പാക് സൈന്യവും ഭീകരരും തമ്മില്‍ കൂടിക്കാഴ്‌ച ; മേഖലയില്‍ സമാധാനം പുലരണമെന്ന് ആവശ്യം
ഇസ്ലാമബാദ്: ഭീകര സംഘടനയുമായി സമാധാന ചര്‍ച്ച നടത്തി പാക് സൈന്യം. പാക് സൈനിക മേധാവികള്‍ തെഹരീക്-ഇ-താലിബാൻ-പാകിസ്താൻ സംഘടനയുമായാണ് കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തുടർച്ചയായ ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ചർച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂകഴിഞ്ഞ വർഷം മുതൽക്ക് സൈന്യവും ടിടിപിയുമായി അനൗദ്യോഗികമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നാല്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളതായി ഇരുവിഭാഗത്തു നിന്നും അറിയിപ്പുണ്ടായിട്ടില്ല. ടിടിപിയുടെ പിരിച്ചുവിടലും ഭീകരവാദികൾ ആയുധം താഴെവെക്കലും ഭരണഘടനയെ അംഗീകരിക്കലുമാണ് രാഷ്ട്രീയ നേതത്വം മുന്നോട്ടു വെയ്ക്കുന്ന ഉപാധികൾ.

എന്നാൽ കിഴക്കൻ പാകിസ്താനിലെ ആദിവാസി മേഖലയിലെ സൈനിക സാന്നിദ്ധ്യം പിൻവലിക്കണമെന്നും 2018ലെ ഖൈബർ പഖതുൻഖാവയുമായി ആദിവാസി സംഘങ്ങളെ കൂട്ടിയിണക്കാൻ നടത്തിയ ശ്രമങ്ങളെ അസാധുവാക്കുക, ജയിലിലായ ടിടിപി ഭീകരവാദികളെ മോചിപ്പിക്കുക, തങ്ങൾക്ക് ഉണ്ടായ നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയാണ് ടിടിപി മുന്നോട്ട് വെച്ച ആവശ്യങ്ങൾ
അഫ്ഗാനിസ്താനിലെ ടിടിപിയുമായി ആശയമിനിമയം തുടങ്ങിയതിനു ശേഷം ആയുധധാരികളായ ഭീകരരുമായുള്ള പാക് സൈന്യത്തിൻറെ ആദ്യ കൂടിക്കാഴ്ചയാണ് ഇത്. പാക് ദേശീയ സുരക്ഷയെ സംബന്ധിച്ച ചർച്ചയിൽ പാർലമെന്‍റ് കമ്മറ്റിക്കു മുന്നിൽ റിപ്പോർട്ട് അവതരിപ്പിക്കുമ്പോഴാണ് സൈനിക വൃത്തങ്ങൾ ഈ വിവരങ്ങൾ അറിയിച്ചതെന്ന് ഡോൺ ന്യൂസ് പേപ്പർ റിപ്പോര്‍ട്ട് ചെയ്തു.
അനുപമ... ഇറ്റ്‌സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications