കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണുത്ത് മരവിച്ച് അമേരിക്ക

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്ക ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ ശൈത്യത്തിന്റെ പിടിയില്‍. ജനജീവിതത്തെ ശൈത്യം രൂക്ഷമായി ബാധിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ശൈത്യം രൂക്ഷമായതോടെ വിമാന സര്‍വ്വീസുകള്‍ മുടങ്ങിക്കിടക്കുകയാണ്. റെയില്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ബിസിനസ് സ്ഥാപനങ്ങളും തുറക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ധ്രുവ സ്‌ഫോടനം എന്ന പ്രതിഭാസമാണ് അമേരിക്കയില്‍ ഇപ്പോള്‍ കാണുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 2500 വിമാനങ്ങളാണ് റദ്ദാക്കിയത്. മൂവായിരത്തിലധികം വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വ്വീസ് നടത്തിയത്. കാനഡയിലും കനത്ത ശൈത്യമാണ്.

ചൊവ്വയിലുള്ളതിനേക്കാള്‍ തണുപ്പാണ് ഇപ്പോള്‍ അമേരിക്കയില്‍ ഉള്ളതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ജയില്‍ ചാടിയ ഒരു തടവ് പുള്ളി തണുപ്പ് സഹിക്കാനാകാതെ ജയിലില്‍ തിരിച്ചെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അമേരിക്കയിലെ തണുപ്പിന്റെ വിശേഷങ്ങള്‍ കാണാം

കൊടും തണുപ്പ്

കൊടും തണുപ്പ്

ധ്രുവ സ്‌ഫോടനത്തില്‍ പെട്ട് അമേരിക്കന്‍ ഐക്യനാടുകള്‍ തണുത്ത് വിറക്കുകയാണ്. 20 വര്‍ഷത്തിനിടക്ക് അനുഭവപ്പെട്ട ഏറ്റവും രൂക്ഷമായ ശൈത്യകാലമാണ് അമേരിക്കക്ക് ഇത്.

മൈനസ് 37 ഡിഗ്രി

മൈനസ് 37 ഡിഗ്രി

എബാരസ് മിനിസോട്ട് എന്നിവിടങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് മൈനസ് 37 ഡിഗ്രി വരെ താഴ്ന്നു.

തിളച്ച വെള്ളം ഐസാകും

തിളച്ച വെള്ളം ഐസാകും

മൊണ്ടനയില്‍ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെയായി. തിളപ്പിച്ച വെള്ളം പുറത്തേക്കൊഴിച്ചാല്‍ മഞ്ഞുകട്ടയാകുന്ന സ്ഥിതിയാണത്രെ ഇവിടെ

ട്രെയിന്‍ കുടുങ്ങി

ട്രെയിന്‍ കുടുങ്ങി

കനത്ത മഞ്ഞ് വീഴ്ചയെ അവഗണിച്ച സര്‍വ്വീസ് നടത്തിയ ട്രെയിന്‍ വഴിയില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഷിക്കാഗോക്കടുത്താണ് സംഭവം. ട്രെയിനുള്ളില്‍ ഉണ്ടായിരുന്ന 500 യാത്രക്കാര്‍ കൊടും തണുപ്പില്‍ വഴിയില്‍ കുടുങ്ങി.

 മരണം

മരണം

അതിശൈത്യത്തില്‍ പെട്ട് 16 പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥ

കൊടും തണുപ്പിനെ തുടര്‍ന്ന് ഇല്ലിനോയ്, ഓക്കലോമ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പരമാവധി പുറത്തിറങ്ങാതെ, വീട്ടിനകത്ത് തന്നെ ഇരിക്കാനാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ചൊവ്വയിലേക്കാള്‍ തണുപ്പ്

ചൊവ്വയിലേക്കാള്‍ തണുപ്പ്

കൊടും തണുപ്പിനെ തുടര്‍ന്ന് ഇല്ലിനോയ്, ഓക്കലോമ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പരമാവധി പുറത്തിറങ്ങാതെ, വീട്ടിനകത്ത് തന്നെ ഇരിക്കാനാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

രണ്ടടി മഞ്ഞ്

രണ്ടടി മഞ്ഞ്

ഗ്രേറ്റ് ലേക്ക് പ്രദേശത്ത് രണ്ട് അടി കനത്തിലാണ് മഞ്ഞ് വീണിരിക്കുന്നത്.

മഞ്ഞിനൊപ്പം വൈദ്യുതി തടസ്സവും

മഞ്ഞിനൊപ്പം വൈദ്യുതി തടസ്സവും

കാനഡയില്‍ കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം വൈദ്യുത തടസ്സവും ഉണ്ടായി. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലായി.

English summary
The polar air that has made the Midwestern United States shiver over the past few days spread to the East and South.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X