനിതക മാറ്റം വന്നതാണോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. മൊത്തം കേസുകളില്‍ ആറ് ശതമാനം ജനിതക മാറ്റം വന്നവയാണെന്ന് എവൈ.4.2 വിഭാഗത്തില്‍ നിന്നുള്ളതാണ്. വസന്തകാലത്ത് ഡെല്‍റ്റ വേരിയന്റ് കേസുകളില്‍ അതിതീവ്രമായ വര്‍ധനവ് ബ്രിട്ടനിലുണ്ടായിരുന്നു. ബ്രിട്ടനില്‍ വ്യാപകമായ ലോക്ഡൗണിന് ഇത് കാരണമായിരുന്നു. ജൂലായ് മുതല്‍ കഴിഞ്ഞ ആഴ്ച്ച വരെ റെക്കോര്‍ഡ് വേഗത്തിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്.

നിത്യേന 49000 കേസുകളില്‍ അധികം രേഖപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം ജൂലായിലാണ് എവൈ.4.2 ആദ്യമായി ബ്രിട്ടനില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വകഭേദത്തിന് ഏത് സാഹചര്യത്തിലും പിടിച്ച് നില്‍ക്കാനുള്ള ശക്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ളതാണ്. മനുഷ്യ കോശങ്ങളില്‍ അതിവേഗം കയറാന്‍ ഈ വൈറസിന് സാധിക്കും. കൂടുതല്‍ വകഭേദങ്ങളിലൂടെ കോശങ്ങളെ ആക്രമിക്കാനും ഈ വൈറസിന് സാധിക്കും. വളരെ അപകടകാരിയാണ് ഈ വൈറസെന്ന് ലണ്ടന്‍ ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ പറയുന്നു. അതേസമയം ആല്‍ഫയെയും ഡെല്‍റ്റയെയും വെച്ച് നോക്കുമ്പോള്‍ ഇതത്ര അപകടകാരിയല്ലെന്നും ഫ്രാന്‍സിസ് ബലോക്‌സ് പറയുന്നു. പത്ത് ശതമാനത്തോളം വേഗത്തില്‍ വരെ ഇത് പടര്‍ന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+