ചാറ്റ് ബോക്‌സിലെ കിന്നാരം, രാത്രികാലങ്ങളിലെ അസ്വസ്തത വരുത്തി വയ്ക്കുന്നത് ഞെട്ടിക്കും!!

  • By: നൈനിക
Subscribe to Oneindia Malayalam

സിഡ്‌നി: രാത്രിയില്‍ ഉറങ്ങാതെ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. ചില വീഡിയോസ്, ടെക്‌സ്റ്റ് മെസേജുകള്‍, പുലര്‍ച്ച വരെയുള്ള ഫോണ്‍ വിളി കൈമാരക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ വരുത്തി വയ്ക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഓസ്‌ട്രേലിയന്‍ ഗവേഷകരായ മുര്‍ഡോകും ഗ്രിഫ്ത്തും നടത്തിയ പഠനങ്ങള്‍ ഞെട്ടിക്കും.

മൊബൈല്‍ ഫോണ്‍ ഉപയോഗം

മൊബൈല്‍ ഫോണ്‍ ഉപയോഗം

രാത്രിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൗമാരക്കാര്‍ക്കിടയില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു കണക്കെടുക്കുന്നത് ആദ്യമായാണ്.

പഠനം നടത്തിയത്

പഠനം നടത്തിയത്

29 സ്‌കൂളുകളിലെ 1100 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. രാത്രിയില്‍ തുടര്‍ച്ചയായി മെസേജുകള്‍, ഫോണ്‍ കോളുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളിലെ മാനസികാരോഗ്യത്തെ കുറിച്ചാണ് പഠനം നടത്തിയത്.

ഉറക്കം നഷ്ടപ്പെടുന്നു

ഉറക്കം നഷ്ടപ്പെടുന്നു

രാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുന്നതോടെ ഉറക്കം നഷ്ടപ്പെടുകെയും കാലക്രമേണ മാനസിരോഗത്തെ മോശമായി ബാധിക്കുകെയും ചെയ്യുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഓരോ ദിവസവും മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരുമെന്നും ഗവേഷകര്‍ പറഞ്ഞു.

ഉറക്കത്തെ മോശമായി ബാധിക്കും

ഉറക്കത്തെ മോശമായി ബാധിക്കും

രാത്രിയില്‍ മിക്കവരും മൊബൈല്‍ ഫോണ്‍, ടാബലെറ്റ് വഴി ക്രിക്കറ്റ് കാണാറുണ്ട്. പലപ്പോഴും ഇതെല്ലാം കണ്ണിനെയും ഉറക്കത്തെയും മോശമായി ബാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

English summary
Night phone use makes teenagers depressed.
Please Wait while comments are loading...