Get Updates
Get notified of breaking news, exclusive insights, and must-see stories!

പോണ പോക്കില്‍ താലിബാന് ഉഗ്രന്‍ പണി കൊടുത്ത് അമേരിക്ക; ഒരൊറ്റ വിമാനവും അനങ്ങില്ല, ആഹ്ലാദം മങ്ങി

കാബൂള്‍: 20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈനികര്‍ അഫ്ഗാന്‍ വിട്ടു. താലിബാനെ കീഴടക്കാന്‍ സാധിക്കാതെ അമേരിക്കന്‍ സൈന്യം രാജ്യം വിടുമ്പോള്‍ വിമര്‍ശനങ്ങള്‍ നിരവധിയാണ്. താലിബാന്‍ അധികാരത്തിലെത്തിയതോടെ ഒട്ടേറെ ജനങ്ങള്‍ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുകയാണ്. പലരും യാത്രയ്ക്ക് അവസരം തേടി കാബൂള്‍ വിമാനത്താവളത്തിലാണുള്ളത്.

Recommended Video

cmsvideo
    us military disabled scores of aircraft armored vehicles before leaving Kabul airport

    ഇനി 100ല്‍ താഴെ അമേരിക്കക്കാര്‍ മാത്രമാണ് അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാനുള്ളതെന്നും അവര്‍ വൈകാതെ യാത്ര തിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെയാണ് അമേരിക്ക ഒഴിവാക്കിയ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളുമെല്ലാം താലിബാന്‍ പിടിച്ചുവെന്ന വാര്‍ത്തകള്‍ വന്നത്. പക്ഷേ, ആ വിമാനങ്ങള്‍ താലിബാന് ഉപകാരപ്പെടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

    1

    തിങ്കളാഴ്ച രാത്രി 12 മണിക്ക് മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് അമേരിക്കന്‍ സൈനികരുമായുള്ള അവസാന വിമാനം കാബൂളില്‍ നിന്ന് പറന്നുയര്‍ന്നത്. വിമാനം ആകാശത്ത് മറയുന്നത് വരെ താലിബാന്‍കാര്‍ നോക്കി നില്‍ക്കുന്ന ചിത്രങ്ങളും മറ്റും പുറത്തുവന്നിട്ടുണ്ട്. വിമാനം പോയതോടെ താലിബാന്‍ സൈന്യം പടക്കംപൊട്ടിച്ചും ആകാശത്തേക്ക് വെടിവച്ചും ആഘോഷിച്ചു. ഈ ആഘോഷം പക്ഷേ പിന്നീട് മങ്ങി.

    2

    അമേരിക്കന്‍ സൈന്യം ഏറ്റവും കൂടുതല്‍ കാലം നടത്തിയ അധിനിവേശമായിരുന്നു അഫ്ഗാനില്‍. ഇറാഖിലും വിയറ്റ്‌നാമിലും ഇത്രയും കാലം യുഎസ് സൈന്യം അധിനിവേശം നടത്തിയിരുന്നില്ല. 20 വര്‍ഷമാണ് യുഎസ് സൈന്യം അഫ്ഗാനില്‍ തുടര്‍ന്നത്. പതിനായിരങ്ങള്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം നശിച്ചു. നിരവധി അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും അതിനേക്കാള്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    3

    അമേരിക്കന്‍ സൈനികര്‍ രാജ്യംവിട്ട പിന്നാലെ കാബൂളിലെ വിമാനത്താവളത്തിലുള്ള യുഎസ് കേന്ദ്രത്തിലെത്തി താലിബാന്‍കാര്‍. നിരവധി വിമാനങ്ങള്‍ അവിടെ നിര്‍ത്തിയിട്ടിരുന്നെങ്കിലും ഒന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രവര്‍ത്തന രഹിതമാക്കിയ ശേഷമാണ് അമേരിക്കന്‍ സൈന്യം കാബൂള്‍ വിട്ടതത്രെ. താലിബാന്‍കാര്‍ വിമാന കേന്ദ്രത്തില്‍ കടന്ന വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    4

    അമേരിക്കയുടെ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ താലിബാന്‍ സൈനികര്‍ പരിശോധിച്ചു. എന്നാല്‍ ഇവയെല്ലാം പ്രവര്‍ത്തന രഹിതമാക്കിയാണ് സൈനികര്‍ പോയതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍, റോക്കറ്റ് പ്രതിരോധ സംവിധാനം, കവചിത വാഹനങ്ങള്‍ എന്നിവയെല്ലാം കാബൂളിലെ താവളത്തിലുണ്ടായിരുന്നു. ഒന്നും പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

    പ്രണയം നിറച്ച് പ്രിയങ്ക ചോപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

    5

    73 വിമാനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ കെന്നത്ത് മക്കന്‍സി പറഞ്ഞു. ഇനി അവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പറക്കാനുള്ള ശേഷി ആ വിമാനങ്ങള്‍ക്കില്ല. ആര്‍ക്കും പ്രവര്‍ത്തിപ്പിക്കാനും സാധിക്കില്ലെന്നും അമേരിക്കന്‍ സൈനിക ജനറല്‍ പറഞ്ഞു.

    6

    കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഐസിസ് തീവ്രവാദികള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം പിന്നീട് വ്യോമാക്രമണം നടത്തി. പക്ഷേ, ഈ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ നിരവധി നിരപാധികളുമുണ്ടായിരുന്നു. ഈ ആക്രമണത്തിന് ഉപയോഗിച്ച ശേഷമാണ് സൈനിക വാഹനങ്ങളും മറ്റും പ്രവര്‍ത്തനരഹിതമാക്കിയതത്രെ. റോക്കറ്റാക്രമണം ചെറുക്കാനുള്ള സംവിധാനവും നശിപ്പിച്ചിട്ടുണ്ട്.

    7

    സിഐഎയുടെ കാബൂളിലെ കേന്ദ്രം അമേരിക്ക നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ നശിപ്പിക്കുകയാണ് ചെയ്തത്. സമാനമായ രീതിയില്‍ വിമാന കേന്ദ്രവും നശിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഭാവിയില്‍ ഇത് ഉപയോഗിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ബോംബിട്ട് തകര്‍ത്തില്ല. പകരം വിമാനങ്ങളും മറ്റും പ്രവര്‍ത്തനരഹിതമാക്കി. 27 ഹംവികളും 73 വിമാനങ്ങളുമാണ് ഇത്തരത്തില്‍ നശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സാമ്പത്തികമായി വലിയ നഷ്ടമാണ് ഇതിലൂടെ അമേരിക്കക്കുണ്ടായിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+