യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം, ഒമൈക്രോണിന് കാരണം അത് മാത്രം, വാക്‌സിനും രക്ഷിക്കില്ല

ലണ്ടന്‍: ഒമൈക്രോണിന്റെ പുതിയ വിവരങ്ങള്‍ ലോകത്തെ ഭയപ്പെടുത്തുന്നു. പലയിടത്തും വാക്‌സിനേഷനെ ഭേദിച്ച് റെക്കോര്‍ഡ് വേഗത്തിലാണ് രോഗം വര്‍ധിക്കുന്നത്. ഡെല്‍റ്റിയുടെ രൂക്ഷതയ്ക്കിടയിലാണ് ഒമൈക്രോണ്‍ കൂടി വന്നിരിക്കുന്നത്. അതേസമയം വാക്‌സിന്‍ ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിനും നല്‍കിയിട്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്.

യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗത്തിന് സമാനമായ സാഹചര്യമാണ് ഉള്ളത്. ഒമൈക്രോണിന് കാരണം വികസിത രാജ്യങ്ങളുടെ നയം കൂടിയാണെന്ന വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത് ഒമൈക്രോണിനെ ഭയക്കേണ്ടെന്നാണ്.

1

ജര്‍മനി, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ 50000 കേസുകളാണ് നിത്യേന റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച്ച ജര്‍മനിയില്‍ മാത്രം 65584 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മനിയില്‍ നല്ലൊരു ശതമാനവും വാക്‌സിന്‍ എടുത്തതാണ് എന്നതാണ് ഞെട്ടിക്കുന്നത്. പത്തോളം രാജ്യങ്ങളില്‍ 20000 കേസുകള്‍ക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പിലും യുഎസ്സിലുമായിട്ടാണ് ഈ രാജ്യങ്ങള്‍. പുതിയൊരു തരംഗം തന്നെയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. വാക്‌സിന്‍ എടുക്കാതിരിക്കുന്നതും വലിയ തോതിലുള്ള കൊവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ട്. അതേസമയം യൂറോപ്പിലും അമേരിക്കയിലുമായി വാക്‌സിന്‍ ധാരാളം ബാക്കിയുണ്ട്. എന്നാല്‍ ആഫ്രിക്കയില്‍ നേരെ തിരിച്ചാണ്. ഇതിന് കാരണം ഈ രാജ്യങ്ങളുടെ നിലപാട് തന്നെയാണ്.

2

വാക്‌സിന്റെ നല്ലൊരു ശതമാനവും വികസിത രാജ്യങ്ങളാണ് കൈവശം വെച്ചിരിക്കുന്നത്. ഇത് മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള മടിയും ഇവര്‍ക്കുണ്ട്. പെട്ടെന്ന് യാതൊരു കാരണവും ഇല്ലാതെയാണ് കൊവിഡ് തരംഗം ഈ രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്നത്. 70 ശതമാനത്തോളം ജനങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായ രാജ്യങ്ങളാണ്. ഇന്ത്യയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ എടുത്തവര്‍ ജനസംഖ്യയുടെ 32 ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ നിത്യേനയുള്ള കേസുള്‍ എട്ടായിരത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ ആദ്യ ഡോസ് ബഹുഭൂരിപക്ഷം പേര്‍ക്കും ഇന്ത്യയില്‍ ലഭ്യമായിട്ടുണ്ട്. അതാണ് ഡെല്‍റ്റ തരംഗത്തെ പ്രതിരോധിക്കുന്നതിലും ഇന്ത്യക്ക് ഗുണകരമായത്.

3

റഷ്യയാണ് കൊവിഡിന്റെ പുതിയ ഹബ്ബായി മാറിയിരിക്കുന്നത്. 34000 കേസുകളാണ് ഒരു ദിവസം ഇവിടെ രേഖപ്പെടുത്തുന്നത്. എന്നാല്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയില്‍ കേസുകള്‍ കുറവാണ്. ഇവിടെ വാക്‌സിനേഷന്‍ വളരെ കുറവാണ്. ജനസംഖ്യയുടെ 38 ശതമാനം മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വാക്‌സിനെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഡെല്‍റ്റ വേരിയന്റിന് മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് കൂടുതല്‍ പേരിലേക്ക് പടരാനുള്ള കരുത്തുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്‌സിനെടുക്കാത്തവരാണ് രോഗം ബാധിച്ച് ആശുപത്രിയിലേക്ക് കൂടുതലായി എത്തുന്നത്. കുട്ടികളിലും വ്യാപകമായി കേസുകള്‍ കൂടുന്നുണ്ട്.

4

അതേസമയം ഇന്ത്യയിലെ കേസുകള്‍ കുറയുന്നതിനും കാരണമുണ്ട്. ജനസംഖ്യയുടെ നല്ലൊരു ശതമാനവും ഇന്ത്യയില്‍ കൊവിഡ് വന്ന് പോയവരാണ്. ഏപ്രില്‍-മെയ് മാസങ്ങളിലായി ഡെല്‍റ്റ വേരിയന്റ് ഇന്ത്യയിലെ നല്ലൊരു ശതമാനത്തെയും ബാധിച്ചിരിക്കാനാണ് സാധ്യത. ഒപ്പം ആദ്യ ഡോസ് വാക്‌സിന്‍ നല്ലൊരു ശതമാനത്തിന് ലഭിച്ചതും ഇന്ത്യയെ സഹായിച്ചിട്ടുണ്ടാവാം. രണ്ടാം ഡോസ് എല്ലാവര്‍ക്കും ലഭ്യമാക്കിയാല്‍ മാത്രമേ ഒമൈക്രോണ്‍ ഭീതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യക്ക് സാധിക്കൂ. 20 കോടി ഡോസുകളെങ്കിലും വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഇതില്‍ പകുതി മാത്രം മതി എല്ലാ വിഭാഗം ആളുകളെയും വാക്‌സിനേഷന് വിധേയമാക്കാന്‍. 43 കോടി പേരെയാണ് ഇന്ത്യ വാക്‌സിനേഷന് വിധേയമാക്കിയത്. ഇത് യുഎസ്സിനെയും യൂറോപ്പ്യന്‍ രാജ്യങ്ങളെയും വെച്ച് നോക്കുമ്പോള്‍ കുറവാണ്.

5

യൂറോപ്പ്യന്‍ യൂണിയന് അടക്കം വാക്‌സിന്‍ വിതരണത്തില്‍ ഇരട്ടത്താപ്പുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതില്‍ ഇയു പരാജയമാണ്. ആര്‍ക്കും താല്‍പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ഇന്ത്യ ഇക്കാര്യത്തില്‍ ഭേദപ്പെട്ട സമീപനമാണ് ആഫ്രിക്കന്‍ രാജ്യങ്ങളോട് അടക്കം കാണിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കുന്നുണ്ട്. വാക്‌സിന്‍ നയതന്ത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് വാക്‌സിന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട് കേന്ദ്രം. പരാഗ്വെ, ബോത്സ്വാന, വിയറ്റ്‌നാം, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, കാമറൂണ്‍, യുഎഇ, എന്നിവിടങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+