കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയന്‍ മിസൈല്‍ ദക്ഷിണ കൊറിയയ്ക്ക് സമീപം പതിച്ചു, മറുപടി നല്‍കി ദക്ഷിണ കൊറിയയും

Google Oneindia Malayalam News

സിയോള്‍: ഇടവേളയ്ക്ക് ശേഷം ഉത്തര കൊറിയ-ദക്ഷിണ കൊറിയ ബന്ധം വഷളാകുന്നു. ബുധനാഴ്ച ഒരു ഉത്തര കൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ ദക്ഷിണ കൊറിയയുടെ തീരത്ത് നിന്ന് 60 കിലോമീറ്ററില്‍ താഴെയായി ലാന്‍ഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ മറുപടിയെന്നോണം പ്രതിഷേധ സൂചകമായി മിസൈലുകള്‍ വിക്ഷേപിക്കാന്‍ ദക്ഷിണ കൊറിയയും ഒരുങ്ങി. മിസൈല്‍ ദക്ഷിണ കൊറിയയുടെ നോര്‍ത്തേണ്‍ ലിമിറ്റ് ലൈനിന് (NLL) തെക്ക് തര്‍ക്കപ്രദേശമായ അന്തര്‍-കൊറിയന്‍ സമുദ്രാതിര്‍ത്തിയില്‍ ആണ് പതിച്ചത് എന്നും ഇത് അധിനിവേശത്തിനുള്ള ശ്രമമാണ് എന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ പ്രതികരിച്ചു.

1

1953 ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം വിഭജിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഉത്തര കൊറിയന്‍ മിസൈല്‍ ദക്ഷിണ കൊറിയയ്ക്ക് സമീപം എത്തുന്നത് എന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. മറുപടിയായി ദക്ഷിണ കൊറിയന്‍ യുദ്ധവിമാനങ്ങള്‍ മൂന്ന് എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ എന്‍ എല്‍ എല്ലിന് കുറുകെ കടലിലേക്ക് തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.

ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും പണമടയ്ക്കണം... നിരക്കുകള്‍ ഇങ്ങനെ; കടുപ്പിച്ച് മസ്‌ക്<br />ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും പണമടയ്ക്കണം... നിരക്കുകള്‍ ഇങ്ങനെ; കടുപ്പിച്ച് മസ്‌ക്

2

വോണ്‍സാനില്‍ നിന്ന് കടലിലേക്ക് തൊടുത്ത മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്നാണ് ഉത്തരകൊറിയന്‍ ആയുധം എന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ഉത്തര കൊറിയയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള 10 മിസൈലുകള്‍ തൊടുത്തുവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

3

ഈ വര്‍ഷം റെക്കോര്‍ഡ് എണ്ണം മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. കൂടാതെ 2017 ന് ശേഷം ആദ്യമായി ആണവായുധ പരീക്ഷണം നടത്താനുള്ള സാങ്കേതിക തയ്യാറെടുപ്പുകള്‍ ഉത്തര കൊറിയ പൂര്‍ത്തിയാക്കിയതായി സിയോളിലെയും വാഷിംഗ്ടണിലെയും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

4

എന്നാല്‍ സഖ്യകക്ഷികളുടെ അഭ്യാസങ്ങള്‍ക്കുള്ള മറുപടിയായാണ് വിക്ഷേപണങ്ങള്‍ എന്നാണ് ഉത്തര കൊറിയ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വിജിലന്റ് സ്റ്റോം എന്ന പേരില്‍ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി വ്യോമാഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇത് ഉത്തരകൊറിയയെ പ്രകോപിച്ചിരുന്നു.

English summary
North Korean ballistic missile landed less than 60 kilometers off the coast of South Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X