ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞു, മോദി യുഎഇയിലെത്തി; സഹകരണം കൂടുതല്‍ ശക്തിപ്പെട്ടേക്കും
ദുബായ്: ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. ഏകദിന സന്ദര്‍ശനത്തിനായിട്ടാണ് അദ്ദേഹം ഇന്ന് അബുദുബായില്‍ എത്തിയത്. യുഎഇ ഭരണാധികാരി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി, മോദി കൂടിക്കാഴ്ച്ച നടത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദാണ് മോദിയെ സ്വീകരിക്കാനായി അബുദാബി വിമാനത്താവളത്തിലെത്തിയത്.
അതേസമയം തനിക്ക് ഊഷ്മളമായ സ്വീകരണം നല്‍കിയതിന് കിരീടാവകാശിക്ക് അദ്ദേഹം നന്ദി പറഞ്ഞു. യുഎഇ ഭരണാധികാരിയുമായി നിരവധി വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമാകും.വാണിജ്യം, നിക്ഷേപം, ഊര്‍ജം, ഭക്ഷ്യസുരക്ഷ ശാസ്ത്ര-സാങ്കേതികം, വിദ്യാഭ്യാസം, ഫിന്‍ടെക്, പ്രതിരോധം, സുരക്ഷ പോലുള്ള നിരവധി മേഖലകളില്‍ ഇന്ത്യ-യുഎഇ സഹകരണമുണ്ടെന്ന് മോദി വ്യക്തമാക്കി.

അതേസമയം ഊര്‍ജം, ഭക്ഷ്യസുരക്ഷ പ്രതിരോധം പോലുള്ള മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണത്തിനായിരിക്കും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകളുണ്ടാവുക. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താന്‍ കൂടിയാണ് ഈ കൂടിക്കാഴ്ച്ച. നേരത്തെ ചരിത്രപ്രധാനമായ വ്യാപാര കരാരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിരുന്നു. സെപ്പ അഥവാ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ എഗ്രിമെന്റ് എന്ന ഈ കരാര്‍ കൊവിഡ് കാലത്താണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തികമായ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്.












Click it and Unblock the Notifications