Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി പാകിസ്താന്‍, വ്യോമാക്രമണത്തിന് പിന്നാലെ തിരിച്ചടി

ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിനെതിരെ നടപടി ആരംഭിച്ച് പാകിസ്താന്‍. തെഹ്‌റാനിലെ നയതന്ത്ര പ്രതിനിധിയെ മടക്കി വിളിച്ചിരിക്കുകയാണ് പാകിസ്താന്‍. അത് മാത്രമല്ല പാകിസ്താനിലെ ഇറാനിയന്‍ നയതന്ത്ര പ്രതിനിധിയെയും പാകിസ്താന്‍ പുറത്താക്കി.

അതേസമയം ഇറാനിലേക്കുള്ള ഉന്നത തല സന്ദര്‍ശനങ്ങളെല്ലാം പാകിസ്താന്‍ റദ്ദാക്കി. നേരത്തെ ആസൂത്രണം ചെയ്ത സന്ദര്‍ശനങ്ങളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായവ ആണ് റദ്ദാക്കിയിരിക്കുന്നത്. തീവ്രവാദ ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ പാകിസ്താനുമായുള്ള ബന്ധം ഇതോടെ വഷളായിരിക്കുകയാണ്.

pakistan-iran-attack

അതേസമയം ഇറാന്റെ അംബാസിഡര്‍ നിലവില്‍ സന്ദര്‍ശനത്തിനായി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തോട് തിരിച്ചുവരേണ്ടെന്നും നിര്‍ദേശിച്ചതായി വിദേശകാര്യ വക്താവ് മുംതാസ് സാഹ്ര ബലോച്ച് പറഞ്ഞു. ഇറാനുമായി ഏറ്റവും അടുത്ത ബന്ധത്തിലായിരുന്നു പാകിസ്താന്‍.

കഴിഞ്ഞ ദിവസം ഇറാനിയന്‍ ഭരണാധികാരിയുമായി പാകിസ്താന്‍ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. അതേ ദിവസം തന്നെയാണ് ആക്രമണം ഉണ്ടായത്. ജെയ്ഷ് അല്‍ അദില്‍ തീവ്രവാദി ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്‍ പറയുന്നു.ഇവര്‍ ഇറാനില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്നാണ് ആരോപണം.

പ്രകോപനമില്ലാതെയുള്ള ആക്രമണമെന്നാണ് പാകിസ്താന്‍ സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചത്. കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും, ഇറാന്റെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായും പാകിസ്താന്‍ പറഞ്ഞു.അതേസമയം ഇറാന്റെ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

കുട്ടികളുടെ മരണവും അവര്‍ സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയെന്നും, അവര്‍ മിസൈലും ഡ്രോണുകളും ഉപയോഗിച്ച് തകര്‍ത്തുവെന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാനും പാകിസ്താനും ഇരുരാജ്യങ്ങളിലെയും തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണങ്ങളെ പലപ്പോഴും വിമര്‍ശിക്കാറുണ്ട്.

പാകിസ്താന്റെ ഉന്നത നേതാക്കള്‍ ദാവോസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിത്. ലോക ഇക്കണോമിക് ഫോറത്തിന്റെ യോഗം നടന്നുകൊണ്ടിരിക്കെയാണ് കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍ ഇറാന്റെ ആക്രമണം ഈ ബന്ധം ആകെ താളം തെറ്റിച്ചിരിക്കുകയാണ്. ജെയ്ഷ് അല്‍ ആദില്‍ എന്ന തീവ്രവാദ സംഘടന ആര്‍മി ഓഫ് ജസ്റ്റിസ് എന്നും അറിയപ്പെടാറുണ്ട്. 2012ലാണ് ഇത് രൂപീകരിച്ചത്. പാകിസ്താനില്‍ ഈ സംഘടനയ്ക്ക് വലിയ സാന്നിധ്യമുണ്ട്. അതിര്‍ത്തി മേഖകളിലാണ് ഇവരുമായി ഇറാന് പ്രശ്‌നങ്ങളുള്ളത്.

ഇറാനിയന്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ മാസം വലിയ ആക്രമണം നടന്നിരുന്നു. പതിനൊന്ന് ഇറാനിയന്‍ പോലീസ് ഓഫീസര്‍മാരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ജെയ്ഷ് അല്‍ ആദിലാണ് ഇറാന്‍ ആഭ്യന്തര മന്ത്രി അഹമ്മദ് വാഹിദി പറഞ്ഞിരുന്നു. പാകിസ്താനിലെ പാഞ്ച്ഗുര്‍ മേഖലയില്‍ നിന്നാണ് ഈ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും വാഹിദി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+