
ലോകത്തെ ഭീതിയിലാക്കി ഒമൈക്രോണ്‍; 30 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു, ഇന്ത്യയില്‍ രണ്ട് കേസുകള്‍
ജനീവ : കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ കോവിഡ് - 19 വകഭേദം ഇപ്പോള്‍ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടനയുടെ ( ഡബ്ല്യു എച്ച് ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അഞ്ചോ ആറോ മേഖലകളില്‍ നിന്നാണ് ഈ രാജ്യങ്ങള്‍ വരുന്നതെന്നും ഈ സംഖ്യ ഉയരാനും സാധ്യതയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യം ലോകാരോഗ്യ സംഘടന ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ഇന്ത്യയിലും ഒമൈക്രോണ്‍; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഒമൈക്രോണിനെക്കുറിച്ച് ഞങ്ങള്‍ കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ പകരുന്നതിലും രോഗത്തിന്റെ തീവ്രതയിലും പരിശോധനകള്‍, ചികിത്സകള്‍, വാക്സിനുകള്‍ എന്നിവയുടെ ഫലപ്രാപ്തിയിലും അതിന്റെ സ്വാധീനത്തെക്കുറിച്ച് ഇനിയും കൂടുതല്‍ പഠിക്കാനുണ്ട്. ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടനയുടെ സന്ദേശം ആവര്‍ത്തിച്ചുകൊണ്ട് പകരം രാജ്യങ്ങള്‍ 'അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ക്കനുസൃതമായി യുക്തിസഹവും ആനുപാതികവുമായ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികള്‍' സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ( യു എന്‍ ) ഹെല്‍ത്ത് ഏജന്‍സി മേധാവി അഭിപ്രായപ്പെട്ടു.
യാത്രയ്ക്ക് മുമ്പോ അല്ലെങ്കില്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴോ യാത്രക്കാരെ സ്ക്രീനിംഗ് ചെയ്യുക , അന്താരാഷ്ട്ര യാത്രക്കാരുടെ നിര്‍ബന്ധിത ക്വാറന്റൈന് എന്നിവ യാത്രാ നിരോധനത്തിന് പകരം ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം പരിശോധിക്കുന്നതിനുള്ള ചില വഴികളാണെന്ന് ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. തങ്ങളുടെ രാജ്യത്ത് നിന്ന് വരുന്ന വിമാനങ്ങള്‍ക്കുള്ള യാത്രാ നിരോധനത്തെ നീതീകരിക്കാനാവില്ലെന്ന ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ജോ ഫാഹ്ലയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ വാക്കുകള്‍ .
മോഡലുകളുടെ മരണം: ഉന്നതർ കുടുങ്ങുമോയെന്ന് ഭയം; ഹാർഡ് ഡിസ്ക് എവിടെ പോയി? അന്വേഷണം നിലച്ച മട്ടിൽ
അതേസമയം, ഇന്ത്യയിലും ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 66 ഉം 46 ഉം വയസുള്ള രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും . ഓരോ സംസ്ഥാനങ്ങളോടും പരിശോധന ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമൈക്രോണ്‍ കണ്ടെത്തലിനെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല, എന്നാല്‍ അവബോധം അത്യന്താപേക്ഷിതമാണ് . എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മുമ്പത്തെ വകഭേദത്തേക്കാള്‍ ഒമൈക്രോണിന് കൂടുതല്‍ വ്യാപനശേഷിയുണ്ടാകാമെന്നാണ് ആദ്യകാല സൂചനകള്‍ നല്‍കുന്നത്. എന്നിരുന്നാലും, മാരകമാണോ എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി .
അതേ സമയം , ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ ഒമൈക്രോണ്‍ വേരിയന്റിനെക്കുറിച്ചുള്ള പരിഭ്രാന്തി രാജ്യങ്ങളെ അവരുടെ അതിര്‍ത്തികള്‍ വീണ്ടും അടയ്ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരെയും ഏഴ് മുതല്‍ 10 ദിവസം വരെ ക്വാറന്റൈന് ചെയ്യുകയോ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയോ ചെയ്യണമെന്നാണ് മിലാന് സര്‍വകലാശാലയിലെ പ്രമുഖ ഇറ്റാലിയന്‍ വൈറോളജിസ്റ്റായ ഫാബ്രിസിയോ പ്രെഗ്ലിയാസ്കോ അഭിപ്രായപ്പെട്ടത് .
ലോകത്ത് ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍
ഇന്ത്യ - 2
ബോട്സ്വാന - 19
ദക്ഷിണാഫ്രിക്ക - 77
നൈജീരിയ - 3
യുണൈറ്റഡ് കിംഗ്ഡം - 22
ദക്ഷിണ കൊറിയ - 5
ഓസ്ട്രേലിയ - 7
ഓസ്ട്രിയ - 1
ബെല്‍ജിയം - 1
ബ്രസീല്‍ - 3
ചെക്ക് റിപ്പബ്ലിക് - 1
ഫ്രാന്‍സ് - 1
ജര്‍മ്മനി - 9
ഹോങ്കോംഗ് - 4
ഇസ്രായേല്‍ - 4
ഇറ്റലി - 9
ജപ്പാന് - 2
നെതര്‍ലാന്‍ഡ്സ് - 16
നോര്‍വേ - 2
സ്പെയിന് -2
പോര്‍ച്ചുഗല്‍ - 13
സ്വീഡന് -3
കാനഡ - 6
Recommended Video
ഡെന്മാര്ക്ക് - 4