സ്റ്റേജ് പരിപാടിയ്ക്കുള്ള ക്ഷണം നിരസിച്ചു: നടിയെ അക്രമികൾ വെടിവെച്ചുകൊലപ്പെടുത്തി, പ്രതികാരനടപടി!

  • Written By:
Subscribe to Oneindia Malayalam

പെഷവാര്‍: സ്റ്റേജ് പരിപാടിയ്ക്ക് പങ്കെടുക്കാൻ വിസമ്മതിച്ച നടിയെ വെടിവെച്ചുകൊന്നു. പാകിസ്താനിലെ ഖൈബർ പാഖ്തുൻഖ്വ പ്രവിശ്യയിലെ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതിനെ തുടർന്നാണ് മൂന്ന് ആയുധധാരികൾ‍ ചേര്‍ന്ന് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കുറ്റവാളികളായ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയ പോലീസ് ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

നടിയുടെ സുംബുൾവിലെ വീട് തകർത്ത് അകത്ത് കടന്ന ശേഷമാണ് ഇവർ‍ക്കെതിരെ വെടിയുതിർത്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുറ്റവാളികൾ ആവശ്യപ്പെട്ടത് പ്രകാരം സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാവാത്തതിനെ തുടർ‍ന്നാണ് നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികൾ കടന്നുകളയുകയായിരുന്നുവെന്ന് പാക് ദിനപത്രം ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു.

gun-shoot

നടിയുടെ മുത്തച്ഛന്റെ പരാതിയിൽ കേസെടുത്ത പോലീസ് മൂന്ന് അക്രമികള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന നയീമാണ് അക്രമികളിൽ ഒരാൾ. പാസ്റ്റോ ഗായിക ഗസല ജാവേദിന്റെ ഭർത്താവ് ജംഹാഗീറാണ് കുുറ്റവാളികളിൽ ഒരാൾ. കുറ്റവാളിയായ ജഹാംഗീര്‍ വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയാണ്. 70 മില്യണിനടുത്ത് പിഴയും ഇയാൾക്ക് വിധിച്ചിട്ടുണ്ട്. 2013 ഡിസംബറിലാണ് സ്വാത്ത് ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗായികയും ഭാര്യയുമായിരുന്ന ഗസല ജാവേദിനെയും പിതാവ് ജാവേദ് ഖാനെയും കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസുകളാണ് ജംഹാഗീംറിനെതിരെയുള്ളത്. ഗസലയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് പിന്നീട് 2014 മെയ് മാസത്തിൽ ഇയാളെ പെഷവാർ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

English summary
A Pashto theatre actress was shot dead by three gunmen after she refused to go with them for a private event in Pakistan's Khyber Pakhtunkhwa province, police said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്