കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രി; കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് ആഗ്രഹമുണ്ടെന്ന പരാമര്‍ശത്തില്‍ യൂടേണടിച്ച് പാകിസ്താന് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ഇന്ത്യയുമായി താല്‍പര്യമുണ്ടെന്നായിരുന്നു ഷരീഫിന്റെ പ്രതികരണം.

കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്നാണ് അദ്ദേഹം വിശദീകരിച്ചു. നേരത്തെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ഷരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇമ്രാന്റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു.

1

പാകിസ്താനില്‍ വലിയ വിവാദവും ഇതേ തുടര്‍ന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പാക് പ്രധാനമന്ത്രി പരാമര്‍ശം തിരുത്തിയത്.

കശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് പുനസ്ഥാപിക്കണമെന്നും, ഇല്ലെങ്കില്‍ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നും ഷെരീഫ് വ്യക്തമാക്കി.

ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനംലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം

നേരത്തെ അല്‍ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. പ്രളയക്കെടുതിയും, സാമ്പത്തിക തകര്‍ച്ചയും കാരണം പാകിസ്താന്‍ നട്ടംതിരിയുന്ന വേളയിലാണ് ചര്‍ച്ചയ്ക്ക് താല്‍പര്യം അറിയിച്ചിരിക്കുന്നത്.

പാകിസ്താനും ഇന്ത്യയും അയല്‍ക്കാരാണ്. കലഹമല്ല, വികസനമാണ് വേണ്ടത്. ഇരുരാജ്യങ്ങളും അടുപ്പത്തോടെ കഴിയേണ്ടവരാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

ഇന്ത്യയുമായി അടുത്ത ബന്ധമുള്ള മൂന്നാമതൊരു രാജ്യത്തെയും ഒപ്പമിരുത്തി ചര്‍ച്ചകളാവാമെന്ന സൂചനയാണ് ഷെറീഫ് നല്‍കിയത്. നേരത്തെ യുഎഇ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് അറിയിച്ചതാണ്. ഇതിനെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരുടെ പിന്തുണയുണ്ടെന്നും അറിയിച്ചിരുന്നു.

ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയിലൂടെയാണ് പാകിസ്താന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ധാരാളം സഹായങ്ങള്‍ ഇന്ത്യ അടക്കമുള്ളവരില്‍ നിന്ന് പാകിസ്താന് ആവശ്യമാണ്. അവശ്യ സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

ഡോളര്‍ കരുതല്‍ നിക്ഷേപം കുറഞ്ഞ് വരികയാണ്. യുഎഇയോട് ഒരിക്കല്‍ കൂടി സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താന്‍.

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കുംമുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

നേരത്തെ യുഎഇ സന്ദര്‍ശന വേളയിലാണ് ഷഹബാസ് ഷരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം രണ്ട് ബില്യണ്‍ കടമായി നല്‍കുമെന്ന് യുഎഇ ഉറപ്പ് നല്‍കിയിട്ടുണ്ട്. സൗദിയും, യുഎഇയുമാണ് പാകിസ്താനെ ധാരാളം സഹായിച്ചിരിക്കുന്നത്.

ഇരുവരും പാകിസ്താന്റെ സഹോദര രാഷ്ട്രങ്ങളാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. അതേസമയം ഇനി ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ കൂടുതല്‍ സഹായമാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുമായുള്ള യുദ്ധത്തില്‍ നിന്ന് പാകിസ്താന്‍ പാഠം പഠിച്ചുവെന്ന് നേരത്തെ ഷരീഫ് പറഞ്ഞിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മയും, പട്ടിണിയും, ദാരിദ്ര്യവും വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

English summary
pakistan pm shehbaz sharif changed his remarks asks india to re establish kashmir special status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X