കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഷവാര്‍ സ്‌കൂള്‍: ഇമ്രാന്‍ ഖാനെ രക്ഷിതാക്കള്‍ പുറത്താക്കി

Google Oneindia Malayalam News

പെഷവാര്‍: 142 കുട്ടികള്‍ കൊല്ലപ്പെട്ട പെഷവാര്‍ സ്‌കൂളില്‍ ഇമ്രാന്‍ ഖാന് നേരെ പ്രതിഷേധം. ഭീകരാക്രമണത്തിന് ശേഷം വീണ്ടും തുറന്ന സൈനിക സ്‌കൂളില്‍ പ്രവേശിക്കാന്‍ ഇമ്രാന്‍ ഖാനെ മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ബുധനാഴ്ച സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ ഇമ്രാന് നേരെ പ്രവേശന കവാടത്തില്‍ വെച്ച് ഗോ ഇമ്രാന്‍ ഗോ എന്ന് രക്ഷിതാക്കള്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

imran-khan

ലോകകപ്പ് നേടിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഇമ്രാന്‍ ഖാന്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കടുത്ത വിമര്‍ശകരാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫും. ഇമ്രാന്‍ കഴിഞ്ഞ ദിവസം ബി ബി സി അവതാരകയായ രേഹം ഖാനെ വിവാഹം ചെയ്തത് നാട്ടില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

imran-khan

സഹപാഠികളും അധ്യാപകരമടക്കം 145 പേര്‍ കൊല്ലപ്പെട്ട സ്‌കൂളിലേക്ക് ഭയാശങ്കകളോടെയാണ് കുട്ടികള്‍ എത്തിയത്. അച്ഛനമ്മമാരുടെ കൈകളില്‍ മുറുകെ പിടിച്ചാണ് അവര്‍ ക്ലാസ് മുറിയിലേക്ക് കയറിയത്. ഭീകരാക്രമണത്തിന് ശേഷം ഒരു മാസത്തോളം അടച്ചിട്ട സ്‌കൂള്‍ തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്. മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളും മരിച്ച അധ്യാപകരുടെ ബന്ധുക്കളും സ്‌കൂളിലെത്തി.

imran-khan

ആയുധങ്ങളുമായി സൈനിക സ്‌കൂളില്‍ അതിക്രമിച്ചെത്തിയ 7 പാക് താലിബാന്‍ തീവ്രവാദികള്‍ കുട്ടികളെയും അധ്യാപകരെയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നാണ് ഇത്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് സ്‌കൂള്‍ വീണ്ടും തുറന്നത്.

imran-khan
English summary
Parents stop Imran Khan from entering Peshawar school. Parents blocked Imran Khan's entry in the school and shouted slogans of go Imran go.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X