Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനില്‍ വ്യാപക കൊള്ള, പാകിസ്താന്‍ തീവ്രവാദ സംഘടനകളുടെ അഴിഞ്ഞാട്ടം, ലക്ഷ്യം അത് മാത്രം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ നഗരത്തില്‍ അടിമുടി കലാപാന്തരീക്ഷം. വ്യാപക കൊള്ളയാണ് അരങ്ങേറുന്നത്. ജനങ്ങളുടെ വീടുകളിലും കടകളിലും കയറി വ്യാപക കൊള്ളയാണ് നടക്കുന്നത്. പാകിസ്താന്റെ പിന്തുണയോടെ ഭീകര സംഘടനകളാണ് വ്യാപകമായ അക്രമത്തിനും കൊള്ളയ്ക്കും നേതൃത്വം നല്‍കുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബയും ജെയ്‌ഷെ മുഹമ്മദുമാണ് കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നത്. സാധാരണ ജനങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കൊള്ള നടത്തുന്നത്. പല ഗ്രാമങ്ങളിലും ഇവര്‍ ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ഭീകര സംഘടനകളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി അഫ്ഗാന്‍ മാറിയിരിക്കുകയാണ്.

1

കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

കാബൂളിലെ വിവിധ ഇടങ്ങളില്‍ രണ്ട് ഭീകരസംഘടനകള്‍ക്കും ചെക് പോയിന്റുകള്‍ ഉണ്ട്. ജനങ്ങളില്‍ പണം തട്ടിയെടുക്കാനുള്ള കേന്ദ്രങ്ങളാണിത്. ചാരിറ്റി എന്ന പേരിലാണ് ഇവര്‍ പണം നിര്‍ബന്ധിച്ച് പിരിക്കുന്നത്. ഒരാളെ പോലും ഇവര്‍ വെറുതെ വിടുന്നില്ല. ടെലിവിഷനുകളും ഫ്രിഡ്ജുകളും വരെ ഇവര്‍ മോഷ്ടിച്ച് കൊണ്ടുപോവുകയാണ്. നിരവധി ഇലക്ട്രോണിക് സാധനങ്ങള്‍ പലതും പാക് തീവ്രവാദികള്‍ കൊണ്ടുപോയെന്ന് ദൃക്‌സാക്ഷികളും പറയുന്നു. അഫ്ഗാനിലെ പല ഗ്രാമങ്ങളും വീടുകളും ഒന്നൊഴിയാതെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. നേരത്തെ യുഎസ് സൈന്യത്തിനെതിരെ താലിബാനൊപ്പം ചേര്‍ന്ന് ലഷ്‌കറും ജെയ്ഷും പോരാടിയിരുന്നു. ലഷ്‌കറിന്റെ തീവ്രവാദ ക്യാമ്പ് ഹെല്‍മണ്ട് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താലിബാനാണ് ഈ മെഗാ തീവ്രവാദി ക്യാമ്പിന് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നത്. അതേസമയം ഇവരുടെ സഹായം സ്വീകരിച്ചത് കൊണ്ട് തന്നെ അഫ്ഗാനില്‍ ഇനി ഈ രണ്ട് തീവ്രവാദ ഗ്രൂപ്പുകളുടെയും വിളയാട്ട ഭൂമിയായിരിക്കും. പാകിസ്താന്‍ കൂടുതല്‍ ഭീകരവാദ ക്യാമ്പുകള്‍ അഫ്ഗാന്‍ മണ്ണില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പാകിസ്താനിലുള്ള ഭീകര സംഘടനകളെ മുഴുവന്‍ അഫ്ഗാനിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് മാറണമെങ്കില്‍ പാകിസ്താനില്‍ ഭീകര സംഘടനകള്‍ ഇല്ലാതാവണം. ഒപ്പം ഭീകരവാദ ഫണ്ടിംഗില്ലെന്നും ബോധ്യമാവണം.

നിലവില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് പാകിസ്താനുള്ളത്. ഒപ്പം മൊത്ത ബജറ്റിന്റെ വലിയൊരു ശതമാനവും കടമാണ്. ഇതിനെ മറികടക്കണമെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് വായ്പകള്‍ ലഭിക്കണം. മറ്റ് സഹായങ്ങളും ആവശ്യമാണ്. ഭീകര സംഘടനകളെ സഹായിക്കുന്നത് കൊണ്ട് ഗ്രേ ലിസ്റ്റിലുള്ളതിനാല്‍ ഇതൊന്നും സാധ്യമല്ല. ഇവരുടെ പ്രവര്‍ത്തന കേന്ദ്രം അഫ്ഗാനിസ്ഥാനായാല്‍ ആ പ്രശ്‌നം അവസാനിക്കും. എല്ലാവരെയും അങ്ങോട്ട് മാറ്റുന്നതിന്റെ ലക്ഷ്യം അതാണ്. അതേസമയം ഭീകര സംഘടനകളെ അഫ്ഗാനിലേക്ക് മാറ്റുന്നതിന് മാസങ്ങളെടുക്കും. പാക് ചാരസംഘടന അടക്കം താലിബാന്‍ കേന്ദ്രമായിട്ടാണ് ഇനി പ്രവര്‍ത്തിക്കുക. പാകിസ്താന്‍ രഹസ്യാന്വേഷണ സംഘടനയിലെ പലരും തീവ്രവാദികളായി വേഷം മാറി താലിബാന് വേണ്ടി പോരാടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

പാകിസ്താന്‍ സര്‍ക്കാര്‍ ഹഖാനി ഗ്രൂപ്പിനെ അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ്. ഹഖാനി ഗ്രൂപ്പിലെ സിറാജുദ്ദീന്‍ ഹഖാനിക്ക് നിര്‍ണായക ചുമതല നല്‍കണമെന്നാണ് ആവശ്യം. ഇതോടെ പാകിസ്താന് അവരുടെ താല്‍പര്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കാന്‍ സാധിക്കും. നിര്‍ണായക മന്ത്രാലയങ്ങള്‍ പാകിസ്താന്‍ പറയുന്നവര്‍ക്ക് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് ദൂരെ നിന്ന് നിയന്ത്രിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെന്നോണം ഒരു പ്രോക്‌സികളെ അഫ്ഗാനില്‍ നിയമിക്കാനാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. അതേസമയം കാബൂള്‍ സമാധാനപരമായി പിടിച്ചെടുത്തതിലും പാകിസ്താന് എതിര്‍പ്പുണ്ട്. ആക്രമിച്ച് കീഴടക്കാനായിരുന്നു നിര്‍ദേശം. സമയം നല്‍കിയാല്‍ നേതാക്കള്‍ കാബൂള്‍ വിടുമെന്നും, മറ്റ് പലയിടങ്ങളിലായി ചേര്‍ന്ന് താലിബാനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്ക് ഒത്തുചേരുമെന്നും പാകിസ്താന്‍ ഭയന്നുവെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+